'മന്ത്രിസഭയിൽ കൂടുതൽ വനിതാ പ്രാതിനിധ്യം ഉണ്ടാകണം, ചെന്നിത്തല ഏറ്റവും മുതിർന്ന നേതാവ്'; അദ്ദേഹം മന്ത്രിസഭയിൽ ഉണ്ടാകണമെന്നാണ് ആ​ഗ്രഹമെന്ന് ഷാനിമോൾ

Published : May 16, 2026, 11:45 AM IST
shanimol usman

Synopsis

രമേശ്‌ ചെന്നിത്തല ഏറ്റവും മുതിർന്ന നേതാവാണ്. അദ്ദേഹം മന്ത്രിസഭയിൽ ഉണ്ടാകണം എന്നാണ് ആഗ്രഹം. അഖിലേന്ത്യാ നേതൃത്വം ഇടപെട്ട് പ്രശ്നം പരിഹരിക്കണമെന്നും ഷാനിമോൾ ഉസ്മാൻ കൂട്ടിച്ചേർത്തു.

ആലപ്പുഴ: മന്ത്രിസഭയിൽ കൂടുതൽ വനിതാ പ്രാതിനിധ്യം ഉണ്ടാകണമെന്ന് നിയുക്ത എംഎൽഎ ഷാനിമോൾ ഉസ്മാൻ. ഏഷ്യാനെറ്റ് ന്യൂസിനോടാണ് ഷാനിമോളുടെ പ്രതികരണം. കുറഞ്ഞത് മൂന്ന് വനിതാ മന്ത്രിമാർ ഉണ്ടാകണമെന്നാണ് ആഗ്രഹമെന്ന് പറഞ്ഞ ഷാനിമോൾ മന്ത്രിസഭയിലേക്ക് തന്നെയും പരിഗണിക്കുന്നുണ്ടെന്നും വ്യക്തമാക്കി. എന്നാൽ ഒട്ടേറെ കാര്യങ്ങൾ പരിഗണിച്ച്‌ വേണം മന്ത്രിസഭയിൽ ഒരാളെ ഉൾപെടുത്താനെന്നും ഷാനിമോൾ അഭിപ്രായപ്പെട്ടു. സമവാക്യങ്ങൾ പരിഗണിക്കുമ്പോൾ മന്ത്രിയാകുമോ എന്ന് പറയാനാകില്ല. രമേശ്‌ ചെന്നിത്തല ഏറ്റവും മുതിർന്ന നേതാവാണ്. അദ്ദേഹം മന്ത്രിസഭയിൽ ഉണ്ടാകണം എന്നാണ് ആഗ്രഹം. അഖിലേന്ത്യാ നേതൃത്വം ഇടപെട്ട് പ്രശ്നം പരിഹരിക്കണമെന്നും ഷാനിമോൾ ഉസ്മാൻ കൂട്ടിച്ചേർത്തു.

 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

വിവാഹം കഴിച്ചാലും കന്യാസ്ത്രീ ആയാലും സ്വത്തില്ല! പിതാവിൻ്റെ ധനനിശ്ചായാധാരത്തിലെ വ്യവസ്ഥ തള്ളി ഹൈക്കോടതി
ഡീൻ കുര്യാക്കോസിനെതിരായ അധിക്ഷേപ പരാമർശം; ഡിസിസി പ്രസിഡന്‍റ് സിപി മാത്യുവിനെതിരെ യൂത്ത് കോൺഗ്രസ് പരാതി