'പാലായിൽ മികച്ച വിജയമുണ്ടാകും, സംസ്ഥാനത്ത് 8-15 വരെ സീറ്റ് ബിജെപി നേടും'; പി സി ജോർജ് മികച്ച ഭൂരിപക്ഷത്തിൽ ജയിക്കുമെന്നും ഷോൺ‌ ജോർജ്

Published : May 03, 2026, 01:26 PM IST
shone george

Synopsis

എഫ്സിആർഎ സാധാരണക്കാരനെ ബാധിക്കില്ലെന്ന് ചൂണ്ടിക്കാട്ടിയ ഷോൺ ഇക്കാര്യത്തിൽ സഭകൾക്ക് ആകുലതകൾ ഉണ്ടെങ്കിൽ ദേശീയ നേതൃത്വത്തെ അറിയിക്കുമെന്നും കൂട്ടിച്ചേർത്തു.

കോട്ടയം: പാലായിൽ മികച്ച വിജയമുണ്ടാകുമെന്ന് പാലായിലെ എൻഡിഎ സ്ഥാനാർഥി ഷോൺ ജോർജ്. ഏഷ്യാനെറ്റ്‌ ന്യൂസിനോടായിരുന്നു ഷോൺ ജോർജിന്റെ പ്രതികരണം. ജോസ് കെ മാണി പാലായിൽ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെടുമെന്ന് ഷോൺ ജോർജ് പറഞ്ഞു. പാലായിലെ മത്സരം യുഡിഎഫും എൻഡിഎയും തമ്മിലായിരുന്നു. എല്ലാ സമുദായങ്ങളുടെയും വോട്ട് ബിജെപിക്ക്‌ കിട്ടിയിട്ടുണ്ടെന്നും ക്രിസ്ത്യൻ വോട്ടുകൾ അനുകൂലം ആകുമെന്നും ഷോൺ ആത്മവിശ്വാസം പ്രകടിപ്പിച്ചു. എഫ്സിആർഎ സാധാരണക്കാരനെ ബാധിക്കില്ലെന്ന് ചൂണ്ടിക്കാട്ടിയ ഷോൺ ഇക്കാര്യത്തിൽ സഭകൾക്ക് ആകുലതകൾ ഉണ്ടെങ്കിൽ ദേശീയ നേതൃത്വത്തെ അറിയിക്കുമെന്നും കൂട്ടിച്ചേർത്തു. സംസ്ഥാനത്ത് 8-15 വരെ സീറ്റ് ബിജെപി നേടും. പൂഞ്ഞാറിൽ പി സി ജോർജ് മികച്ച ഭൂരിപക്ഷത്തിൽ ജയിക്കുമെന്നും ഷോൺ‌ പറഞ്ഞു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

കനത്ത മഴയിൽ സംസ്ഥാനത്ത് ആറ് മരണം; മലപ്പുറത്ത് മലവെള്ളപ്പാച്ചിലിൽ നാലുപേരെ കാണാനില്ല, രക്ഷാപ്രവർത്തനം രാത്രിയിൽ ദുഷ്കരമെന്ന് മന്ത്രി
മഴക്കെടുതിയിൽ വിറച്ച് കേരളം, 6 ജീവൻ നഷ്ടം; മഴ സാഹചര്യം മണിക്കൂറടിസ്ഥാനത്തിൽ വിലയിരുത്താൻ മുഖ്യമന്ത്രിയുടെ നിർദ്ദേശം, 'ഒഴിപ്പിക്കൽ വേഗത്തിലാക്കണം'