'മുൻകൂട്ടി മുഖ്യമന്ത്രിയെ പ്രഖ്യാപിക്കുന്ന രീതി ഞങ്ങൾക്കില്ല'; 10 വർഷം കരുത്തോടെ പിണറായി നയിച്ച അനുഭവം മുന്നിലുണ്ടെന്ന് ടി പി രാമകൃഷ്ണൻ

Published : May 03, 2026, 01:17 PM IST
tp ramakrishnan

Synopsis

ഫലത്തിനുശേഷം അതെല്ലാം വിലയിരുത്തി തീരുമാനമെടുക്കുമെന്നും ടിപി രാമകൃഷ്ണൻ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. ജയം മാത്രം ആണ് പ്രതീക്ഷിക്കുന്നത്.

കോഴിക്കോട്: മുൻകൂട്ടി മുഖ്യമന്ത്രിയെ പ്രഖ്യാപിക്കുന്ന രീതി തങ്ങൾക്കില്ലെന്ന് എൽഡിഎഫ് കൺവീനർ ടി പി രാമകൃഷ്ണൻ. 10 വർഷം കരുത്തോടെ പിണറായി നയിച്ച അനുഭവം നമ്മുടെ മുന്നിലുണ്ട്. ഫലത്തിനുശേഷം അതെല്ലാം വിലയിരുത്തി തീരുമാനമെടുക്കുമെന്നും ടി പി രാമകൃഷ്ണൻ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. ജയം മാത്രം ആണ് പ്രതീക്ഷിക്കുന്നത്. പ്രതിപക്ഷ നേതാവ് ആരെന്ന കാര്യം പോലും ഇപ്പോൾ ചിന്തിക്കുന്നില്ല. ഏത് നേതൃപദവിയിലേക്കും ആരെയെങ്കിലും തെരെഞ്ഞെടുക്കാൻ ഞങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാകില്ല.

ബിജെപിക്ക് ഇവിടെ സീറ്റ് കിട്ടാൻ പോകുന്നില്ല. ന്യൂനപക്ഷ ഏകീകരണം കേരളത്തിൽ ഉണ്ടായിട്ടില്ലെന്നും ടി പി രാമകൃഷ്ണൻ പറഞ്ഞു. ഞങ്ങൾക്കും വലിയ രീതിയിൽ ന്യൂനപക്ഷ വോട്ടുകൾ കിട്ടിയിട്ടുണ്ട്. പേരാമ്പ്രയിൽ ഉറപ്പായും എൽഡിഎഫ് വിജയിക്കും. അനൗൺസ്മെന്റ് വിവാദം യുഡിഎഫിന്റെ ഗൂഢാലോചനയാണെന്നും തങ്ങൾക്കതിൽ പങ്കില്ലെന്നും ടി പി രാമകൃഷ്ണൻ പറഞ്ഞു. കടുത്ത മത്സരം ഉണ്ടായിട്ടുണ്ട്, പക്ഷെ ഭരണം തുടരും. എല്ലാ തെരെഞ്ഞെടുപ്പിലും കടുത്ത മത്സരം ഉണ്ടാകാറുണ്ട്. മുൻകാലത്തെപ്പോലെ എല്ലാ മേഖലയിലും ശക്തമായ മത്സരം ഉണ്ടായിട്ടുണ്ട്. എന്നാൽ ഭരണ വിരുദ്ധ വികാരമില്ല. യുഡിഎഫ് വർഗീയ ചേരിതിരിവ് ഉണ്ടാക്കാൻ ശ്രമിച്ചു പക്ഷെ വിജയിച്ചില്ല. എക്സിറ്റ് പോളുകൾ പരാജയപ്പെട്ട നിരവധി അനുഭവങ്ങൾ നമ്മുടെ മുന്നിലുണ്ടെന്നും ടി പി രാമകൃഷ്ണൻ.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

സംസ്ഥാനത്ത് 79.70 ശതമാനം പോളിംഗ്; ഇന്ന്‌ കൂടി സർവീസ് വോട്ടുകൾ സ്വീകരിക്കുമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ, പെരുമാറ്റചട്ടം മെയ് 6 വരെ ബാധകം
ചെരിപ്പ് ക്ലച്ചിനും ബ്രേക്കിനും ഇടയിൽ കുടുങ്ങി, തിരിച്ചെടുക്കാൻ ശ്രമിച്ചതോടെ കാർ മുന്നോട്ട് , ഡിജോ കാപ്പന്റെ ജീവനെടുത്ത അപകടം നടന്നതിങ്ങനെ