റെഡ് അലർട്ട്: കണ്ണൂരിൽ നാളെ വാക്സീനേഷൻ ഉണ്ടാകില്ല

Published : May 14, 2021, 05:39 PM ISTUpdated : May 14, 2021, 05:44 PM IST
റെഡ് അലർട്ട്: കണ്ണൂരിൽ നാളെ വാക്സീനേഷൻ ഉണ്ടാകില്ല

Synopsis

കണ്ണൂർ ജില്ലയിൽ നാളെ വാക്സീനേഷൻ ഉണ്ടായിരിക്കില്ല. നാളത്തേക്ക് രജിസ്റ്റർ ചെയ്തവർക്ക് തിങ്കളാഴ്ച വാക്സീൻ നൽകും. 

കണ്ണൂർ: കനത്ത മഴയ്ക്കും കാറ്റിനും സാധ്യതയുള്ളതിനാൽ റെഡ് അലർട്ട് പ്രഖ്യാപിച്ച സാഹചര്യത്തിൽ കണ്ണൂർ ജില്ലയിൽ നാളെ വാക്സീനേഷൻ ഉണ്ടായിരിക്കില്ല. നാളത്തേക്ക് രജിസ്റ്റർ ചെയ്തവർക്ക് തിങ്കളാഴ്ച വാക്സീൻ നൽകും. കണ്ണൂരിനൊപ്പം  മലപ്പുറം, കോഴിക്കോട്, വയനാട്, കാസർഗോഡ് ജില്ലകളിലും നാളെ റെഡ് അലർട്ടാണ്. അതിതീവ്ര മഴയ്ക്കുള്ള സാധ്യതയാണ് കാലാവസ്ഥ വകുപ്പ് പ്രവചിക്കുന്നത്. അതിനാൽ എല്ലാ വിധ തയ്യാറെടുപ്പുകളും ജില്ലയിൽ യുദ്ധകാലാടിസ്ഥാനത്തിൽ പൂർത്തിയാക്കിയിട്ടുണ്ട്. 

 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

കെ സുധാകരന് പിന്നാലെ പാര്‍ട്ടി ധാരണ തള്ളി അടൂര്‍ പ്രകാശും; താക്കീതുമായി നേതാക്കള്‍, ഒപ്പം അനുനയ നീക്കവും
കോട്ടക്കലിൽ മഖാമിലെ നേര്‍ച്ചപ്പെട്ടി പുലര്‍ച്ചെ കൊള്ളയടിച്ചു, പണം മുസല്ലയിൽ പൊതിഞ്ഞു കൊണ്ടുപോയി; മോഷ്ടാവ് പിടിയിൽ