'അടുത്ത തെരഞ്ഞെടുപ്പിൽ കേരളത്തിൽ രണ്ട് മുന്നണികളെ ഉണ്ടാകൂ', എൻഡിഎയും യുഡിഎഫുമെന്ന് സാബു ജേക്കബ്

Published : May 05, 2026, 05:30 PM IST
sabu m jacob

Synopsis

തെരഞ്ഞെടുപ്പിൽ യുഡിഎഫ് തരംഗം അല്ല എൽഡിഎഫ് വിരുദ്ധ തരംഗമാണ് ഉണ്ടായത്. പിണറായിയുടെ അഹങ്കാരത്തിനും ധാർഷ്ട്യംത്തിനും എതിരായ ജനവിധിക്ക് മുഴുവൻ ഗുണവും കിട്ടിയത് യുഡിഎഫിനാണ്.

അടുത്ത തെരഞ്ഞെടുപ്പിൽ കേരളത്തിൽ രണ്ട് മുന്നണികളെ ഉണ്ടാകൂ. അത് എൻഡിഎയും യുഡിഎഫുമാണെന്ന് ട്വന്റി ട്വന്റി ചീഫ് കോർഡിനേറ്റർ സാബു ജേക്കബ്. ഇടതു പക്ഷം പൂർണമായി ഇല്ലാതാകും. എൻഡിഎയും ട്വന്റി ട്വന്റിയും ചേർന്നുള്ള വോട്ടുകളിൽ കുറവ് ഉണ്ടായിയിട്ടുണ്ടെന്നും സാബു ജേക്കബ് പറഞ്ഞു. തെരഞ്ഞെടുപ്പിൽ യുഡിഎഫ് തരംഗം അല്ല എൽഡിഎഫ് വിരുദ്ധ തരംഗമാണ് ഉണ്ടായത്. പിണറായിയുടെ അഹങ്കാരത്തിനും ധാർഷ്ട്യംത്തിനും എതിരായ ജനവിധിക്ക് മുഴുവൻ ഗുണവും കിട്ടിയത് യുഡിഎഫിനാണ്. ഇത്ര വലിയ തരംഗം ഇല്ലായിരുന്നു എങ്കിൽ എൻഡിഎക്ക് കൂടുതൽ സീറ്റുകൾ കിട്ടിയേനെ. ഇത് കൊടുംകാറ്റിന്റെ ഫലം ആണ്. 

ഏതെങ്കിലും പാർട്ടി തെരഞ്ഞെടുപ്പിൽ തോറ്റാൽ പിരിച്ചു വിടണം എന്ന് പറയുന്നത് എന്ത് രീതിയാണെന്നും സജീന്ദ്രനോട്‌ സാബു ജേക്കബ് ചോദിച്ചു. അങ്ങനെ എങ്കിൽ നേരത്തെ തോറ്റപ്പോൾ കോൺഗ്രസ്‌ പിരിച്ചു വിട്ടോ. കുറച്ച് സമയം മാത്രമാണ് മുനണിയായി ചേർന്ന് പ്രവർത്തിക്കാൻ സമയം കിട്ടിയത്. അതും തോൽവിക്ക് കാരണമായി. ഒരു വിത്തിട്ടാൽ നാളെ തന്നെ അതിന്റെ ഫലം പ്രതീക്ഷിക്കരുതെന്നും സാബു ജേക്കബ് പറഞ്ഞു. 2021ൽ ബിജെപിക്ക് തൃപ്പൂണിത്തുറയിൽ കിട്ടിയ വോട്ടിന്റെ മുപ്പത് ശതമാനം അധികം വോട്ട് ഇത്തവണ അവിടെ ബിജെപിയും കൈകോർത്ത് കിട്ടിയിട്ടുണ്ട്. ഇപ്പോൾ പറ്റിയ അപാകതകൾ വിലയിരുത്തി പരിഹരിക്കും. 140 എംഎൽഎ മാരിൽ ഏറ്റവും വലിയ പരാജയമായിരുന്നു പി വി ശ്രീനിജിൻ. എന്നാൽ ട്വന്റി ട്വന്റിയെ ഏറ്റവും കൂടുതൽ വളർത്തിയത് പി വി ശ്രീനിജിനാണ്. ശ്രീനിജൻ എതിർത്തപ്പോൾ എല്ലാം ഞങ്ങൾ വളർന്നുവെന്നും സബ് ജേക്കബ് പറഞ്ഞു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

'വലുത് പാർട്ടി, വ്യക്തികളല്ല; പി. ജയരാജനും എം സ്വരാജും പാർട്ടിയെ നയിക്കണം', പിണറായിക്കും ഗോവിന്ദനുമെതിരെ ഫ്ലക്സ്
'ഞങ്ങളാരും വിമതരല്ല, കമ്മ്യൂണിസ്റ്റുകാരാണ്'! ഒറ്റപ്പാലത്തെ ബിജെപിയുടെ വോട്ട് വർധനവിൽ അസ്വഭാവികത; പി കെ ശശി