പെരുമഴ തന്നെ, കാലവർഷം കടുക്കുന്നു; ഇക്കാര്യങ്ങൾ ശ്രദ്ധിക്കണം, മുന്നറിയിപ്പുമായി കെഎസ്ഇബി

Published : Jun 26, 2024, 11:20 AM IST
പെരുമഴ തന്നെ, കാലവർഷം കടുക്കുന്നു; ഇക്കാര്യങ്ങൾ ശ്രദ്ധിക്കണം, മുന്നറിയിപ്പുമായി കെഎസ്ഇബി

Synopsis

വൈദ്യുതി ലൈനുകളോട് തൊട്ടുകിടക്കുന്ന മരച്ചില്ലകള്‍ മുറിച്ചുമാറ്റാനും ലൈനില്‍ തട്ടാന്‍ സാധ്യതയുള്ള വൃക്ഷത്തലപ്പുകള്‍ വെട്ടിമാറ്റാനും കെഎസ്ഇബി പ്രത്യേക ശ്രദ്ധ നല്‍കുന്നുണ്ട്

തിരുവനന്തപുരം: കാലവർഷം കനത്തതോടെ മുന്നറിയിപ്പുമായി കെഎസ്ഇബി. വൈദ്യുതി അപകടങ്ങളില്‍പ്പെടാതിരിക്കാന്‍‍ തികഞ്ഞ ജാഗ്രത അനിവാര്യമാണെന്ന് കെഎസ്ഇബി നിർദേശിച്ചു. ലൈനുകളോട് തൊട്ടുകിടക്കുന്ന മരച്ചില്ലകള്‍ മുറിച്ചുമാറ്റാനും അതുപോലെതന്നെ സര്‍‍വ്വീസ് വയര്‍, സ്റ്റേവയര്‍, വൈദ്യുതി പോസ്റ്റുകള്‍ എന്നിവയെ സ്പര്‍‍ശിക്കാതിരിക്കാനും ശ്രദ്ധിക്കണം. ലോഹഷീറ്റിന് മുകളില്‍ സര്‍‍വ്വീസ് വയര്‍ കിടക്കുക, സര്‍‍വ്വീസ് വയര്‍ ലോഹത്തൂണില്‍ തട്ടിക്കിടക്കുക എന്നിവയില്‍ നിന്ന് വൈദ്യുതാഘാതം ഏല്‍ക്കാന്‍ സാധ്യതയുള്ളതിനാല്‍ ഇത്തരം കാര്യങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ കെഎസ്ഇബി സെക്ഷന്‍ ഓഫീസില്‍ അറിയിക്കണം.

വൈദ്യുതി ലൈനുകളോട് തൊട്ടുകിടക്കുന്ന മരച്ചില്ലകള്‍ മുറിച്ചുമാറ്റാനും ലൈനില്‍ തട്ടാന്‍ സാധ്യതയുള്ള വൃക്ഷത്തലപ്പുകള്‍ വെട്ടിമാറ്റാനും കെഎസ്ഇബി പ്രത്യേക ശ്രദ്ധ നല്‍കുന്നുണ്ട്. ഇതുമായി പൊതുജനങ്ങള്‍ സഹകരിക്കാന്‍ അഭ്യര്‍ത്ഥിക്കുന്നു. ലൈനിനോടനുബന്ധിച്ച് നില്‍ക്കുന്ന മരങ്ങള്‍ വെട്ടിമാറ്റുന്നതിനായി ലൈന്‍ ഓഫ് ചെയ്യുന്നതിന് കെഎസ്ഇബി സെക്ഷന്‍ ഓഫീസിനെ സമീപിക്കാവുന്നതാണ്.   

മഴസമയത്ത് ലൈനിന്റെ സമീപത്തോ ലൈനില്‍ തൊട്ടുകിടക്കുന്നതോ ആയ മരങ്ങളില്‍ സ്പര്‍ശിക്കരുത്. ഉപഭോക്താക്കള്‍‍ക്കും പൊതുജനങ്ങള്‍‍ക്കും വൈദ്യുതി സുരക്ഷയുമായി ബന്ധപ്പെട്ട് എന്തെങ്കിലും നിര്‍ദ്ദേശങ്ങളോ ആവശ്യങ്ങളോ ഉണ്ടെങ്കില്‍‍ തൊട്ടടുത്തുള്ള കെഎസ്ഇബി സെക്ഷന്‍ ഓഫീസില്‍‍ അറിയിക്കുക. അല്ലെങ്കില്‍‍ 1912-ല്‍ വിളിക്കുക. 9496001912 എന്ന നമ്പരില്‍ വാട്സ്ആപ് ചെയ്യുന്നതിനും സാധിക്കും.

ഗുജറാത്തിലെ ബിൽ ഇതാ...; രാജ്യത്തെ ഏറ്റവും ഉയർന്ന വൈദ്യുതി ചാർജ് കേരളത്തിലാണോ? കെഎസ്ഇബി വിശദീകരണം

സന്ധ്യയായാൽ കൂട്ടത്തോടെ ചിറകടികളും കരച്ചിലും; ഒടുവിൽ പ്രശ്നം വച്ച് നോക്കി, മരത്തിന്‍റെ ചില്ല കോതാൻ തീരുമാനം

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

PREV
Read more Articles on
click me!

Recommended Stories

'പരിതാപകരം, ദുരന്തമാണ് ഇത്..'; പ്രതിപക്ഷ നേതാവിനോട് വീണ്ടും ചോദ്യങ്ങൾ ആവർത്തിച്ച് മുഖ്യമന്ത്രി, 'ഒരു വിഷയത്തിനും കൃത്യ മറുപടിയില്ല'
ദിലീപിനെ വെറുതെവിട്ട വിധി; 'നിരാശ ഉണ്ടാക്കുന്നത്', തിരുവനന്തപുരത്തും കോഴിക്കോടും സാംസ്‌കാരിക പ്രവർത്തകരുടെ പ്രതിഷേധം