തേവലക്കര സ്കൂളില്‍ വിദ്യാര്‍ഥി ഷോക്കേറ്റ് മരിച്ച സംഭവം: പ്രധാനാധ്യാപികയുടെ സസ്പെന്‍ഷന്‍ പിന്‍വലിച്ചു

Published : Jan 18, 2026, 01:59 AM IST
Thevalakkara school

Synopsis

സ്കൂളിലെ വാഹന ഷെഡിന് മുകളിൽ വീണ ചെരിപ്പെടുക്കാൻ ശ്രമിക്കുമ്പോൾ മിഥുൻ എന്ന വിദ്യാർഥിക്ക് ഷോക്കേൽക്കുകയായിരുന്നു.

കൊല്ലം: കൊല്ലം തേവലക്കര ബോയ്സ് സ്കൂളില്‍ വിദ്യാര്‍ഥി ഷോക്കറ്റ് മരിച്ച സംഭവത്തില്‍ പ്രധാനാധ്യാപിക സുജയുടെ സസ്പെൻഷൻ പിൻവലിച്ചു. ഇതോടെ അധ്യാപിക തിരികെ ജോലിയിൽ പ്രവേശിച്ചു. 2025 ജൂലൈ 17നായിരുന്നു നാടിനെ നടുക്കിയ അപകടം. സ്കൂളിലെ വാഹന ഷെഡിന് മുകളിൽ വീണ ചെരിപ്പെടുക്കാൻ ശ്രമിക്കുമ്പോൾ മിഥുൻ എന്ന വിദ്യാർഥിക്ക് ഷോക്കേൽക്കുകയായിരുന്നു. പിന്നാലെ, 15 ദിവസത്തേക്ക് പ്രധാനാധ്യാപികയായിരുന്ന സുജയെ സസ്പെൻഡ് ചെയ്തു. ഇതിനിടെ സർക്കാർ സ്കൂൾ ഏറ്റെടുത്ത് ഡിഇഒക്ക് ചുമതല കൈമാറി. തുടർന്ന് സസ്‌പെൻഷൻ നീട്ടി. സസ്പെൻഷൻ കാലാവധി ആറു മാസം കഴിഞ്ഞതോടെയാണ് പിൻവലിച്ചത്. അധ്യാപിക മാർച്ചിൽ വിരമിക്കും.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

20 ഇം​ഗ്ലീഷ് പുസ്തകങ്ങൾ, അരുന്ധതി റോയ് മുതൽ ഇന്ദു​ഗോപൻ വരെ; തിരക്കുകൾക്കിടയിലും 2025ൽ 60 പുസ്തകങ്ങൾ വായിച്ചെന്ന് സതീശൻ
ഓഹരി വിപണിയിൽ പാരമ്പര്യമെന്ന് വാദം, വീട്ടിലെത്തി വ്യവസായിയെ പറഞ്ഞു പറ്റിച്ച് തട്ടിയത് കോടികൾ; കേസെടുത്ത് സൈബർ പൊലീസ്