'സ്പേസ് പാർക്കിൽ എന്നെ നിയമിച്ചത് കമ്മീഷൻ വിലപേശലിന്; മുഖ്യമന്ത്രിക്കും മകൾക്കും ശിവശങ്കറിനും പങ്ക്' : സ്വപ്ന

Published : Oct 21, 2022, 06:44 PM ISTUpdated : Oct 21, 2022, 07:42 PM IST
'സ്പേസ് പാർക്കിൽ എന്നെ നിയമിച്ചത് കമ്മീഷൻ വിലപേശലിന്; മുഖ്യമന്ത്രിക്കും മകൾക്കും ശിവശങ്കറിനും പങ്ക്' : സ്വപ്ന

Synopsis

ഇഡി ഉദ്യോഗസ്ഥനെയും മുഖ്യമന്ത്രി സ്വാധീനിച്ചുവെന്നും സ്വപ്നആ്രരോപിച്ചു. ചതിയുടെ പത്മവ്യൂഹം എന്ന പുസ്തകത്തിന്റെ പശ്ചാത്തലത്തിൽഏഷ്യാനെറ്റ് ന്യൂസുമായി സംസാരിക്കുകയായിരുന്നു സ്വപ്ന സുരേഷ്. 

കൊച്ചി : സ്പേസ് പാർക്കിലെ തന്റെ നിയമനം കമ്മീഷൻ നേടിയെടുക്കുന്നതിന് വേണ്ടിയായിരുന്നുവെന്ന്  സ്വപ്ന സുരേഷ്. മുഖ്യമന്ത്രി പിണറായി വിജയൻ മകൾ വീണാ വിജയൻ ശിവശങ്കർ എന്നിവർ ചേർന്ന് ചർച്ച നടത്തിയാണ് തന്നെ നിയമിച്ചതെന്നും ഇക്കാര്യങ്ങളുടെ തെളിവ് ഇഡിക്ക് നൽകിയിരുന്നുവെന്നും സ്വപ്ന സുരേഷ് വിശദീകരിച്ചു. ഇഡി ഉദ്യോഗസ്ഥനെയും മുഖ്യമന്ത്രി സ്വാധീനിച്ചുവെന്നും സ്വപ്നആ്രരോപിച്ചു. ചതിയുടെ പത്മവ്യൂഹം എന്ന പുസ്തകത്തിന്റെ പശ്ചാത്തലത്തിൽഏഷ്യാനെറ്റ് ന്യൂസുമായി സംസാരിക്കുകയായിരുന്നു സ്വപ്ന സുരേഷ്. 

സ്വപ്നയുടെ വാക്കുകൾ 

കോടതിയിൽ നൽകിയ 164 മൊഴിയിൽ മുഖ്യമന്ത്രിയെ ഏതെല്ലാം രീതിയിലാണ് ഞാൻ മുഖ്യമന്ത്രിയെയും ശിവശങ്കറിനെയും സഹായിച്ചതെന്ന് വ്യക്തമായി പറഞ്ഞിട്ടുണ്ട്. അതിന് പിന്നാല ചില കാര്യങ്ങൾ മാധ്യമങ്ങളോട് വിശദീകരിച്ചതോടെയാണ് ഗൂഢാലോചനാ കേസിൽ അടക്കം പെടുത്തിയത്. 

കൊവിഡ് കാലത്ത് കേരളത്തിലെ ജനങ്ങളുടെ വിവരങ്ങൾ അമേരിക്കൽ കമ്പനിയായ സ്പ്രിംങ്ക്ളറിന് വിൽപ്പന നടത്തിയെന്ന കാര്യം   ശിവശങ്കറാണ് എന്നോട് പറഞ്ഞത്. ഇക്കാര്യങ്ങളിൽ ഇടനില നിന്നത് ശിവശങ്കറാണ്. വീട്ടിൽ വരുമ്പോഴാണ് എന്നോട് ശിവശങ്കർ ഇക്കാര്യങ്ങൾ പറഞ്ഞത്.  ഇഡിയുടെ കയ്യിൽ ഇക്കാര്യങ്ങളിൽ തെളിവുകളുണ്ട്. സാമ്പത്തിക ഇടപാടുകളിലെ ചർച്ചകളുടെ തെളിവുകൾ , കെ റെയിൽ, സ്പ്രിംങ്ക്ളർ രേഖകൾ,  വാട്സ് ആപ്പ് ചാറ്റുകൾ അടക്കം ഇഡിക്ക് തെളിവായി നൽകിയിട്ടുണ്ട്. മുഖ്യമന്ത്രിയും ഭാര്യയും ഇടപെട്ടത്, മകൾക്ക് വേണ്ടി നടത്തിയ ഇടപെടൽ, അന്നത്തെ സ്പീക്കറുടെ ഇടപെടൽ അടക്കമുള്ള തെളിവുകൾ ഇഡിയുടേയും എൻഐഎയുടേയും കൈവശമുണ്ട്. 

'വീട്ടിൽ കയറ്റാൻ കൊള്ളാത്തവൻ, ഹോട്ടലിലേക്ക് ക്ഷണിച്ചു'; സിപിഎം നേതാക്കൾക്കെതിരെ ലൈംഗികാരോപണം

ശവശങ്കറിൽ  നിന്നാണ് ഞാൻ പല വിവരങ്ങളും അറിഞ്ഞത്. കൺസൾട്ടൻസി സ്ഥാപനങ്ങളെയാണ് ഇവർ പല പ്രൊജക്ടുകൾക്കും കൊണ്ടുവരുന്നത്. അതിൽ സംസ്ഥാനത്തിന് പുറത്തുള്ളതും രാജ്യത്തിന് പുറത്തുള്ളതുമുണ്ട്. അതിൽ നിന്നും ലഭിക്കുന്ന കമ്മീഷനാണ് ഇവർക്കുള്ള ലാഭം. അത് പലതും മുഖ്യമന്ത്രിയുടെ മകൾ വീണാ വിജയനാണ് ചെയ്തത്. സ്പേസ് പാർക്കിൽ എന്നെ നിയമിച്ചതും കമ്മീഷൻ ഇടപാടുകൾക്ക് വേണ്ടിയാണ്. കമ്മീഷൻ വിലപേശലുകൾ നടത്തിയിരുന്നത് ഞാനാണ്. എന്റെ വിദ്യാഭ്യാസ യോഗ്യത മതിയാവില്ലെന്ന് പറഞ്ഞതോടെ, മുഖ്യമന്ത്രിയും മകൾ വീണയും ശിവശങ്കറും ചേർന്ന് കെപിഎംജിക്ക് പ്രൊജക്ട് നൽകില്ലെന്ന് തീരുമാനിക്കുകയും പിന്നീട് സിഡ്ബ്ല്യൂസിക്ക് നൽകുകയുമായിരുന്നു. എനിക്ക് ഇവിടെ ഒരു ലക്ഷം  രൂപയായിരുന്നു ശമ്പളം. മുഖ്യമന്ത്രിയുടെയും മകൾ വീണയുടേയും അറിവോടെയാണ് എന്നെ കമ്പനികളുമായുള്ള വിലപേശലിനായി നിയമിച്ചത്. ഇതിനെല്ലാം ശിവശങ്കറുമായുള്ള വാട്സ് ആപ്പ് ചാറ്റ് തെളിവുണ്ട്. മുഖ്യമന്ത്രി പിഎയുടെ ഫോണിലാണ് ശിവശങ്കറുമായി ചർച്ച നടത്തിയത്.  ഇതുമായി ബന്ധപ്പെട്ട തെളിവുകളെല്ലാം ഇഡിക്ക് നൽകിയിട്ടുണ്ട്. അത് ചോർന്നുവെന്ന വിവരം വരുന്നുണ്ട്. പക്ഷേ ഇക്കാര്യത്തിൽ വ്യക്തതയില്ല. ബംഗ്ലൂരിവിലേക്ക് കേസ് മാറ്റിയാലേ ശരിയായ രീതിയിൽ അന്വേഷണം നടക്കൂ.  

 

 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

അവഗണനയിൽ പ്രതിഷേധിച്ച് മെഡിക്കൽ കോളേജ് ഡോക്ടർമാർ അനിശ്ചിതകാല സമരത്തിലേക്ക്; ഒ പി മുതൽ പരീക്ഷാ ജോലികൾ വരെ ബഹിഷ്കരിക്കും
തലസ്ഥാന ഭരണം പിടിച്ച് 45 ദിനത്തിൽ വാക്ക് പാലിക്കാൻ പ്രധാനമന്ത്രി, വമ്പൻ പ്രഖ്യാപനം നടത്താൻ സാധ്യത; വെള്ളിയാഴ്ച തിരുവനന്തപുരത്തെത്തും