'അവർക്ക് അന്ന് ഭാരതത്തെ മുസ്ലിം രാജ്യമാക്കാമായിരുന്നു, അവരത് ചെയ്തില്ല'; ബിജെപിക്കെതിരെ രമേശ് ചെന്നിത്തല

Published : Sep 07, 2023, 08:09 PM IST
'അവർക്ക് അന്ന് ഭാരതത്തെ മുസ്ലിം രാജ്യമാക്കാമായിരുന്നു, അവരത് ചെയ്തില്ല'; ബിജെപിക്കെതിരെ രമേശ് ചെന്നിത്തല

Synopsis

പുതുപ്പള്ളിയിൽ ചാണ്ടി ഉമ്മൻ ചരിത്ര വിജയം നേടുമെന്നും ചെന്നിത്തല പറഞ്ഞു. യുഡിഎഫിന് വമ്പിച്ച ഭൂരിപക്ഷം ഉണ്ടാകും. എം വി ഗോവിന്ദൻ മുൻകൂർ ജാമ്യം എടുത്തിരിക്കുകയാണ്. എം വി ഗോവിന്ദൻ എന്താ ജ്യോത്സ്യൻ ആണോയെന്നും ചെന്നിത്തല ചോദിച്ചു.

തിരുവനന്തപുരം: ബാബർ മുതൽ ഔറംഗസീബ് വരെയുള്ള മുസ്ലിം ഭരണാധികാരികൾ എല്ലാ മതങ്ങളെയും ബഹുമാനിച്ചിരുന്നുവെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. അവർക്ക് അന്ന് ഭാരതത്തെ മുസ്ലിം രാജ്യമാക്കാമായിരുന്നു. എന്നാൽ അവരത് ചെയ്തില്ല. ബ്രിട്ടീഷുകാരും ഇന്ത്യയെ മതത്തിന്‍റെ കണ്ണിൽ കണ്ടില്ല. പിന്നീട് കോൺഗ്രസ് സർവ്വ മത സമഭാവനയോടെ രാജ്യം ഭരിച്ചു. എന്നാൽ ബിജെപി മതത്തിന്‍റെ പേരിൽ രാജ്യത്തെ വിഭജിച്ചവെന്ന് ചെന്നിത്തല ആരോപിച്ചു.

അതേസമയം, പുതുപ്പള്ളിയിൽ ചാണ്ടി ഉമ്മൻ ചരിത്ര വിജയം നേടുമെന്നും ചെന്നിത്തല പറഞ്ഞു. യുഡിഎഫിന് വമ്പിച്ച ഭൂരിപക്ഷം ഉണ്ടാകും. എം വി ഗോവിന്ദൻ മുൻകൂർ ജാമ്യം എടുത്തിരിക്കുകയാണ്. എം വി ഗോവിന്ദൻ എന്താ ജ്യോത്സ്യൻ ആണോയെന്നും ചെന്നിത്തല ചോദിച്ചു. ബിജെപിയുമായുള്ള ബന്ധം എന്ന് ആരോപണം കോൺഗ്രസിന്‍റെ തലയിൽ വയ്ക്കേണ്ട. തോൽക്കുമെന്ന് കണ്ടപ്പോൾ സിപിഎം പുതിയ അടവുമായി എത്തിയിരിക്കുകയാണ്.

സിപിഐക്ക് പോലും കാര്യങ്ങൾ ബോധ്യപ്പെട്ടു. പ്രചരണം നടത്തിയിട്ടില്ലെന്ന് സിപിഐ പറഞ്ഞു. അച്ചു ഉമ്മനെതിരെ വളരെ മോശമായ പരാമർശം നടത്തിയ ആളിന് സിപിഎം സംരക്ഷണം നൽകുകയാണെന്നും ചെന്നിത്തല പറഞ്ഞു. ആലുവയിലെ സംഭവത്തിൽ സര്‍ക്കാരിനെതിരെ കടുത്ത വിമര്‍ശനമാണ് ചെന്നിത്തല ഉന്നയിച്ചു. കേരളത്തിൽ സ്ത്രീകൾക്കും കുട്ടികൾക്കും എതിരായ അക്രമങ്ങൾ കൂടുകയാണ്. ഒറ്റപ്പെട്ട സംഭവം എന്ന് പറഞ്ഞ് ഒഴിഞ്ഞുമാറാൻ മുഖ്യമന്ത്രിക്ക് ആകില്ല.

കോൺഗ്രസ് വർക്കിംഗ് കമ്മറ്റി അംഗത്വത്തിൽ നിന്ന് തഴഞ്ഞതിൽ ഇപ്പോൾ പ്രതികരിക്കാനില്ലെന്നും ചെന്നിത്തല കൂട്ടിച്ചേർത്തു. അതേസമയം,  പുതുപ്പള്ളിയുടെ പുതിയ എംഎൽഎ ആരെന്നറിയാൻ നിമിഷങ്ങളെണ്ണി കാത്തിരിക്കുകയാണ് രാഷ്ട്രീയ കേരളം. രാവിലെ എട്ട് മണിക്ക് വോട്ടെണ്ണിത്തുടങ്ങി രണ്ട് മണിക്കൂറിനകം ഫലമറിയാനാകുന്ന വിധത്തിലാണ് ക്രമീകരണങ്ങൾ.

ആകെ 20 മേശകളാണ് കൗണ്ടിംഗിനായി തയ്യാറാക്കിയിരിക്കുന്നത്. 14 മേശകളിൽ വോട്ടിംഗ് യന്ത്രങ്ങളും 5 മേശകളിൽ അസന്നിഹിത വോട്ടുകളും ഒരു ടേബിളിൽ സർവീസ് വോട്ടുകളും എണ്ണും. 13 റൗണ്ടുകളിലായി വോട്ടിംഗ് യന്ത്രങ്ങൾ എണ്ണിത്തീരും. അയർക്കുന്നം പഞ്ചായത്തിലെ 28 ബൂത്തുകളാണ് ആദ്യ രണ്ട് റൗണ്ടുകളിലായി എണ്ണുന്നത്.

'കുളിമുറിയിൽ പ്രസവിച്ച് കിടക്കുകയാണ്, ആരുമില്ല, ഓടി വാ'; ഒരു നാട് ഒന്നിച്ചു, ഡിവൈഎഫ്ഐ പ്രവർത്തകന്‍റെ കുറിപ്പ്

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

'കുഞ്ഞികൃഷ്ണൻ രാഷ്ട്രീയ ശത്രുക്കളുടെ കോടാലി കൈ'; വി കുഞ്ഞികൃഷ്ണന്റെ ആരോപണങ്ങൾ തള്ളി സിപിഎം
ശബരിമല സ്വര്‍ണക്കൊള്ള; കെപി ശങ്കരദാസ് ജയിലിൽ, മെഡിക്കൽ കോളേജ് ആശുപത്രിയിൽ നിന്ന് പൂജപ്പുര സെന്‍ട്രൽ ജയിലിലേക്ക് മാറ്റി