കവ‍ര്‍ച്ചയ്ക്ക് ശേഷം തെളിവ് നശിപ്പിക്കാന്‍ തുണിക്കട കത്തിച്ച സംഭവം; മോഷ്‍ടാവ് പിടിയില്‍

Published : Apr 22, 2020, 12:52 AM IST
കവ‍ര്‍ച്ചയ്ക്ക് ശേഷം തെളിവ് നശിപ്പിക്കാന്‍ തുണിക്കട കത്തിച്ച സംഭവം; മോഷ്‍ടാവ് പിടിയില്‍

Synopsis

അബ്ദുള്‍ സമദും കൂട്ടാളിയും പുത്തനത്താണിയിലും പരിസരങ്ങളിലുമായി അടുത്തിടെ എട്ട് സ്ഥലങ്ങളില്‍ മോഷണം നടത്തിയതായി തെളിവ്

മലപ്പുറം: പുത്തനത്താണിയിലും പരിസരപ്രദേശങ്ങളിലും മോഷണം പതിവാക്കിയ ആളെ പൊലീസ് പിടികൂടി. രണ്ടത്താണി സ്വദേശി അബ്ദുള്‍ സമദാണ് അറസ്റ്റിലായത്. അബ്ദുള്‍ സമദും കൂട്ടാളിയും പുത്തനത്താണിയിലും പരിസരങ്ങളിലുമായി അടുത്തിടെ എട്ട് സ്ഥലങ്ങളില്‍ മോഷണം നടത്തിയതായി പൊലീസിന് തെളിവ് ലഭിച്ചിട്ടുണ്ട്. 

Read more: റോഡരികില്‍ നിര്‍ത്തിയിട്ട ലോറിയില്‍ നിന്ന് മദ്യ മോഷണം; 160 കുപ്പികള്‍ നഷ്ടപ്പെട്ടതായി ഡ്രൈവര്‍

ആറ് മാസം മുമ്പ് രണ്ടത്താണി ദേശീയപാതയോരത്ത് ഇരുനില കെട്ടിടത്തില്‍ പ്രവർത്തിക്കുന്ന തുണിക്കടയില്‍ മോഷ്ട്ടിച്ചതും പിന്നീട് തീവച്ചതും താനാണെന്ന് അബ്ദുള്‍ സമദ് പൊലീസിനോട് പറഞ്ഞു. മോഷണത്തിനു ശേഷം തെളിവ് നശിപ്പിക്കുന്നതിനാണ് കട കത്തിച്ചത്. തിരൂര്‍ കോടതിയില്‍ ഹാജരാക്കിയ പ്രതിയെ പതിനാല് ദിവസത്തേക്ക് റിമാന്‍റ് ചെയ്തു.

Read more: ലോക്ക് ഡൌണിലും മോഷണം; ഉറങ്ങിക്കിടന്ന അഞ്ചുവയസുകാരിയുടെ മാല അപഹരിച്ചതിങ്ങനെ

PREV
click me!

Recommended Stories

'വിശക്കുന്നു, ഭക്ഷണം വേണം'; ജയിലിലെ നിരാഹാരം അവസാനിപ്പിച്ച് രാഹുൽ ഈശ്വർ, കോടതിയിൽ വിമർശനം
ഓഫീസിൽ വൈകി വരാം, നേരത്തെ പോകാം, പ്രത്യേക സമയം അനുവദിക്കാം; കേന്ദ്രസർക്കാർ ജീവനക്കാർക്ക് തദ്ദേശ തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാൻ സൗകര്യം