Asianet News MalayalamAsianet News Malayalam

ലോക്ക് ഡൌണിലും മോഷണം; ഉറങ്ങിക്കിടന്ന അഞ്ചുവയസുകാരിയുടെ മാല അപഹരിച്ചതിങ്ങനെ

കുറ്റി എടുത്തിട്ടിരുന്ന വാതിൽ തുറന്ന് വീട്ടില്‍ കടന്ന മോഷ്ടാവ്  മാല പൊട്ടിച്ചെടുത്തു രക്ഷപ്പെടുകയായിരുന്നു

five year old girls chain steal in Mavelikkara
Author
Alappuzha, First Published Apr 13, 2020, 10:35 PM IST

മാവേലിക്കര: ഉറങ്ങിക്കിടന്ന അഞ്ചുവയസുകാരിയുടെ മാല അപഹരിച്ചു. മാവേലിക്കര കുന്നം കരിമ്പിൻകാവ് ആര്യാഭവനം ജി മുരളീധരന്റെ ചെറുമകൾ ആഷ്മിയുടെ ഒൻപതു ഗ്രാമിന്റെ മാലയാണു തിങ്കളാഴ്ച വെളുപ്പിനെ മൂന്നരയോടെ മോഷണം പോയത്. 

Read more: ലോക്ക്ഡൌണ്‍ കാലത്ത് അവശ്യസര്‍വ്വീസുകളില്‍ സേവനം ചെയ്യുന്നവര്‍ക്കായി മാസ്ക് നിര്‍മ്മിച്ച് ഈ സഹോദരങ്ങള്‍

മുരളീധരന്റെ അമ്മയ്ക്കു ക്ഷേത്രത്തിൽ ജോലിയുണ്ട്. അതിനാൽ വീട്ടുകാർ വെളുപ്പിനെ ഉണർന്നിരുന്നു. കുറ്റി എടുത്തിട്ടിരുന്ന വാതിൽ തുറന്ന് വീട്ടില്‍ കടന്ന മോഷ്ടാവ് മാല പൊട്ടിച്ചെടുത്ത് രക്ഷപ്പെടുകയായിരുന്നു. കൂടുതല്‍ വിശദാംശങ്ങള്‍ അറിവായിട്ടില്ല.

Read more: ലോക് ഡൌണില്‍ അടുപ്പുകൂട്ടി വാറ്റ് സംഘങ്ങള്‍; തീകെടുത്തി എക്‌സൈസ്; കോഴിക്കോട് പിടികൂടിയത് 13,925 ലിറ്റര്‍ വാഷ്

കൊവിഡ് -19, പുതിയ വാര്‍ത്തകളും സമ്പൂര്‍ണ്ണ വിവരങ്ങളും അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

 

Follow Us:
Download App:
  • android
  • ios