മന്ത്രിയുടെ വീട്ടിൽ കള്ളൻ കയറി; സ്വർണവുമായി ഇറങ്ങിയോടി; നാട്ടുകാർ കൈയ്യോടെ പിടികൂടി

Published : Nov 15, 2021, 03:49 PM ISTUpdated : Nov 15, 2021, 03:53 PM IST
മന്ത്രിയുടെ വീട്ടിൽ കള്ളൻ കയറി; സ്വർണവുമായി ഇറങ്ങിയോടി; നാട്ടുകാർ കൈയ്യോടെ പിടികൂടി

Synopsis

മന്ത്രി ആന്റണി രാജുവിന്റെ പൂന്തുറയിലെ വീട്ടിൽ മോഷ്ടിക്കാനായി കയറിയ കള്ളനെ കൈയ്യോടെ പിടികൂടി പൊലീസിലേൽപ്പിച്ചു

തിരുവനന്തപുരം: മോഷ്ടിക്കാനായി കയറിയത് മന്ത്രിയുടെ വീട്ടിൽ. തിരുവനന്തപുരത്താണ് സംഭവം. ഗതാഗത മന്ത്രി ആന്റണി രാജുവിന്റെ പൂന്തുറയിലെ കുടുംബ വീട്ടിലാണ് ഇന്നലെ രാത്രി മോഷണ ശ്രമം നടന്നത്. അഞ്ചുതെങ് സ്വദേശി ലോറൻസാണ് ഇവിടെ മോഷ്ടിക്കാനെത്തിയത്. ഇയാൾ വീട്ടിനകത്ത് കടന്ന് അഞ്ച് പവന്റെ സ്വർണമാല കൈക്കലാക്കി. പിന്നീട് പുറത്തിറങ്ങിയെങ്കിലും രക്ഷപെടാനായില്ല. കള്ളനെ കൈയ്യോടെ പിടികൂടിയ നാട്ടുകാർ ഇയാളെ പൊലീസിന് ഏൽപ്പിക്കുകയായിരുന്നു. പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തി. 

ഇന്നലെ അർധരാത്രിയോടെയാണ് സംഭവം. വീട്ടുകാർ പുറത്ത് പോയിരുന്ന സമയത്ത് ലോറൻസ് വീടിന്റെ പിൻവാതിൽ വഴി അകത്ത് കടക്കുകയായിരുന്നു. ഇത് പൂട്ടിയിരുന്നില്ല. വാതിൽ ചാരിയിട്ടാണ് വീട്ടുകാർ പുറത്തേക്ക് പോയത്. ലോറൻസ് വീട്ടിൽ തിരച്ചിൽ നടത്തുന്നതിനിടെ വീട്ടുകാർ തിരിച്ചെത്തി. ഈ സമയത്ത് പ്രതി കൈയ്യിൽ കിട്ടിയ സ്വർണവുമായി പുറത്തിറങ്ങി ഓടി. കള്ളനെ കണ്ട വീട്ടുകാർ പിന്നാലെ ഓടി. വീട്ടുകാരും നാട്ടുകാരും ചേർന്ന് ഇയാളെ പിന്തുടർന്ന് പിടികൂടി. പിന്നീട് പൊലീസെത്തി കള്ളനെ കസ്റ്റഡിയിലെടുത്തു. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്തതായി പൂന്തുറ എസ്ഐ അറിയിച്ചു.
 

PREV
click me!

Recommended Stories

ദേശീയപാത തകർന്ന സംഭവം; വിദഗ്ധ സമിതി ഉടൻ റിപ്പോർട്ട് സമർപ്പിക്കും, 3 അംഗ വിദഗ്ധ സമിതി സ്ഥലം സന്ദർശിച്ചു
സംസ്ഥാനത്ത് തദ്ദേശപ്പോര്; ആദ്യഘട്ടത്തിലെ പരസ്യ പ്രചാരണം ഇന്ന് അവസാനിക്കും, കട്ടപ്പനയില്‍ കൊട്ടിക്കലാശം നടത്തി എൽഡിഎഫും എൻഡിഎയും