കോഴിക്കോട് നിർമ്മാണത്തിലിരുന്ന വീട് തകർന്ന് വീണു; ഒമ്പത് പേർ കുടുങ്ങി, എല്ലാവരേയും രക്ഷപ്പെടുത്തി

Published : Nov 15, 2021, 03:18 PM ISTUpdated : Nov 15, 2021, 03:34 PM IST
കോഴിക്കോട് നിർമ്മാണത്തിലിരുന്ന വീട് തകർന്ന് വീണു; ഒമ്പത് പേർ കുടുങ്ങി, എല്ലാവരേയും രക്ഷപ്പെടുത്തി

Synopsis

രക്ഷപ്പെടുത്തിയ ഒമ്പത് പേരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലാണ് പരിക്കേറ്റവരുള്ളത്. 


കോഴിക്കോട്: കോഴിക്കോട് ചെറുകുളത്തൂരിൽ നിർമ്മാണത്തിലിരുന്ന വീട് തകർന്ന് വീണ് നിരവധി പേർക്ക് പരിക്കേറ്റു. ഒമ്പത് തൊഴിലാളികളാണ് അപകടസമയത്ത് കെട്ടിടത്തിന് അകത്തുണ്ടായിരുന്നത്. ഏഴ് തൊഴിലാളികളെ രക്ഷപ്പെടുത്തിയെങ്കിലും രണ്ട് പേർ അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിപ്പോയിരുന്നു. ഇവരെയും രക്ഷപ്പെടുത്തി. വെൺമാറ അരുണിന്റെ വീടാണ് തകർന്നത്. രക്ഷപ്പെടുത്തിയ ഒമ്പത് പേരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലാണ് പരിക്കേറ്റവരുള്ളത്. 

പരിക്കേറ്റ ആരുടെയും നില ഗുരുതരമല്ലെന്നാണ് ആശുപത്രിയിൽ നിന്ന് ലഭിക്കുന്ന വിവരം. കൊൽക്കത്ത സ്വദേശികൾ ആണ് അപകടത്തിൽപെട്ട തൊഴിലാളികളെല്ലാം. അസാർ ഹുസൈൻ, നസീം ഖാൻ, അസതുൽ, ഫിറോസ് ഖാൻ, റജബ്, ജാമിൽ, മുബാറക്ക്, റന എന്നിവരാണ് അപകടത്തിൽപ്പെട്ട തൊഴിലാളികൾ. 

PREV
Read more Articles on
click me!

Recommended Stories

നിലയ്ക്കൽ - പമ്പ റോഡിൽ അപകടം; ശബരിമല തീർത്ഥാടകരുമായി പോയ രണ്ട് കെഎസ്ആർടിസി ബസുകൾ കൂട്ടിയിടിച്ചു; ഡ്രൈവർക്ക് പരിക്കേറ്റു
കാരണം കണ്ടെത്താന്‍ കൊട്ടിയത്തേക്ക് കേന്ദ്ര വിദ​ഗ്ധ സംഘം, ദേശീയപാത തകർന്ന സംഭവത്തിൽ അന്വേഷണ റിപ്പോർട്ട് സമർപ്പിക്കും, നാലിടങ്ങളിൽ അപകട സാധ്യത