മോഷ്ടിച്ച വാഹനവുമായി ബാറുകളിൽ 'ചിൽ മൂഡിൽ'; കറങ്ങി നടന്ന കള്ളൻ ഒടുവിൽ പിടിയിലായി

Published : May 24, 2026, 05:04 PM IST
bar theft

Synopsis

കോന്നിയിൽ നിന്ന് ഗുഡ്സ് വാഹനം മോഷ്ടിച്ച കള്ളൻ ആണ് പിടിയിലായത്. ഇയാൾ ബാറുകളിൽ കയറുന്ന സിസിടിവി ദൃശ്യം പുറത്ത് വന്നിരുന്നു. അതിന് പിന്നാലെ പോയാണ് പൊലീസ് പൊക്കിയത്.

പത്തനംതിട്ട: മോഷ്ടിച്ച വാഹനവുമായി ബാറുകളിൽ കയറി 'ചിൽ മൂഡിൽ' കറങ്ങി നടന്ന കള്ളൻ ഒടുവിൽ പിടിയിലായി. കോന്നിയിൽ നിന്ന് ഗുഡ്സ് വാഹനം മോഷ്ടിച്ച കള്ളൻ ആണ് പിടിയിലായത്. ഇയാൾ ബാറുകളിൽ കയറുന്ന സിസിടിവി ദൃശ്യം പുറത്ത് വന്നിരുന്നു. അതിന് പിന്നാലെ പോയാണ് പൊലീസ് പൊക്കിയത്.

കൂടൽ നെടുമൺകാവിൽ വാടകയ്ക്ക് താമസിസിച്ചിരുന്ന റോബിനെയാണ് പൊലീസ് പൊക്കിയത്. കഴിഞ്ഞ 18-ാം തീയതിയാണ് കോന്നി എഎസ്ആർ ട്രേഡേഴ്സ് ഉടമ പ്രശാന്തിന്‍റെ ഗുഡ്സ് വാഹനം മോഷണം പോയത്. സിസിടിവി ദൃശ്യങ്ങൾക്ക് പിന്നാലെ പ്രശാന്തും പൊലീസും അന്വേഷണം നടത്തിയിരുന്നു. അതിൽ നിന്നാണ് കള്ളൻ പത്തനാപുരത്തെ ബാറിൽ കയറുന്നു ദൃശ്യം കിട്ടിയത്. പൊലീസും ഇത് ശേഖരിച്ചു. അതിൽ നിന്ന് ആളെ കണ്ടെത്തി വാഹനവുമായി പിടൂകൂടി.

കോന്നിയിൽ നിന്നും പത്താനാപുരം വഴിക്ക് വാഹനവുമായി കടന്നുകളഞ്ഞ റോബിൻ പിന്നീട് കുറുക്കുവഴികളിലൂടെ യാത്ര ചെയ്തു. പൊലീസ് വരില്ലെന്ന് കരുതി പട്ടാഴിയിലെ ഭാര്യവീടിന് സമീപം ഒളിച്ചുകഴിയുകയായിരുന്നു. അതിനിടെ പ്രത്യേക പൊലീസ് സംഘം കസ്റ്റഡിയിലെടുത്തു. നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണ് റോബിൻ സന്തോഷെന്ന് പൊലീസ് പറയുന്നു.

 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

പാളയം മാർക്കറ്റിലെ അനധികൃത നിർമാണങ്ങൾ നഗരസഭ പൊളിച്ചുനീക്കി; കടുത്ത നടപടിയുമായി മേയർ
ബംഗാളിൽ ചെയ്തപ്പോൾ തിരഞ്ഞെടുപ്പ് തിരിമറിയെന്നാരോപിച്ചു, ഡോ.രത്തൻ ഖേൽക്കറിന്റെ നിയമനം കോൺഗ്രസ് ഇരട്ടത്താപ്പിന്റെ നേർസാക്ഷ്യം : വി.മുരളീധരൻ