
ഇടുക്കി: കുമാരമംഗലത്ത് വീട് കുത്തിത്തുറന്ന് ആഭരണങ്ങളും പണവും മോഷ്ടിച്ചു. പ്രാദേശിക കോൺഗ്രസ് നേതാവും അഭിഭാഷകനുമായ സെബാസ്റ്റിൻ മാത്യുവിന്റെ വീട്ടിലാണ് മോഷണം നടന്നത്. ഇന്നലെ രാത്രി പത്ത് മണിയോടെയാണ് സംഭവം. ഈ സമയം സെബാസ്റ്റിൻ മാത്യുവും കുടുംബവും വീട്ടിലുണ്ടായിരുന്നില്ല.
ബാലരാമപുരത്തെ കൈത്തറി വ്യാപാരിയില്‍ നിന്ന് 24 ലക്ഷത്തിലെറെ രൂപ പറ്റിച്ച മലപ്പുറം സ്വദേശി പിടിയില്‍
വീടിന്റെ മുൻ വശത്തെ വാതിൽ തകര്‍ത്താണ് മോഷ്ടാവ് അകത്ത് കയറിയത്. അലമാര കുത്തിക്കുറന്ന് ഏഴ് പവൻ സ്വര്‍ണവും ഏഴായിരം രൂപയും ഒപ്പിട്ട ചെക്ക് ലീഫും മോഷ്ടിച്ചു. സിസിടിവി മോണിറ്ററും കൊണ്ടുപോയി. സംഭവത്തിൽ തൊടുപുഴ പൊലീസ് അന്വേഷണം ആരംഭിച്ചു. മോഷ്ടാവിന്റെ ദൃശ്യങ്ങൾ സിസിടിവിയിൽ പതിഞ്ഞിട്ടുണ്ട്. ഇത് കേന്ദ്രീകരിച്ചാണ് പ്രധാനമായും അന്വേഷണം നടക്കുന്നത്.
ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കാനുള്ള നടപടികളും പൊലീസ് ആരംഭിച്ചു കഴിഞ്ഞു. ഡോഗ് സ്ക്വാഡും വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി പരിശോധന നടത്തി. വീടിനെക്കുറിച്ച് നല്ല ധാരണയുള്ളയാളാണ് മോഷണം നടത്തിയതെന്നാണ് പൊലീസ് പറയുന്നത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam