പിണറായി വിജയൻ സർക്കാരിന് ഇന്ന് മൂന്നാം പിറന്നാൾ

By Web TeamFirst Published May 25, 2019, 6:43 AM IST
Highlights

ഇതുവരെ മന്ത്രിസഭാ വാർഷികവും അധികാരമേറ്റതിന് ശേഷവമുള്ള 1000 ദിനവും പിണറായി വിജയൻ സർക്കാർ വിപുലമായ പരിപാടികളോടെ ആഘോഷിച്ചിരുന്നതാണ്

തിരുവനന്തപുരം: സംസ്ഥാനത്ത് പിണറായി വിജയൻ സർക്കാരിന് ഇന്ന് മൂന്നാം പിറന്നാൾ. ലോക്സഭാ തെരഞ്ഞെടുപ്പിലെ കനത്ത പരാജയത്തിന്റെ ആഘാതത്തിലാണ് സിപിഎമ്മും ഇടതുമുന്നണിയും. പെരുമാറ്റച്ചട്ടം നിലനിൽക്കുന്നതിനാൽ ആഘോഷങ്ങളില്ലാതെയാണ് വാർഷികം കടന്നുപോകുന്നത്.

ഇതുവരെ മന്ത്രിസഭാ വാർഷികവും അധികാരമേറ്റതിന് ശേഷവമുള്ള 1000 ദിനവും സർക്കാർ വിപുലമായ പരിപാടികളോടെ ആഘോഷിച്ചിരുന്നതാണ്. ഇക്കുറി തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടത്തിന്റെ കാലാവധി അവസാനിച്ചാലും ആഘോഷങ്ങൾ വേണ്ടെന്നാണ് തീരുമാനം.

ഇന്നലെയായിരുന്നു മുഖ്യമന്ത്രി പിണറായി വിജയന്റെ പിറന്നാൾ. മന്ത്രിസഭാ സത്യപ്രതി‍ജ്ഞയ്ക്ക് തൊട്ടുമുൻപാണ് അതുവരെ രഹസ്യമായി കൊണ്ടുനടന്നിരുന്ന തന്റെ പിറന്നാൽ ദിനം പിണറായി വിജയൻ പരസ്യമാക്കിയത്.

പിറന്നാൾ ദിനം വീണ്ടും എത്തിയപ്പോൾ മധുരം നൽകി ആഘോഷിക്കാവുന്ന നിലയിലായിരുന്നില്ല പിണറായി വിജയൻ. ന്യൂനപക്ഷവോട്ടുകളും ഹിന്ദുവോട്ടുകളും ഒരുപോലെ ഇടുതുമുന്നണിയെ കൈവിട്ടതിൽ മുഖ്യമന്ത്രിയുടെ ശൈലിയും നടപടികളും വിമർശിക്കപ്പെടുകയാണ്. മുഖ്യമന്ത്രിക്ക് നന്ദിയെന്ന് പ്രതിപക്ഷം പരിഹസിക്കുമ്പോൾ ഹിന്ദുവോട്ടുകൾ ചേർന്നതിനെക്കുറിച്ച് വിശദമായി പരിശോധിക്കാൻ ഒരുങ്ങുകയാണ് പാർട്ടി.

click me!