തിരുവല്ല താലൂക്കിൽ ദുരിതാശ്വാസ ക്യാംപുള്ള 3 സ്കൂളുകൾക്കും കുട്ടനാട് താലൂക്കിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധി, വിശദാംശങ്ങളിവയാണ്..

Published : Jun 05, 2025, 07:34 PM IST
holiday

Synopsis

പത്തനംതിട്ട ജില്ലയില്‍ ദുരിതാശ്വാസ ക്യാമ്പായി പ്രവര്‍ത്തിക്കുന്ന തിരുവല്ല താലൂക്കിലെ സ്കൂളുകൾക്ക് നാളെ (ജൂൺ 6) അവധി പ്രഖ്യാപിച്ച് ജില്ലാ കളക്ടർ.

പത്തനംതിട്ട: പത്തനംതിട്ട ജില്ലയില്‍ ദുരിതാശ്വാസ ക്യാമ്പായി പ്രവര്‍ത്തിക്കുന്ന തിരുവല്ല താലൂക്കിലെ സ്കൂളുകൾക്ക് നാളെ (ജൂൺ 6) അവധി പ്രഖ്യാപിച്ച് ജില്ലാ കളക്ടർ. വേങ്ങല്‍ എം. ടി. എല്‍. പി സ്‌കൂള്‍, മേപ്രാല്‍ സര്‍ക്കാര്‍ എല്‍ പി സ്‌കൂള്‍ എന്നിവയ്ക്കും സുരക്ഷ മുന്‍നിര്‍ത്തി പെരിങ്ങര കാരയ്ക്കല്‍ എല്‍ പി സ്‌കൂളിനുമാണ് ജില്ലാ കലക്ടര്‍ എസ് പ്രേം കൃഷ്ണന്‍ നാളെ അവധി പ്രഖ്യാപിച്ചിരിക്കുന്നത്.

കഴിഞ്ഞ ദിവസങ്ങളിലുണ്ടായ ശക്തമായ മഴയെത്തുടർന്ന് കുട്ടനാട് താലൂക്കിലെ മിക്ക പ്രദേശങ്ങളിലും വെള്ളക്കെട്ടുകൾ ഉള്ളതിനാൽ നാളെ (ജൂൺ ആറിന് വെള്ളി) കുട്ടനാട് താലൂക്കിലെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അങ്കണവാടികൾക്കും ട്യൂഷൻ സെൻററുകൾക്കും  അവധി പ്രഖ്യാപിച്ച്  ജില്ലാ കളക്ടർ ഉത്തരവിട്ടു. കൂടാതെ ജില്ലയിൽ ക്യാമ്പുകൾ പ്രവർത്തിക്കുന്ന സ്കൂളുകൾക്കും അവധി നൽകിയിട്ടുണ്ട്. മുൻ നിശ്ചയിച്ച പരീക്ഷകൾക്ക് അവധി ബാധകമല്ല.

PREV
Read more Articles on
click me!

Recommended Stories

രാഹുലിനെതിരായ രണ്ടാമത്തെ ബലാത്സം​ഗകേസ്; അറസ്റ്റ് തടയാതെ കോടതി, മുൻകൂർ‌ ജാമ്യാപേക്ഷയിൽ വിശദമായ വാദം തിങ്കളാഴ്ച
വർക്കലയിൽ പ്രിന്റിം​ഗ് പ്രസിലെ മെഷീനിൽ സാരി കുരുങ്ങി വീട്ടമ്മയ്ക്ക് ദാരുണാന്ത്യം