ശ്രദ്ധക്ക്, പാർവതി, 15 വയസ്, പെൺകുട്ടിയുടെയും പ്രതികളുടെയും ചിത്രം പുറത്തുവിട്ട് പൊലീസ്, കണ്ടാൽ ഉടൻ അറിയിക്കുക

Published : Feb 24, 2024, 09:48 PM ISTUpdated : Mar 09, 2024, 10:56 PM IST
ശ്രദ്ധക്ക്, പാർവതി, 15 വയസ്, പെൺകുട്ടിയുടെയും പ്രതികളുടെയും ചിത്രം പുറത്തുവിട്ട് പൊലീസ്, കണ്ടാൽ ഉടൻ അറിയിക്കുക

Synopsis

പെൺകുട്ടി ബസ് സ്റ്റാൻഡിൽ വെച്ച് യൂണിഫോം മാറി പുതിയ വസ്ത്രം ധരിച്ചാണ് ഇവരോടൊപ്പം പോയതെന്നും സൂചനയുണ്ട്.

പത്തനംതിട്ട: തിരുവല്ലയിൽ നിന്ന് കാണാതായ ഒമ്പതാം ക്ലാസുകാരിയുടെയും പ്രതികളുടെയും ചിത്രമടക്കം പുറത്തുവിട്ട് അന്വേഷണം ഊർജ്ജിതമാക്കി പൊലീസ്. പെൺകുട്ടിയെക്കുറിച്ചോ പ്രതികളെക്കുറിച്ചോ എന്തെങ്കിലും സൂചന കിട്ടുന്നവർ ഉടനടി പൊലീസിനെ അറിയിക്കാനാണ് ചിത്രങ്ങളടക്കം പുറത്തുവിട്ടിരിക്കുന്നത്. പെൺകുട്ടിയുടെ പേര് പാർവതി എന്നാണെന്നും 15 വയസ് പ്രായമാണ് ഉള്ളതെന്നും പൊലീസ് അറിയിച്ചിട്ടുണ്ട്. വെള്ളയിൽ കറുത്ത പുള്ളികളുള്ള ഷർട്ട് ധരിച്ച രണ്ടുപേരാണ് പെൺകുട്ടിയെ ബസ് സ്റ്റാൻഡിൽ നിന്നും കൊണ്ടുപോയതെന്നാണ് വിവരം. പെൺകുട്ടി ബസ് സ്റ്റാൻഡിൽ വെച്ച് യൂണിഫോം മാറി പുതിയ വസ്ത്രം ധരിച്ചാണ് ഇവരോടൊപ്പം പോയതെന്നും സൂചനയുണ്ട്.

ആശുപത്രിയല്ലേ സാറേ... ഇച്ചിരി വെള്ളം പോലുമില്ലേ...; കായംകുളം താലുക്ക് ആശുപത്രിയിലെ ദുരവസ്ഥക്ക് പരിഹാരമെന്ന്?

ചിത്രത്തില്‍ കാണുന്നവരെ ആരെങ്കിലും തിരിച്ചറിഞ്ഞാൽ ഉടൻ തന്നെ അടുത്തുള്ള പൊലീസ് സ്റ്റേഷനിലോ തിരുവല്ല പൊലീസ് സ്റ്റേഷനിലോ വിവരം അറിയിക്കണമെന്ന് തിരുവല്ല ഡി വൈ എസ് പി ആവശ്യപ്പെട്ടിട്ടുണ്ട്. ഇക്കഴിഞ്ഞ വ്യാഴാഴ്ച വൈകിട്ട് മുതലാണ് പെൺകുട്ടിയെ കാണാതായത്. പരീക്ഷയ്ക്കായി സ്കൂളിലേക്ക് പോയ പെൺകുട്ടി പിന്നീട് വീട്ടിൽ തിരികെ വന്നില്ല. ഇതോടെയാണ് വീട്ടുകാരും ബന്ധുക്കളും വിവരം പൊലീസിനെ അറിയിച്ചത്. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് അന്വേഷണം തുടരുകയാണെന്ന് പൊലീസ് അറിയിച്ചു.

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

കഴിഞ്ഞ വ്യാഴാഴ്ച വൈകിട്ട് മുതലാണ് പെൺകുട്ടിയെ കാണാതായത്. പരീക്ഷയ്ക്കായി സ്കൂളിലേക്ക് പോയ പെൺകുട്ടി പിന്നീട് വീട്ടിൽ തിരികെ എത്താതിരുന്നതോടെയാണ് കുട്ടിയെ കാണാതായ വിവരം ബന്ധുക്കൾ പൊലീസിനെ അറിയിച്ചത്. ബന്ധുക്കളുടെ പരാതിയിൽ പൊലീസ് കേസെടുത്തു. സി സി ടി വി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് അന്വേഷണം തുടരുകയാണെന്ന് പൊലീസ് അറിയിച്ചു. പരാതി ലഭിച്ചശേഷം അന്വേഷണം ആരംഭിച്ച പൊലീസ് സ്കൂൾ പരിസരത്തെ സി സി ടി വി ദൃശ്യങ്ങൾ ശേഖരിച്ചിരുന്നു. ആലപ്പുഴ ഭാഗത്ത് കുട്ടി ഉണ്ടെന്ന് സംശയത്തിൽ രാത്രി പരിശോധന നടത്തിയെങ്കിലും കണ്ടെത്താനായിരുന്നില്ല. സി സി ടി വി ദൃശ്യങ്ങൾ നിന്ന് ലഭിച്ച സൂചനകളുടെ അടിസ്ഥാനത്തിൽ പെൺകുട്ടിക്കായുള്ള തിരച്ചിൽ ഊർജിതമാണെന്ന് തിരുവല്ല ഡി വൈ എസ് പി വ്യക്തമാക്കിയിട്ടുണ്ട്.

PREV
click me!

Recommended Stories

നടിയെ ആക്രമിച്ച കേസ്: എല്ലാ പ്രതികളും ശിക്ഷിക്കപ്പെടുമെന്നാണ് പ്രതീക്ഷ; തിരിച്ചടിയുണ്ടായാൽ സുപ്രീംകോടതി വരെ പോകുമെന്ന് അതിജീവിതയുടെ അഭിഭാഷക
ശബരിമല സ്വർണക്കൊള്ള: രണ്ടാമത്തെ കേസിൽ എ പത്മകുമാറിനെ എസ്ഐടി കസ്റ്റഡിയിൽ വാങ്ങും