9-ാം ക്ലാസുകാരിയെ കാണാതായ സംഭവം; പെൺകുട്ടിക്കൊപ്പം ഉള്ളവരുടെ ചിത്രം പുറത്തുവിട്ട് പൊലീസ്

Published : Feb 24, 2024, 08:54 PM ISTUpdated : Feb 25, 2024, 10:33 AM IST
9-ാം ക്ലാസുകാരിയെ കാണാതായ സംഭവം; പെൺകുട്ടിക്കൊപ്പം ഉള്ളവരുടെ ചിത്രം പുറത്തുവിട്ട് പൊലീസ്

Synopsis

ചിത്രത്തില്‍ കാണുന്നവരെ തിരിച്ചറിയുന്നവർ അടുത്തുള്ള പൊലീസ് സ്റ്റേഷനിലോ, തിരുവല്ല പൊലീസ് സ്റ്റേഷനിലോ വിവരം അറിയിക്കണമെന്ന് തിരുവല്ല ഡിവൈഎസ്പി അറിയിച്ചു.

പത്തനംതിട്ട: പത്തനംതിട്ട തിരുവല്ലയിൽ നിന്ന് ഒമ്പതാം ക്ലാസുകാരിയെ കാണാതായ സംഭവത്തില്‍ അന്വേഷണം തുടര്‍ന്ന് പൊലീസ്. പെൺകുട്ടിക്കൊപ്പം ഉള്ളവരുടെ ചിത്രം പൊലീസ് പുറത്തുവിട്ടു. ചിത്രത്തില്‍ കാണുന്നവരെ തിരിച്ചറിയുന്നവർ അടുത്തുള്ള പൊലീസ് സ്റ്റേഷനിലോ, തിരുവല്ല പൊലീസ് സ്റ്റേഷനിലോ വിവരം അറിയിക്കണമെന്ന് തിരുവല്ല ഡിവൈഎസ്പി അറിയിച്ചു. ബസ് സ്റ്റാൻഡിൽ വെച്ച് പെൺകുട്ടി യൂണിഫോം മാറി പുതിയ വസ്ത്രം ധരിച്ചുവെന്നും പൊലീസ് പറയുന്നു.

കഴിഞ്ഞ വ്യാഴാഴ്ച വൈകിട്ട് മുതലാണ് പെൺകുട്ടിയെ കാണാതായത്. പരീക്ഷയ്ക്കായി സ്കൂളിലേക്ക് പോയ പെൺകുട്ടി പിന്നീട് വീട്ടിൽ തിരികെ എത്താതിരുന്നതോടെയാണ് കുട്ടിയെ കാണാതായ വിവരം ബന്ധുക്കൾ പൊലീസിനെ അറിയിച്ചത്. ബന്ധുക്കളുടെ പരാതിയിൽ പൊലീസ് കേസെടുത്തു. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് അന്വേഷണം തുടരുകയാണെന്ന് പൊലീസ് അറിയിച്ചു.

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

PREV
Read more Articles on
click me!

Recommended Stories

'ഈ നിലപാടാണ് പിണറായിസം, ഞാനൊരു പിണറായി ഫാൻ തന്നെയാണ്'; കാരണങ്ങൾ നിരത്തി സി ഷുക്കൂർ, അടുർ പ്രകാശിന് വിമർശനം
ശബരിമല പാതയിൽ വീണ്ടും അപകടം; ബസുകൾ കൂട്ടിയിടിച്ചു; 51 പേർക്ക് പരിക്ക്; 13 പേരെ കോട്ടയം മെഡിക്കൽ കോളേജിലേക്ക് മാറ്റി