
തിരുവനന്തപുരം: ട്രക്കിങ്ങിനിടെ പർവ്വതാരോഹക കുടുങ്ങി എന്ന് കുടുംബം. തിരുവല്ല മഞ്ഞാടി സ്വദേശി സീന സാറ മജ്നുവാണ് (41) നേപ്പാളിലെ ലൊബുഞ്ചേ പർവ്വതത്തിൽ കുടുങ്ങിയത്. ഇറങ്ങിവരുംവഴി വീണു പോയതായി സീന തന്നെ സമൂഹമാധ്യമങ്ങളിൽ വീഡിയോ പങ്കുവെച്ചിട്ടുണ്ട്. കേന്ദ്ര ഇടപെടൽ വേണമെന്ന് കുടുംബം ആവശ്യപ്പെടുന്നു. ഇന്നലെയാണ് സീന ഒടുവിൽ കുടുംബവുമായി ബന്ധപ്പെടുന്നത്. കാലങ്ങളായി പര്‍വതാരോഹണം നടത്തുന്നയാളാണ് സീന. വിവിധ രാജ്യങ്ങളിലെ പര്‍വതങ്ങളിൽ അവര്‍ പോയിട്ടുണ്ട്. കഴിഞ്ഞ ദിവസം നേപ്പാളിൽ പോയതാണ്. മിഷൻ പൂര്‍ത്തിയാക്കി ഇറങ്ങിവരുംവഴിയാണ് അപകടമുണ്ടായത് എന്നാണ് അവര്‍ വീഡിയോയിൽ പറയുന്നത്. കുടുംബത്തിനും കൂടുതൽ കാര്യങ്ങള്‍ അറിയില്ല. ഇന്നലെ ഫോണിൽ വിളിച്ചതായി ഭര്‍ത്താവ് പറയുന്നു. കേന്ദ്ര ഇടപെടൽ ഉണ്ടാകണമെന്നാണ് കുടുംബം ആവശ്യപ്പെടുന്നത്. പല മിഷനുകളും വിജയകരമായി കംപ്ലീറ്റ് ചെയ്ത വ്യക്തി കൂടിയാണ് സീന സാറ.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam