തലസ്ഥാനം വികസനക്കുതിപ്പിലേക്ക്; തിരുവനന്തപുരവും അഹമ്മദാബാദും ഇനി ഇരട്ട നഗരങ്ങൾ, വികസന പദ്ധതികൾക്ക് രൂപം നൽകി കോര്‍പ്പറേഷന്‍

Published : Nov 12, 2026, 08:59 AM ISTUpdated : Nov 12, 2026, 09:01 AM IST
Trivandrum corporation

Synopsis

വൻ വികസന പദ്ധതികൾക്ക് രൂപം നൽകി തിരുവനന്തപുരം കോര്‍പ്പറേഷന്‍. മാലിന്യ സംസ്കരണം, റോഡ് വികസനം, സാങ്കേതിക വിദ്യ കൈമാറ്റം, ധന സമാഹാരണം എന്നിവയിൽ ഇരു നഗരസഭകളും കൈകോർക്കും. ഇതിനായി സർക്കാർ അനുമതി നൽകി.

തിരുവനന്തപുരം: തിരുവനന്തപുരവും അഹമ്മദാബാദും ഇനി ഇരട്ട നഗരങ്ങൾ. വൻ വികസന പദ്ധതികൾക്ക് രൂപം നൽകി തിരുവനന്തപുരം കോര്‍പ്പറേഷന്‍. മാലിന്യ സംസ്കരണം, റോഡ് വികസനം, സാങ്കേതിക വിദ്യ കൈമാറ്റം, ധന സമാഹാരണം എന്നിവയിൽ ഇരു നഗരസഭകളും കൈകോർക്കും. ഇതിനായി സർക്കാർ അനുമതി നൽകി. ഇന്ന് ചേരുന്ന കൗൺസിൽ യോഗത്തിന്റെ അനുമതി തേടും. പദ്ധതിയുടെ ധന സമാഹരണത്തിന് നഗരസഭ ബോണ്ട്‌ ഇറക്കും. പാർവതി പുത്തനാർ, കരമനയാർ, ആമഴിയഞ്ചാൻ തോട്, കിള്ളിയാർ, ആക്കുളം കായൽ എന്നിവ ശുചീകരിക്കാൻ വേണ്ടിയാണ് സംയുക്ത പദ്ധതി. അഹമ്മദാബാദുമായി സഹകരിച്ച് മാലിന്യ നിർമാർജ്ജന പദ്ധതിയും നടപ്പാക്കും. കേന്ദ്ര പദ്ധതികൾ കൊണ്ട് വരാനും സഹകരണം ഉണ്ടാകും.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

പൊലീസ് പൊളിച്ച സമരപ്പന്തൽ വീണ്ടും കെട്ടി ഡിവൈഎഫ്ഐ, എൽപിഎസ്ടി സമരത്തിൽ ഒരു കേസുകൂടി; പിന്നോട്ടില്ലെന്ന് ഉദ്യോഗാർത്ഥികൾ
വൈദ്യുതി കരാർ വിവാദം സമവായത്തിലേക്ക്, ക്ലിഫ് ഹൗസിലെ ചർച്ചയിൽ മഞ്ഞുരുകി; പുതിയ കരാർ സാധ്യത തേടും