പൊലീസ് പൊളിച്ച സമരപ്പന്തൽ വീണ്ടും കെട്ടി ഡിവൈഎഫ്ഐ, എൽപിഎസ്ടി സമരത്തിൽ ഒരു കേസുകൂടി; പിന്നോട്ടില്ലെന്ന് ഉദ്യോഗാർത്ഥികൾ

Published : Nov 12, 2026, 08:58 AM IST
lpst protest

Synopsis

ഇന്നലെ രാത്രിയോടെയാണ് പൊലീസെത്തി എൽപിഎസ്ടി സമരസമതിയുടെ സമരപ്പന്തൽ ബലമായി പൊളിച്ച് നീക്കിയത്. പിന്നാലെ നിരാഹാര സമരം നടത്തുന്ന വളര്‍മതിയെ അറസ്റ്റ് ചെയ്ത് ആശുപത്രിയിലേക്ക് മാറ്റി. അറസ്റ്റിലായ വളർമതിക്ക് പകരം ജയകൃഷ്ണൻ നിരാഹാരം ഏറ്റെടുത്തു. ആവശ്യങ്ങൾ അംഗീകരിക്കുന്നത് വരെ സമരം തുടരാനാണ് ഉദ്യോഗാർത്ഥികളുടെ തീരുമാനം.

തിരുവനന്തപുരം: റാങ്ക് പട്ടികയിൽനിന്നു നിയമനം ആവശ്യപ്പെട്ട് ലോവർ പ്രൈമറി സ്കൂൾ ടീച്ചർ റാങ്ക് ഹോൾഡേഴ്സ് അസോസിയേഷന്റെ (എൽപിഎസ്ടി) സെക്രട്ടറിയേറ്റിന് മുന്നിലെ സമരത്തിൽ പൊലീസ് ഒരു കേസുകൂടി രജിസ്ടർ ചെയ്തു. പൊലീസ് പൊളിച്ച് നീക്കിയ സമരപ്പന്തലുകൾ പുനസ്ഥാപിച്ചതിന് ഡിവൈഎഫ്ഐക്കും എൽപിഎസ്ടി സമരസമതിക്കും എതിരെയാണ് കേസ്. കഴിഞ്ഞ ദിവസം രാത്രി പൊലീസ് സമരപന്തൽ അഴിച്ചുമാറ്റിയിരുന്നു. എന്നാൽ പൊളിച്ച് മാറ്റി മണിക്കൂറുകൾക്കധികം ഡിവൈഎഫ്ഐയുടെ നേതൃത്വത്തിൽ ഇത് വീണ്ടും കെട്ടിയിരുന്നു. പൊലിസിനെ തടഞ്ഞതിന് യുവമോർച്ചക്കാർക്കെതിരെ മറ്റൊരു കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.

ഇന്നലെ രാത്രിയോടെയാണ് പൊലീസെത്തി എൽപിഎസ്ടി സമരസമതിയുടെ സമരപ്പന്തൽ ബലമായി പൊളിച്ച് നീക്കിയത്. പിന്നാലെ നിരാഹാര സമരം നടത്തുന്ന വളര്‍മതിയെ അറസ്റ്റ് ചെയ്ത് ആശുപത്രിയിലേക്ക് മാറ്റി. സമരസമിതി നേതാവ് വളർമതിയെ ആശുപത്രിയിലേക്ക് മാറ്റിയതിന് പിന്നാലെ ഉദ്യോഗാർത്ഥിയായ ജയകൃഷ്ണൻ നിരാഹാര സമരം ഏറ്റെടുത്തു. ആവശ്യങ്ങൾ സർക്കാർ അംഗീകരിക്കാതെ സമരത്തിൽ നിന്ന് പിന്നോട്ടില്ലെന്ന നിലപാടിൽ ഉറച്ചുനിൽക്കുകയാണ് ഉദ്യോഗാർത്ഥികൾ. ബലപ്രയോഗത്തിലൂടെയാണ് സമരക്കാരെ മാറ്റാന്‍ ശ്രമിച്ചതെന്ന് ഉദ്യോഗാര്‍ഥികള്‍ ആരോപിച്ചു. ആവശ്യം നേടിയെടുത്തിട്ടേ സമരത്തിൽ നിന്നും പിന്നോട്ടൊള്ളുവെന്നും ഉദ്യോഗാർത്ഥികൾ വ്യക്തമാക്കി.

സുപ്രീംകോടതിയുടെ വിധി പ്രകാരമാണ് പന്തല്‍ പൊളിച്ചതെന്നും സ്ഥിരം പന്തലാണ് നീക്കിയതെന്നും താല്‍ക്കാലിക പന്തല്‍ പൊളിച്ചില്ലെന്നുമാണ് പൊലീസിന്‍റെ വിശദീകരണം. നടക്കാനുള്ള അവകാശം നിഷേധിച്ച് പന്തൽ കെട്ടിയാൽ പൊളിക്കണമെന്നാണ് കോടതി നിർദ്ദേശം. കോടതി അലക്ഷ്യത്തിന് ഉദ്യോഗസ്ഥർക്കെതിരെ കേസുവന്നതോടെയാണ് നടപടിയെന്നും നിരവധി പ്രാവശ്യം നോട്ടീസ് നൽകിയ ശേഷമാണ് പന്തൽപൊളിച്ചതെന്നും സിറ്റി പൊലീസ് കമ്മീഷണർ അരുൺബി കൃഷ്‌ണ പറഞ്ഞു. സമരം ആരംഭിച്ച് 129-ാം ദിവസമാണ് സമരപ്പന്തല്‍ പൊലീസ് പൊളിച്ചത്. പൊലീസ് നടപ്പാക്കുന്നത് സര്‍ക്കാരിന്റെ വാക്കുകളാണെന്നും പൊലീസ് അവരുടെ ഡ്യൂട്ടി ചെയ്യുന്നതില്‍ വിരോധമില്ലെന്നും ആവശ്യങ്ങള്‍ അംഗീകരിക്കുന്നതുവരെ സമരം തുടരുമെന്നും വളര്‍മതി പ്രതികരിച്ചു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

തലസ്ഥാനം വികസനക്കുതിപ്പിലേക്ക്; തിരുവനന്തപുരവും അഹമ്മദാബാദും ഇനി ഇരട്ട നഗരങ്ങൾ, വികസന പദ്ധതികൾക്ക് രൂപം നൽകി കോര്‍പ്പറേഷന്‍
വൈദ്യുതി കരാർ വിവാദം സമവായത്തിലേക്ക്, ക്ലിഫ് ഹൗസിലെ ചർച്ചയിൽ മഞ്ഞുരുകി; പുതിയ കരാർ സാധ്യത തേടും