
തിരുവനന്തപുരം: തിരുവനന്തപുരം കോര്‍പ്പറേഷൻ തെരഞ്ഞെടുപ്പിൽ പ്രമുഖരെ അണിനിരത്തി ബിജെപിയുടെ ആദ്യഘട്ട സ്ഥാനാര്‍ത്ഥി പട്ടിക. ആദ്യഘട്ടത്തിൽ 67 സ്ഥാനാര്‍ത്ഥികളെയാണ് പ്രഖ്യാപിച്ചത്. ശാസ്തമംഗലം വാര്‍ഡിൽ മുൻ ഡിജിപി ആര്‍ ശ്രീലേഖ ബിജെപി സ്ഥാനാര്‍ത്ഥിയായി മത്സരിക്കും. പാളയത്ത് മുൻ കായിക താരവും സ്പോര്‍ട്സ് കൗണ്‍സിൽ സെക്രട്ടറിയുമായ പദ്മിനി തോമസും വിവി രാജേഷ് കൊടുങ്ങന്നൂര്‍ വാര്‍ഡിലും മത്സരിക്കും. തിരുമല വാര്‍ഡിൽ ദേവിമ, കരമനയിൽ കരമന അജി, നേമത്ത് എംആര്‍ ഗോപൻ എന്നിവരും സ്ഥാനാര്‍ത്ഥികളാകും. പേരുര്‍ക്കടയിൽ ടിഎസ് അനിൽകുമാറും കഴക്കൂട്ടത്ത് അനിൽ കഴക്കൂട്ടവുമായിരിക്കും ബിജെപി സ്ഥാനാര്‍ത്ഥി.
കോൺഗ്രസ് വിട്ടാണ് പദ്മിനി തോമസ് ബിജെപി സ്ഥാനാര്‍ത്ഥിയാകുന്നത്. കോണ്‍ഗ്രസ് വിട്ടെത്തിയ മഹേശ്വരൻ നായരും തമ്പാനൂര്‍ സതീഷും ബിജെപി സ്ഥാനാര്‍ത്ഥികളാണ്.ഭരിക്കാൻ ഒരു അവസരമാണ് ബിജെപി ചോദിക്കുന്നതെന്നും ഇന്ത്യയിലെ ഏറ്റവും മികച്ച നഗരമാക്കി തിരുവനന്തപുരത്തെ മാറ്റാനാണ് ലക്ഷ്യമെന്നും സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചുകൊണ്ട് സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു. അഴിമതി രഹിത അനന്തപുരി അതാണ് ലക്ഷ്യമെന്നും രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു.
തിരുമല- ദേവിമ പിഎസ്
തൃക്കണ്ണാപുരം- വിനോദ്‍കുമാര്‍ എംവി
പുന്നയ്ക്കാമുകള്‍-കെ മഹേശ്വരൻ നായര്‍
പൂജപ്പുര-ടി രാജലക്ഷ്മി
കരമന-കരമന അജിത്
പാപ്പനംകോട്-നിറമണ്‍കര ഹരി
കരുമം-ആശാനാഥ് ജിഎസ്
മേലാംകോട്-പാപ്പനംകോട് സജി
പൊന്നുമംഗലം-എസ് കെ ശ്രീദേവി
എസ്റ്റേറ്റ്-ആര്‍ അഭിലാഷ്
നേമം-എംആര്‍ ഗോപൻ
നെടുങ്കാട്-ആര്‍എസ് ബീന
കാലടി-ജിഎസ് മഞ്ജു
കമലേശ്വരം-വി ഗിരി
അമ്പലത്തറ-സിമി ജ്യേതിഷ്
തിരുവല്ലം-എസ് ഗോപകുമാര്‍
വെള്ളാര്‍-വി സത്യവതി
പൂങ്കുളം-രതീഷ്
വഴുതക്കാട്- ലത ബാലചന്ദ്രൻ
പാളയം-പദ്മിനി തോമസ്
തമ്പാനൂര്‍-തമ്പാനൂര്‍ സതീഷ്
വലിയശാല-സൂര്യ ഷിജു
ചാല-എസ്കെപി രമേശ്
മണക്കാട്-പി സരിത
ശ്രീകണ്ഠേശ്വരം-ഒ സുകന്യാ
പേട്ട-പി അശോക് കുമാര്‍
വള്ളക്കടവ്-ഗീത ദിനേശ്
പുത്തൻപള്ളി-ജെ ധന്യ
ബീമാപ്പള്ളി-എം സിന്ധു
വലിയതുറ- ജയറാണി വിൽഫ്രണ്ട്
വെട്ടുകാട്-ഹിൽഡാ ജോര്‍ജ്
കൊടുങ്ങാനൂര്‍-വിവി രാജേഷ്
നെട്ടയം-യമുന
വലിയവിള-വിജി ഗിരികുമാര്‍
കാഞ്ഞിരംപാറ-സുമി എസ് എസ്
ശാസ്തമംഗലം-ആര്‍ ശ്രീലേഖ
കണ്ണമ്മൂല-വിഎസ് അജിത്
കുന്നുകുഴി-എസ്എസ് കാവ്യാ
പട്ടം-അഞ്ജന
ഗൗരീശപട്ടം-രാധിക റാണി എം
കുറുവൻകോണം-ജിബി മിനിമോള്‍
കുടപ്പനക്കുന്ന്-ജെ ഷീജ
തുരുത്തുംമൂല-വി വിജയകുമാര്‍
പേരൂര്‍ക്കട-ടിഎസ് അനിൽകുമാര്‍
പാങ്ങപ്പാറ-മോനിഷാ മോഹൻ
ചെമ്പഴന്തി-അഞ്ചു ബാലൻ
കാര്യവട്ടം-സന്ധ്യാ റാണി എസ്എസ്
ചെങ്ങോട്ടുകോണം-അര്‍ച്ചന മണികണ്ഠൻ
കഴക്കൂട്ടം-കഴക്കൂട്ടം അനിൽ
സൈനിക് സ്കൂള്‍-വി സുദേവൻ നായര്‍
ചന്തവിള-അനു ജി പ്രഭ
കാട്ടായിക്കോണം-രേഷ്മ രാജ്
ഞാണ്ടൂര്‍ക്കോണം-എ പ്രദീപ് കുമാര്‍
പൗഡിക്കോണം-ദീപു രാജ് ആര്‍സി
ചെല്ലമംഗലം-ബിജയ് മോഹൻ
ഇടവക്കോട്-സ്വാതി
മണ്ണത്തല-ചെമ്പഴന്തി ഉദയൻ
നാലാഞ്ചിറ- ആനി ചാക്കോ
ഉള്ളൂര്‍-എസ് അനിൽകുമാര്‍
അലത്തറ-കെപി ബിന്ദു
ആറ്റിപ്ര- എസ്എസ് സുനിൽ
കുഴിവിള- ബി രാജേന്ദ്രൻ
കുളത്തൂര്‍-കാവ്യ സുനിചന്ദ്രൻ
പൗണ്ട്കടവ്-എം പോള്‍
മെഡിക്കൽ കോളേജ്-ദിവ്യ എസ് പ്രദീപ്
വെങ്ങാനൂര്‍-സിന്ധു രാജീവ്
പോര്‍ട്ട്-മുക്കോല പ്രഭാകരൻ
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam