
കോട്ടയം: കോട്ടയം കുറിച്ചിയിൽ വീട്ടിൽ കയറി വയോധികയുടെ വള മോഷ്ടിച്ചു. സ്വാമിക്കവലയിൽ താമസിക്കുന്ന അന്നമ്മയുടെ വളയാണ് മോഷ്ടിച്ചത്. മോഷ്ടാവ് വള മുറിച്ചെടുക്കുന്നതിനിടയിൽ അന്നമ്മയുടെ കൈമുറിഞ്ഞു. അന്നമ്മയുടെ വീട്ടിൽ ഉണ്ടായിരുന്ന മറ്റുള്ളവർ പള്ളിയിൽ പോയ സമയത്തായിരുന്നു സംഭവം. സംഭവത്തില്‍ ചിങ്ങവനം പൊലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്.