തിരുവനന്തപുരം: ഇടനിലയിൽ നിൽക്കുന്ന ഉദ്യോഗസ്ഥരുടെ അനാസ്ഥയാണ് പലപ്പോഴും പ്രശ്നമുണ്ടാക്കുന്നതെന്നും തിരുവനന്തപുരം മെഡിക്കൽ കോളേജിലെ മുഴുവൻ വിഭാഗങ്ങളിലും പ്രതിസന്ധിയുണ്ടെന്നും ഡോ. ഹാരിസ് ചിറക്കൽ. തിരുവനന്തപുരം മെഡിക്കൽ കോളേജ് എന്നത് രോഗികൾ അവസാന ആശ്രയമായി കാണുന്ന സ്ഥലമാണ്. അവരുടെ പ്രശ്നങ്ങൾക്ക് പരിഹാരം കാണാനുള്ള എല്ലാവിധ പിന്തുണയും നമുക്ക് കിട്ടേണ്ടതാണെന്നും തിരുവനന്തപുരം മെഡിക്കൽ കോളേജ് യൂറോളജി വിഭാഗം മേധാവി ഡോ. ഹാരിസ് ചിറക്കൽ ഏഷ്യാനെറ്റ് ന്യൂസിന്‍റെ ന്യൂസ് അവറിൽ പറഞ്ഞു.
ഉദ്യോഗസ്ഥര്‍ അവരുടെ സൗകര്യം അനുസരിച്ചാണ് ഫയലുകള്‍ കൈകാര്യം ചെയ്യുന്നത്. നിസാര കാരണങ്ങള്‍ പറഞ്ഞ് ഫയലുകള്‍ പിടിച്ചുവെയ്ക്കുകയും തിരിച്ചയക്കുകയും ചെയ്യുകയാണ്. ഫയലുകള്‍ പരിശോധിക്കുന്നതിൽ വെറുതെ കാലതാമസം വരുത്തുകയാണെന്നും ഡോ. ഹാരിസ് ചിറക്കൽ പറഞ്ഞു.
പലപ്പോഴും ചെല്ലുമ്പോള്‍ ഡോക്ടര്‍ക്ക് എന്താണ് അതിന്‍റെ ആവശ്യമുള്ളത്. ഉള്ളതുപോലെയൊക്കെ ചെയ്താപോരെ എന്നുള്ള രീതിയിലുള്ള മറുപടിയാണ് ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്നുണ്ടായിട്ടുള്ളത്. രോഗികളുടെ അവസാന ആശ്രയമാണ് തിരുവനന്തപുരം മെഡിക്കൽ കോളേജ്. പല മെഡിക്കൽ കോളേജുകളിൽ നിന്നടക്കം റഫര്‍ ചെയ്ത് തിരുവനന്തപുരം മെഡിക്കൽ കോളേജിലെത്തുന്നുണ്ട്. അതിനാൽ തന്നെ വെറെ എങ്ങോട്ടും രോഗികളെ റഫര്‍ ചെയ്ത് വിടാനില്ല. അവസാന ആശ്രയമായി എത്തിയ രോഗികളെ ചികിത്സിക്കുകയെന്നതാണ് ഞങ്ങളുടെ ഉത്തരവാദിത്വം.
അതിനുവേണ്ടി ഒരു ചികിത്സാ ഡിപ്പാര്‍ട്ട്മെന്‍റ് പരിശ്രമിക്കുമ്പോള്‍ അതിനുവേണ്ട പിന്തുണ ഓഫീസുകളിൽ നിന്ന് കിട്ടേണ്ടതാണ്. എന്നാൽ നൽകുന്ന ഫയലുകള്‍ വെറുതെ കോറിയിട്ട് തിരിച്ചയക്കുന്ന അവസ്ഥയാണുള്ളത്. അത്തരം കാര്യങ്ങള്‍ സര്‍ക്കാരിന് തന്നെ നാണക്കേടാണ്. കേരളത്തിന്‍റെ ആരോഗ്യമേഖലക്ക് ചോദ്യം വരുന്നതും ഇതൊക്കെ കൊണ്ടാണ്. ഒരുപാട് പേര് ഇത്തരം കാര്യങ്ങള്‍ ചൂണ്ടികാണിച്ചിട്ടുണ്ട്. മെച്ചപ്പെട്ട ചികിത്സ നൽകാൻ സര്‍ക്കാര്‍ തലത്തിൽ ഉത്സാഹിച്ച് പ്രവര്‍ത്തിച്ചിട്ടും അടിത്തറയിലേക്ക് എത്താത്തിന്‍റെ കാരണം ഇടനിലയിൽ നിൽക്കുന്ന ഉദ്യോഗസ്ഥരാണ്.
ഇടനിലയിലുള്ള ഉദ്യോഗസ്ഥരുടെ അനാസ്ഥയാണ് പലപ്പോഴും പ്രശ്നമുണ്ടാക്കുന്നത്. ഞാൻ കൊടുത്ത ഫയലുകള്‍ തന്നെ പലപ്പോഴും കിട്ടിയിട്ടില്ലെന്നും മറ്റും പറഞ്ഞ് വൈകിപ്പിക്കുന്ന അവസ്ഥയുണ്ടായിട്ടുണ്ട്. 1997ൽ സര്‍ക്കാര്‍ സര്‍വീസിൽ കയറിയിട്ടുള്ളയാളാണ്. ഒരോ സ്ഥലത്തും ആവശ്യമായ കാര്യങ്ങള്‍ എന്തൊക്കെയാണോ അതിനൊക്കെ വേണ്ടി പ്രവര്‍ത്തിച്ചിട്ടുള്ളയാളാണ്. എന്നാൽ, ഉദ്യോഗസ്ഥ തലത്തിലുള്ള അനാസ്ഥ പലയിടത്തും പ്രശ്നങ്ങളുണ്ടാക്കിയിട്ടുണ്ടെന്നും ഡോ. ഹാരിസ് ചിറക്കൽ പറഞ്ഞു.