ആര്യയുടെ മാതൃക പിന്തുടർന്നു, വാക്കുപാലിച്ച് തിരുവനന്തപുരം മേയർ; ആറ്റുകാൽ പൊങ്കാല ചുടുകട്ടകൾ വിതരണം ചെയ്തു

Published : Mar 14, 2026, 03:57 PM IST
V V Rajesh

Synopsis

ആറ്റുകാൽ പൊങ്കാലയ്ക്ക് ഉപയോഗിച്ച ചുടുകല്ലുകൾ അർഹരായവർക്ക് വിതരണം ചെയ്തതായി തിരുവനന്തപുരം മേയർ വി.വി രാജേഷ് അറിയിച്ചു. മാർച്ച് 3നായിരുന്നു ആറ്റുകാൽ പൊങ്കാല നടന്നത്.

തിരുവനന്തപുരം: ആറ്റുകാൽ പൊങ്കാലയ്ക്ക് ഉപയോഗിച്ച ചുടുകല്ലുകൾ പത്ത് ദിവസത്തിനുള്ളിൽ തന്നെ അർഹരായവർക്ക് വിതരണം ചെയ്യാൻ കഴിഞ്ഞതായി മേയർ വി വി രാജേഷ്. ഇന്ന് രാവിലെ മുതൽ തന്നെ കോർപ്പറേഷൻ മാനദണ്ഡങ്ങൾക്കനുസരിച്ച് അർഹരായവർക്ക് ചുടുകല്ല് വിതരണം ചെയ്യാൻ കഴിഞ്ഞതായി അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചു. മാർച്ച് 3നായിരുന്നു ആറ്റുകാൽ പൊങ്കാല നടന്നത്.

സിപിഎം ഭരണസമിതിയുടെ മാതൃക പിന്തുടരാൻ പുതുതായി മേയറായി ചുമതലയേറ്റ വി വി രാജേഷും തീരുമാനിക്കുകയായിരുന്നു. പാവപ്പെട്ട ആളുകൾക്ക് വീട് വയ്ക്കാൻ കട്ട കൊടുക്കുന്ന രീതി ഒന്ന് പിന്തുടര്‍ന്ന് നോക്കാമെന്ന് തീരുമാനിച്ചതായി മേയർ നേരത്തെ അറിയിച്ചിരുന്നു. ജനങ്ങൾക്ക് പ്രയേജനപ്പെടുന്നുണ്ടെങ്കിൽ അതിന് തടസം നിൽക്കേണ്ടെന്ന് കരുതിയാണ് ആ പദ്ധതി തുടർന്നതെന്നും മേയര്‍ പറഞ്ഞിരുന്നു.

ആറ്റുകാൽ പൊങ്കാലക്ക് ഉപയോ​ഗിക്കുന്ന ഇഷ്ടികകൾ ശേഖരിച്ച് തിരുവനന്തപുരം കോര്‍പ്പറേഷൻ സർക്കാർ ഭവന പദ്ധതിയിലെ ഗുണഭോക്താക്കളായ നിർധന കുടുംബങ്ങൾക്ക് ലഭ്യമാക്കുന്ന പദ്ധതി തുടങ്ങിയത് 2018ലാണ്. നിലവിൽ വട്ടിയൂർക്കാവ് എംഎൽഎയായ വി കെ പ്രശാന്തായിരുന്നു അന്ന് തിരുവനന്തപുരം മേയർ. പിന്നീട് വന്ന ആര്യ രാജേന്ദ്രന്റെ നേതൃത്വത്തിലുള്ള നഗരസഭ കൗൺസിലും ഈ മാതൃക പിന്തുടരുകയായിരുന്നു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

ഈ മാസം 16നകം പ്രസ്താവന പിൻവലിച്ച് മാപ്പ് പറയണം; സിസി മുകുന്ദന് വക്കീൽ നോട്ടീസയച്ച് ​ഗീത ​ഗോപി
'സൗന്ദര്യവും പാരമ്പര്യവും നോക്കിയല്ല സ്ഥാനാർത്ഥികളെ തീരുമാനിക്കുന്നത്'; ഒളിയമ്പുമായി രാജ്മോഹൻ ഉണ്ണിത്താൻ