'സൗന്ദര്യവും പാരമ്പര്യവും നോക്കിയല്ല സ്ഥാനാർത്ഥികളെ തീരുമാനിക്കുന്നത്'; ഒളിയമ്പുമായി രാജ്മോഹൻ ഉണ്ണിത്താൻ

Published : Mar 14, 2026, 02:52 PM IST
rajmohan unnithan

Synopsis

എംപിമാർ മത്സരിക്കേണ്ടെന്ന് രാജ്‌മോഹൻ ഉണ്ണിത്താൻ ആവർത്തിച്ചു. എംഎൽഎ സ്ഥാനാർഥികളെ വിജയിപ്പിക്കേണ്ട ഉത്തരവാദിത്തമാണ് എം പിമാർക്ക് ഉള്ളതെന്നും രാജ്‌മോഹൻ ഉണ്ണിത്താൻ പറഞ്ഞു.

കാസർകോട്: കെ സുധാകരനെതിരെ ഒളിയമ്പുമായി രാജ്മോഹൻ ഉണ്ണിത്താൻ എം പി. സൗന്ദര്യവും പാരമ്പര്യവും നോക്കിയല്ല സ്ഥാനാർത്ഥികളെ തീരുമാനിക്കുന്നത്. മലവെള്ളപ്പാച്ചിലിൽ ഈട്ടി തടി ആയാലും തേക്കായാലും ഒലിച്ചുപോകും. എംപിമാർ മത്സരിക്കേണ്ടെന്ന് രാജ്‌മോഹൻ ഉണ്ണിത്താൻ ആവർത്തിച്ചു. എംഎൽഎ സ്ഥാനാർഥികളെ വിജയിപ്പിക്കേണ്ട ഉത്തരവാദിത്തമാണ് എം പിമാർക്ക് ഉള്ളതെന്നും രാജ്‌മോഹൻ ഉണ്ണിത്താൻ പറഞ്ഞു. സീറ്റ് ആവശ്യപ്പെടാൻ എല്ലാവർക്കും അവകാശമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. യു ഡി എഫ് ബാലി കേറാ മലയെന്നു പറയുന്ന മണ്ഡലങ്ങളിൽ പോലും ഇത്തവണ ജയിച്ചു കയറും. 117 സീറ്റുകളിൽ ഇത്തവണ യു ഡി എഫ് ജയിച്ചു കയറും.കമ്മ്യൂണിസ്റ്റ്‌ പാർട്ടിയിൽ കൊഴിഞ്ഞിപോക്ക് തുടരുകയാണെന്നും അദ്ദേഹം പറഞ്ഞു. 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

എ എം ആരിഫിനെ ആലപ്പുഴ തെരഞ്ഞെടുപ്പ് ചുമതലകളിൽ നിന്ന് മാറ്റി, അൻവർ സാദത്തിനെതിരെ ആലുവയിൽ സാധ്യത
കെ സുധാകരൻ ബിജെപിയിൽ പോകുമോ?, ചോദ്യത്തോട് പ്രതികരിച്ച് കെസി വേണുഗോപാൽ, 'അതിന് വെറെ ആളെ നോക്കണം'