ദില്ലിയിലേക്ക് ട്രെയിൻ കയറാൻ വി വി രാജേഷ്, പ്രധാനമന്ത്രിയെ നേരിൽ കണ്ട് തലസ്ഥാനത്തിന്‍റെ ആവശ്യങ്ങൾ അറിയിക്കും, മേയർക്കൊപ്പം ബിജെപി കൗൺസിലർമാരും

Published : Feb 08, 2026, 05:58 PM IST
vv rajesh

Synopsis

ട്രെയിൻ മാർഗമാണ് സംഘം യാത്ര തിരിക്കുക. നഗരത്തിന്റെ പ്രാഥമിക വികസന രേഖ ഇതിനോടകം തന്നെ പ്രധാനമന്ത്രിക്ക് കൈമാറിയിട്ടുണ്ടെന്നും, വാർഡ് സഭകൾ പൂർത്തിയാകുന്നതോടെ കൂടുതൽ വിശദമായ വികസന രേഖ സമർപ്പിക്കുമെന്നും മേയർ അറിയിച്ചു.

തിരുവനന്തപുരം: തിരുവനന്തപുരം നഗരസഭാ മേയർ വി.വി. രാജേഷും ബിജെപി കൗൺസിലർമാരും നാളെ ദില്ലിയിലേക്ക്. തിരുവനന്തപുരത്ത് ആദ്യമായി ബിജെപി ഭരണം പിടിച്ചതിന് പിന്നാലെയാണ് പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തുന്നതിനായി മേയറും ബിജെപി അംഗങ്ങളും ദില്ലിയിലേക്ക് പോകുന്നത്. ട്രെയിൻ മാർഗമാണ് സംഘം യാത്ര തിരിക്കുക. നഗരത്തിന്റെ പ്രാഥമിക വികസന രേഖ ഇതിനോടകം തന്നെ പ്രധാനമന്ത്രിക്ക് കൈമാറിയിട്ടുണ്ടെന്നും, വാർഡ് സഭകൾ പൂർത്തിയാകുന്നതോടെ കൂടുതൽ വിശദമായ വികസന രേഖ സമർപ്പിക്കുമെന്നും മേയർ അറിയിച്ചു.

തലസ്ഥാന നഗരിയുടെ സമഗ്ര പുരോഗതി ലക്ഷ്യമിട്ടുള്ള പദ്ധതികൾക്ക് കേന്ദ്ര സർക്കാരിന്റെ നേരിട്ടുള്ള പിന്തുണ ഉറപ്പാക്കുകയാണ് സന്ദർശനത്തിന്റെ പ്രധാന ലക്ഷ്യമെന്നാണ് ബിജെപി നേതാക്കളുടെ അവകാശവാദം.സ്മാർട്ട് സിറ്റി പദ്ധതികളുടെ പുരോഗതിയും പുതിയ അടിസ്ഥാന സൗകര്യ വികസന ആവശ്യങ്ങളും പ്രധാനമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തും.

തലസ്ഥാനത്തെ തെരുവുനായ പ്രശ്നത്തിന് ഉടൻ പരിഹാരം

അതേസമയം, നഗരം നേരിടുന്ന രൂക്ഷമായ തെരുവുനായ പ്രശ്നത്തിന് ഉടൻ പരിഹാരമുണ്ടാകുമെന്നും മേയർ ഉറപ്പുനൽകി. തെരുവുനായ്ക്കളെ പാർപ്പിക്കുന്നതിനുള്ള ഷെൽട്ടർ ഹോമുകൾ രണ്ടാഴ്ചയ്ക്കുള്ളിൽ പ്രവർത്തനം ആരംഭിക്കും. ഇതിനാവശ്യമായ സജ്ജീകരണങ്ങൾ വേഗത്തിൽ പൂർത്തിയാക്കാൻ ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകിയിട്ടുണ്ടെന്നും വി.വി. രാജേഷ് തിരുവനന്തപുരത്ത് മാധ്യമങ്ങളോട് പറഞ്ഞു. 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

കളിപ്പാട്ടക്കടയിൽ മോഷണം; നഷ്ടമായത് 65,000 രൂപയോളം വില വരുന്ന കളിപ്പാട്ടങ്ങൾ, സംഭവം കോഴിക്കോട്
പെരുന്നാളുകൾക്ക് മൂന്ന് ദിവസത്തെ ഔദ്യോഗിക അവധി, ജുമുഅ നമസ്കാരത്തിന് പരീക്ഷാ സമയം തടസ്സമാകരുത്; ആവശ്യവുമായി സമസ്ത