
തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രതിസന്ധി ഇല്ലെന്ന് മെഡിക്കൽ കോളേജ് സൂപ്രണ്ടിന്റെ വിശദീകരണം. പകരം സംവിധാനം ഒരുക്കിയിട്ടുണ്ട്. അടിയന്തിര പ്രാധാന്യമില്ലാത്ത ശസ്ത്രക്രിയകൾ മാറ്റിവെക്കും. കൊവിഡ് സുരക്ഷാ നടപടികൾ എടുത്തിട്ടുണ്ട്. ചില പ്രതിപക്ഷ സംഘടനകൾ ഗൂഢ ലക്ഷ്യങ്ങളോടെ ആശുപത്രിക്കെതിരെ അപവാദ പ്രചാരണം നടത്തുകയാണെന്നും അദ്ദേഹം ആരോപിച്ചു.
ഏഴ് ഡോക്ടർമാരടക്കം 17 ആരോഗ്യപ്രവർത്തകർക്ക് കൊവിഡ് ബാധിച്ചതോടെ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ കടുത്ത പ്രതിസന്ധിയാണെന്ന് റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. 40 ഡോക്ടർമാരടക്കം 150 ജീവനക്കാരെ നിരീക്ഷണത്തിലേക്ക് മാറ്റി. കൊവിഡ് ഡ്യൂട്ടി എടുക്കാത്തവർക്കടക്കം രോഗം ബാധിച്ച സാഹചര്യത്തിൽ അടിയന്തര ഇടപെടൽ വേണമെന്ന ആവശ്യവുമായി നഴ്‍സ്‍മാരുടെ സംഘടന രംഗത്തെത്തിയിരുന്നു.
ഏഴ് ഡോക്ടർമാർ, അഞ്ച് സ്റ്റാഫ് നഴ്സ്, ശസ്ത്രക്രിയ വാർഡിൽ രോഗികൾക്ക് കൂട്ടിരുന്നവർ എന്നിവർക്കാണ് ഇതുവരെ കൊവിഡ് ബാധിച്ചത്. കഴിഞ്ഞ ദിവസം ആറ് ഡോക്ടർമാർക്ക് രോഗം ബാധിച്ചിരുന്നു. ജില്ലയിലെ പ്രധാന കൊവിഡ് ചികിത്സാ കേന്ദ്രത്തിലെ ജീവനക്കാർക്ക് തന്നെ രോഗം ബാധിച്ചത് വലിയ ആശങ്കയാണ് ഉണ്ടാക്കുന്നത്. പരിശോധന കൂട്ടുന്നത് അടക്കമുള്ള അടിയന്തിര നടപടിയാണ് നഴ്സുമാരുടെ സംഘടന ആവശ്യപ്പെടുന്നത്.
07, 15, 18,19 വാർഡുകൾ ഓർത്തോ, സൂപ്പർ സ്പെഷ്യലിറ്റി ബ്ലോക്കിലെ ചില വിഭാഗങ്ങൾ, എന്നിവ വ്യാപന ഭീഷണിയിലാണ് . ശസ്ത്രക്രിയ വാർഡ് നേരത്തെ അടച്ചിരുന്നു. കൂടുതൽ ഡിപ്പാർട്ടമെന്‍റുകള്‍ അടച്ചിടേണ്ടിവരുമെന്നാണ് സൂചന. രോഗികൾക്ക് കൂട്ടിരിപ്പിനെത്തിയവരിൽ നിന്നാണ് വ്യാപനമെന്നാണ് നിഗമനമെന്നും റിപ്പോർട്ടുണ്ടായിരുന്നു.
Read Also: 'ചെറിയ പനിക്ക് ആരും വരേണ്ട'; തിരു. മെഡിക്കല്‍ കോളേജില്‍ നിയന്ത്രണങ്ങള്‍ ആലോചനയിലെന്ന് മന്ത്രി...
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam