അവധി കഴിഞ്ഞ് തിക്കും തിരക്കുമില്ലാതെ മടങ്ങാം; തിരുവനന്തപുരം-മം​ഗളൂരൂ-തിരുവനന്തപുരം സ്പെഷ്യൽ ട്രെയിൻ

Published : Oct 18, 2026, 07:10 PM IST
kerala special train

Synopsis

തിരുവനന്തപുരം നോർത്ത്-മം​ഗളൂരു ജങ്ഷൻ(06155) മം​ഗളൂരു ജങ്ഷൻ-തിരുവനന്തപുരം നോർത്ത്(06156) തിരുവനന്തപുരം നോർത്ത്-താംബരം(06164) താംബരം-തിരുവനന്തപുരം നോർത്ത്(06163) തുടങ്ങിയ സ്പെഷ്യൽ എക്സ്പ്രസ് ട്രെയിനുകളാണ് പ്രഖ്യാപിച്ചത്.

തിരുവനന്തപുരം: പൂജാ അവധിക്കാലത്തെ യാത്രക്കാരുടെ തിരക്ക് പരി​ഗണിച്ച് റെയിൽവേ കൂടുതൽ സ്പെഷ്യൽ ട്രെയിനുകൾ പ്രഖ്യാപിച്ചു. തിരുവനന്തപുരം നോർത്ത്-മം​ഗളൂരു ജങ്ഷൻ(06155) മം​ഗളൂരു ജങ്ഷൻ-തിരുവനന്തപുരം നോർത്ത്(06156) തിരുവനന്തപുരം നോർത്ത്-താംബരം(06164) താംബരം-തിരുവനന്തപുരം നോർത്ത്(06163) തുടങ്ങിയ സ്പെഷ്യൽ എക്സ്പ്രസ് ട്രെയിനുകളാണ് പ്രഖ്യാപിച്ചത്.

തിരുവനന്തപുരം നോർത്ത്-മം​ഗളൂരൂ-തിരുവനന്തപുരം നോർത്ത് സ്പെഷ്യൽ ട്രെയിൻ

തിരുവനന്തപുരം നോർത്ത്-മം​ഗളൂരു ജങ്ഷൻ(06155) സ്പെഷ്യൽ ട്രെയിൻ ഒക്ടോബർ 20-ന് രാത്രി 07.40-ന് തിരുവനന്തപുരം നോർത്തിൽനിന്ന് പുറപ്പെടും. ഒക്ടോബർ 21 ബുധനാഴ്ച രാവിലെ 9 മണിക്ക് മം​ഗളൂരുവിലെത്തും. മം​ഗളൂരൂ ജങ്ഷൻ-തിരുവനന്തപുരം നോർത്ത്(06156) സ്പെഷ്യൽ ട്രെയിൻ ഒക്ടോബർ 21 ബുധനാഴ്ച രാവിലെ 10.15ന് മം​ഗളൂരു ജങ്ഷനിൽനിന്ന് യാത്രതിരിക്കും. ബുധനാഴ്ച രാത്രി 11.45-ന് തിരുവനന്തപുരം നോർത്തിൽ എത്തിച്ചേരും. വർക്കല ശിവ​ഗിരി, കൊല്ലം, കായംകുളം, ആലപ്പുഴ, ചേർത്തല, എറണാകുളം ജങ്ഷൻ, ആലുവ, തൃശ്ശൂർ, ഷൊർണൂർ, തിരൂർ, കോഴിക്കോട്, വടകര, തലശ്ശേരി, കണ്ണൂർ, പയ്യന്നൂർ, കാഞ്ഞങ്ങാട്, കാസർകോട് എന്നിവിടങ്ങളിൽ രണ്ട് ട്രെയിനുകൾക്കും സ്റ്റോപ്പുണ്ടാകും.

തിരുവനന്തപുരം നോർത്ത്-താംബരം-തിരുവനന്തപുരം നോർത്ത് സ്പെഷ്യൽ ട്രെയിൻ

തിരുവനന്തപുരം നോർത്ത്-താംബരം(06164) സ്പെഷ്യൽ ട്രെയിൻ ഒക്ടോബർ 20-ന് രാത്രി എട്ടുമണിക്ക് തിരുവനന്തപുരം നോർത്തിൽനിന്ന് പുറപ്പെടും. ഒക്ടോബർ 21-ന് രാവിലെ 11 മണിക്ക് താംബരത്ത് എത്തിച്ചേരും. താംബരം-തിരുവനന്തപുരം നോർത്ത്(06163) സ്പെഷ്യൽ ട്രെയിൻ ഒക്ടോബർ 21-ന് ഉച്ചയ്ക്ക് രണ്ടുമണിക്ക് താംബരത്തുനിന്ന് പുറപ്പെടും. ഒക്ടോബർ 22 രാവിലെ അഞ്ചുമണിക്ക് തിരുവനന്തപുരം നോർത്തിൽ എത്തിച്ചേരും.

തിരുവനന്തപുരം സെൻട്രൽ, നാ​ഗർകോവിൽ, വള്ളിയൂർ, തിരുനെൽവേലി, കോവിൽപെട്ടി, സത്തൂർ, വിരുദുന​ഗർ, മധുര, ദിണ്ഡി​ഗൽ, തിരുച്ചിറപ്പള്ളി, വിരുദാചലം, വില്ലുപുരം, ചെങ്കൽപേട്ട് എന്നിവിടങ്ങളിൽ സ്റ്റോപ്പുണ്ടാകും.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

സംസ്ഥാനത്ത് തുലാവർഷ മഴ കനക്കുന്നു, ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, നാളെ 7 ജില്ലകളിൽ; ഒപ്പം ഇടിമിന്നൽ ജാഗ്രത നിർദ്ദേശവും
എറണാകുളത്തെ സിനഗോഗിന് മുമ്പിൽ തീവച്ച പ്രതി എബിൻ പോളുമായുള്ള തെളിവെടുപ്പ് പൂർത്തിയായി