MM Mani : 'അക്കാര്യം അന്ന് നിഷേധിച്ചിരുന്നില്ല, ഇന്ന് വീണിടത്ത് കിടന്ന് ഉരുളുന്നു';എംഎം മണിക്കെതിരെ തിരുവഞ്ചൂർ

Published : Mar 19, 2022, 10:21 AM ISTUpdated : Mar 19, 2022, 10:41 AM IST
MM Mani : 'അക്കാര്യം അന്ന് നിഷേധിച്ചിരുന്നില്ല, ഇന്ന് വീണിടത്ത് കിടന്ന് ഉരുളുന്നു';എംഎം മണിക്കെതിരെ തിരുവഞ്ചൂർ

Synopsis

പാർട്ടി യോഗത്തിൽ എം എം മണി തന്നെ നടത്തിയ വൺ ടൂ ത്രീ പ്രസംഗത്തിന്റെ അടിസ്ഥാനത്തിലാണ് കേസെടുത്തതെന്നും പാർട്ടി പ്രവർത്തകർ തന്നെയാണ് പ്രസംഗം പുറത്തുവിട്ടതെന്നും തിരുവഞ്ചൂർ. 

കോട്ടയം: ഇടുക്കിയിലെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകനായിരുന്ന അഞ്ചേരി ബേബി വധക്കേസിൽ സിപിഎമ്മിന്റെ മുതിർന്ന നേതാവ് എംഎം മണിക്കെതിരെ (MM Mani) മുൻ ആഭ്യന്തര മന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണൻ. പാർട്ടി യോഗത്തിൽ എം എം മണി തന്നെ നടത്തിയ വൺ ടൂ ത്രീ പ്രസംഗത്തിന്റെ അടിസ്ഥാനത്തിലാണ് കേസെടുത്തതെന്നും പാർട്ടി പ്രവർത്തകർ തന്നെയാണ് പ്രസംഗം പുറത്തുവിട്ടതെന്നും തിരുവഞ്ചൂർ പറഞ്ഞു. അക്കാര്യം എംഎം മണി അന്ന് നിഷേധിച്ചിരുന്നില്ല. എന്നാൽ ഇപ്പോൾ മണി വീണിടത്ത് കിടന്ന് ഉരുളുകയാണെന്നും തിരുവഞ്ചൂർ രാധാകൃഷ്ണൻ കുറ്റപ്പെടുത്തി.

വ്യക്തി വിരോധത്തിന്റെ പേരിലല്ല, കൊല നടത്തിയെന്ന വിവാദ പ്രസംഗത്തിന്റെ പേരിലാണ് എംഎം മണിക്കെതിരെ താൻ ആഭ്യന്തര മന്ത്രിയായിരുന്നപ്പോൾ കേസെടുത്തത്.  കേസിൽ പിന്നീട് എന്ത് നടന്നുവെന്ന് അറിയില്ല.  ആരെയെങ്കിലും ഇഷ്ടമല്ലെങ്കിൽ അവരെ അപമാനിക്കുന്ന സ്വഭാവമാണ് എം എം മണിക്ക്. എംഎം മണിയുടെ നാക്കും തന്റെ പ്രവർത്തിയും ജനങ്ങൾ വിലയിരുത്തട്ടെയെന്നും തിരുവഞ്ചൂർ

ടിപി ചന്ദ്രശേഖരന്‍റെ കൊലപാതകമുണ്ടാക്കിയ പ്രതിഷേധം സിപിഎമ്മിനെയാകെ പ്രതിരോധത്തിലാക്കിയിരുന്ന കാലഘട്ടത്തിലായിരുന്നു എംഎം മണിയുടെ പ്രസംഗം. തൊടുപുഴക്കടുത്ത് മണക്കാട്ടെ വിശദീകരണ യോഗത്തില്‍ അന്നത്തെ സിപിഎം ഇടുക്കി ജില്ലാ സെക്രട്ടറിയായിരുന്ന എംഎം മണിയുടെ വണ്‍ ടു ത്രീ പ്രയോഗവും 1980 കളില്‍ നടത്തിയ കൊലപാതകങ്ങളുടെ വെളിപ്പെടുത്തലും സിപിഎമ്മിന് വലിയ തിരിച്ചടിയാണ് ഉണ്ടാക്കിയത്. മണിയുടെ പ്രസംഗം വലിയ ചര്‍ച്ചയായതോടെ . കൊലപാതക രാഷ്ട്രീയത്തെ പാര്‍ട്ടിക്ക് ആവര്‍ത്തിച്ച് തള്ളിപ്പറയേണ്ടി വന്നു. മണിയുടെ വെളിപ്പെടുത്തലിന്‍റെ അടിസ്ഥാനത്തില്‍ യുഡിഎഫ് സര്‍ക്കാര്‍ കേസ് എടുത്തു. പോലീസ് അറസ്റ്റ് ചെയത് എംഎം മണിക്കും മറ്റ് പ്രതികള്‍ക്കും 46 ദിവസം ജയിലില്‍ കഴിയേണ്ടി വന്നു. ജാമ്യത്തിലിറങ്ങിയിട്ടും കുറെ നാള്‍ ഇടുക്കി ജില്ലക്ക് പുറത്ത് കഴിയേണ്ടി വന്ന എംഎം മണി വര്‍ഷങ്ങള്‍ നീണ്ട നിയമ പോരാട്ടത്തിനൊടുവിലാണ് കഴിഞ്ഞ ദിവസം ഹൈക്കോടതിയിൽ നിന്നും കുറ്റവിമുക്തനാകുന്നത്. 

അഞ്ചേരി ബേബി വധക്കേസിൽ എം.എം മണിയെ ഹൈക്കോടതി കുറ്റവിമുക്തനാക്കി

അഞ്ചേരി ബേബി വധക്കേസിൽ മുൻ മന്ത്രി എം.എം മണിയെ കുറ്റവിമുക്തനാക്കി. എം.എം.മണിയുടെ വിടുതൽ ഹർജി അംഗീകരിച്ചാണ് ഹൈക്കോടതി എം.എം.മണി അടക്കം മൂന്ന് പ്രതികളെ ഹൈക്കോടതി കുറ്റവിമുക്താരക്കിയത്. നേരത്തെ സെഷൻസ് കോടതിയെ എം.എം.മണി  വിടുതൽ ഹർജിയുമായി സമീപിച്ചിരുന്നുവെങ്കിലും കോടതി ഹർജി തള്ളിയിരുന്നു. ഇതോടെയാണ് മണിയും മറ്റു രണ്ടു പ്രതികളും അപ്പീൽ ഹർജിയുമായി ഹൈക്കോടതിയിലേക്ക് എത്തിയത്. എം.എം. മണിയെ കൂടാെ ഒ.ജി.മദനനൻ, പാമ്പുപാറ കുട്ടൻ എന്നിവരാണ് കേസിലെ മറ്റു രണ്ട് പ്രതികൾ. 

2012 മെയിൽ ഇടുക്കി മണക്കാട് നടത്തിയ വിവാദപ്രസംഗത്തിലൂടെയാണ് അഞ്ചേരി ബേബി വധക്കേസിലേക്ക് മണി പ്രതിയാവുന്നത്. കുപ്രസിദ്ധമായ 1,2,3 പ്രസംഗത്തിലൂടെ 1982-ലെ കൊലപാതക കേസിൽ ഹൈക്കോടതി പുനരന്വേഷണത്തിന് ഉത്തരവിടുകയും 2012 നവംബറിൽ അന്നത്തെ സിപിഎം ജില്ലാ സെക്രട്ടറി എംഎം മണിയടക്കമുള്ള മൂന്ന് നേതാക്കൾ അറസ്റ്റിലാവുകയും ചെയ്തു. ഇടുക്കിയിലെ വീട്ടിൽ നിന്നും ഐജിയുടെ നേതൃത്വത്തിൽ പൊലീസ് കസ്റ്റഡിയിലെടുത്ത എം.എം.മണിക്കും കൂട്ടുപ്രതികൾക്കും 46 ദിവസം ജയിലിൽ കിടക്കേണ്ടി വന്നു. 

ജയിൽ മോചിതനായി പുറത്തു വന്ന ശേഷം എം.എം.മണി വിടുതൽ ഹർജിയുമായി സെഷൻസ് കോടതിയെ സമീപിച്ചെങ്കിലും ഹർജി തള്ളിയ കോടതി മണിയും കൂട്ടുപ്രതികളും വിചാരണ നേരിടണമെന്ന് ആവശ്യപ്പെട്ടു. ഈ വിധി ചോദ്യം ചെയ്ത് മണി ഹൈക്കോടതിയെ സമീപിച്ചതോടെയാണ് കുറ്റവിമുക്തനാക്കിയുള്ള വിധിക്ക് വഴിയൊരുങ്ങിയത്. 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

'നിയമപാലകർ ഇങ്ങനെ ചെയ്താല്‍ എന്ത് ചെയ്യും? സ്റ്റേഷനിലെ ആക്രമണം കണ്ട് കുട്ടികൾ പേടിച്ചു, നിയമപോരാട്ടം തുടരും'; പ്രതികരിച്ച് യുവതി
ബിജെപി അധികാരത്തിലേറും മുന്നേ തിരുവനന്തപുരം കോർപ്പറേഷനിലെ 200 കോടി ട്രഷറിയിലേക്ക് മാറ്റാൻ സർക്കാർ നിർദേശം, ആരോപണം കടുപ്പിച്ച് പ്രതിഷേധവുമായി ബിജെപി