ഉമ്മൻ ചാണ്ടിയുടെ കല്ലറയിലെത്തി സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ

Published : May 23, 2026, 11:27 AM ISTUpdated : May 23, 2026, 11:30 AM IST
Thiruvanchoor

Synopsis

ഭരണഘടനപരമായ കാര്യങ്ങൾ ഉത്തരവാദിത്തത്തോടെ നിർവഹിക്കും 71 പുതുമുഖ എംഎല്‍എമാരെ സഭകാര്യങ്ങളിൽ പ്രാപ്തരാക്കുന്നതിന് പരിഗണന നൽകും.

കോട്ടയം: സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ ഉമ്മൻ ചാണ്ടിയുടെ കല്ലറ സന്ദർശിച്ചു. കാലഘട്ടത്തിൻ്റെ ഓർമ്മ പുതുക്കലിനാണ് ഇവിടെ എത്തിയതെന്ന് തിരുവഞ്ചൂർ. പുതിയ കാഴ്ചപ്പാടോ യാണ് കാര്യങ്ങളെ സമീപിക്കുന്നത്. ഭരണഘടനപരമായ കാര്യങ്ങൾ ഉത്തരവാദിത്തത്തോടെ നിർവഹിക്കും 71 പുതുമുഖ എംഎല്‍എമാരെ സഭകാര്യങ്ങളിൽ പ്രാപ്തരാക്കുന്നതിന് പരിഗണന നൽകും. കഴിഞ്ഞ ദിവസം സ്പീക്കർ ഉമ്മൻ ചാണ്ടിയുടെ വസതി സന്ദർശിച്ചിരുന്നു.

കേരള നിയമസഭയുടെ 25-ാം സ്പീക്കറായി മുതിർന്ന കോൺഗ്രസ്‌ നേതാവ് തിരുവഞ്ചൂർ രാധാകൃഷ്ണൻ തിരുവഞ്ചൂർ രാധാകൃഷ്ണൻ തെരഞ്ഞെടുക്കപ്പെട്ടിരുന്നു. മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും ചേർന്ന് തിരുവഞ്ചൂർ രാധാകൃഷ്ണനെ ആനയിച്ച് സ്പീക്കര്‍ കസേരയിലിരുത്തി. 101 വോട്ടുകളാണ് കോട്ടയം എംഎൽഎയായ തിരുവഞ്ചൂർ രാധാകൃഷ്ണന് ലഭിച്ചത്. എൽഡിഎഫ് സ്ഥാനാർത്ഥി എസി മൊയ്തിന് 35 വോട്ടും. ബിജെപിയുടെ സ്ഥാനാർത്ഥി ബി ബി ഗോപകുമാറിന് 3 വോട്ടുകളുമാണ് ലഭിച്ചത്. ചരിത്രത്തിൽ ഇതാദ്യമായാണ് കേരള നിയമസഭയിൽ സ്പീക്കർ തെരഞ്ഞെടുപ്പിൽ ബിജെപി മത്സരിക്കുന്നത്.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

വൈദ്യുതാഘാതമേറ്റ ഗർഭിണിക്ക് ചികിത്സ വൈകി; രണ്ടുമാസം പ്രായമുള്ള ഗർഭസ്ഥ ശിശു മരിച്ചതായി പരാതി
കുടുംബത്തോടൊപ്പം കശ്മീരിലേക്ക് പോകുംവഴി അപകടം; നിയന്ത്രണം വിട്ട കാര്‍ ലോറിയുടെ പിന്നിലിടിച്ചു, പൊന്നാനി സ്വദേശിനിക്ക് ദാരുണാന്ത്യം