തരൂരിനെതിരെ രേഖാമൂലം പരാതി നൽകുമെന്ന് നാട്ടകം സുരേഷ്; പരിപാടിയിൽ പങ്കെടുക്കില്ലെന്ന് തിരുവഞ്ചൂരും 

Published : Dec 03, 2022, 10:08 AM ISTUpdated : Dec 03, 2022, 10:19 AM IST
തരൂരിനെതിരെ രേഖാമൂലം പരാതി നൽകുമെന്ന് നാട്ടകം സുരേഷ്; പരിപാടിയിൽ പങ്കെടുക്കില്ലെന്ന് തിരുവഞ്ചൂരും 

Synopsis

ഡിസിസിയുടെ പരാതിയെ കുറിച്ച് ഇപ്പോൾ കൂടുതൽ പ്രതികരിക്കുന്നില്ലെന്നും കെപിസിസി വേണ്ടനിലയിൽ അന്വേഷിച്ച് നിലപാട് എടുക്കുമെന്നും അദ്ദേഹം വിശദീകരിച്ചു.

കോട്ടയം : തരൂർ ഉദ്ഘാടനം ചെയ്യുന്ന യൂത്ത് കോൺഗ്രസ് മഹാസമ്മേളനത്തിൽ പങ്കെടുക്കില്ലെന്ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ. പരിപാടികൾ അതത് ജില്ലാ കോൺഗ്രസ് കമ്മിറ്റിയെ അറിയിക്കണമെന്ന് അച്ചടക്കസമിതി തീരുമാനം എടുത്തതാണെന്നും ഇത് പാലിക്കപ്പെടാത്തത് കൊണ്ടാണ് പങ്കെടുക്കാത്തതെന്നും തിരുവഞ്ചൂർ രാധാകൃഷ്ണൻ വിശദീകരിച്ചു. ശശി തരൂർ സമാന്തര നീക്കം നടത്തുമെന്ന് കരുതുന്നില്ല. ഡിസിസിയുടെ പരാതിയെ കുറിച്ച് ഇപ്പോൾ കൂടുതൽ പ്രതികരിക്കുന്നില്ലെന്നും കെപിസിസി വേണ്ടനിലയിൽ അന്വേഷിച്ച് നിലപാട് എടുക്കുമെന്നും അദ്ദേഹം വിശദീകരിച്ചു.

ശശി തരൂരിന്റെ കോട്ടയം സന്ദർശനം: നാട്ടകം സുരേഷും തിരുവഞ്ചൂരും പങ്കെടുക്കില്ല, കീഴ്‌വഴക്കങ്ങൾ പാലിക്കപ്പെട്ടില്ല

പരിപാടിയെ കുറിച്ച് തന്നെ അറിയിക്കാത്തതിനാൽ തരൂരിനൊപ്പം യൂത്ത് കോൺഗ്രസ് വേദിയിൽ എത്തില്ലെന്ന നിലപാടിലാണ് ഡിസിസി പ്രസിഡന്റ് നാട്ടകം സുരേഷ്. താരിഖ് അൻവറിന്റെയും അച്ചടക്ക സമിതിയുടെയും നിർദ്ദേശം ലംഘിക്കപ്പെട്ടുവെന്ന് നാട്ടകം സുരേഷ് വിശദീകരിച്ചു. ശശി തരൂരിനെതിരെ അച്ചടക്ക സമിതിക്ക് രേഖാമൂലം പരാതി നൽകും. ഇതുമായി ബന്ധപ്പെട്ട് ഡിസിസി പ്രസിഡന്റ് നാട്ടകം സുരേഷ്, തിരുവഞ്ചൂർ രാധാകൃഷ്ണനുമായി കൂടിക്കാഴ്ച നടത്തുകയാണ്.

വിവാദങ്ങൾക്കിടെ തരൂർ ഇന്ന് കോട്ടയത്ത്; യൂത്ത് കോൺഗ്രസ് മഹാസമ്മേളനം ഉദ്ഘാടനം ചെയ്യും  

 

PREV
Read more Articles on
click me!

Recommended Stories

ശബരിമല സ്വർണ്ണക്കൊള്ള: എസ്ഐടി അന്വേഷണത്തിൽ അവകാശവാദം ഉന്നയിക്കാൻ മുഖ്യമന്ത്രിക്ക് അവകാശമില്ലെന്ന് വി ഡി സതീശൻ
ഗൂഢാലോചനയില്ലെന്ന മുഖ്യമന്ത്രിയുടെ വാദത്തെ അന്ന് പിടി എതിർത്തു: ആരുമറിയാതെ പോകുമായിരുന്ന ക്രൂരത നിയമവഴിയിലേക്കെത്തിയത് പിടി തോമസിന്റെ ഇടപെടൽ മൂലം