
ഇടുക്കി: കാട്ടാന ആക്രമണത്തിൽ യുവാവ് മരിച്ച സംഭവം ദൗർഭാഗ്യകരമായിപ്പോയെന്നും ദുഃഖത്തിൽ പങ്കുചേരുന്നുവെന്നും തൊടുപുഴ എംഎൽഎ പിജെ ജോസഫ്. സംഭവത്തിൽ വനംവകുപ്പ് അടിയന്തരമായി നടപടിയെടുക്കണമെന്ന് പിജെ ജോസഫ് പറഞ്ഞു. ജനവാസ കേന്ദ്രങ്ങളിലേക്ക് ആന ഇറങ്ങാത്തവിധം ഫെൻസിങ്ങും ട്രഞ്ചും വേണം. അടിയന്തരമായി ഫെൻസിങ്ങ് നടത്തണം. ജനങ്ങൾ കൂടിനിന്ന് ആനയെ തിരിച്ചുവിടുകയെന്നത് പ്രായോഗികമല്ല. വന്യജീവികൾ ജനങ്ങൾക്ക് ഉപദ്രവം ആവാതിരിക്കാനുള്ള നടപടികൾ വനംവകുപ്പ് നടത്തണമെന്നും എംഎൽഎ പറഞ്ഞു.
അതേസമയം, മരണപ്പെട്ട അമർ ഇലാഹിയുടെ കുടുംബത്തിന് ധനസഹായം നല്‍കുന്ന കാര്യം ദുരന്ത നിവാരണ വകുപ്പുമായി ആലോചിച്ചു തീരുമാനിക്കുമെന്ന് വനം മന്ത്രി എകെ ശശീന്ദ്രന്‍ പറഞ്ഞു. സംഭവത്തില്‍ ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡനില്‍ നിന്നും വിശദമായ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടതായും മന്ത്രിയുടെ ഓഫീസ് ഇറക്കിയ വാർത്താകുറിപ്പിൽ പറയുന്നു. ഇടുക്കി മുള്ളരിങ്ങാട് സ്വദേശി അമർ ഇലാഹി (22) ആണ് കാട്ടാനയുടെ ആക്രമണത്തിൽ മരിച്ചത്. കാട്ടാനയുടെ ആക്രമണത്തിൽ അമർ ഇലാഹിക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. തൊടുപുഴ താലൂക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ഇടുക്കി മുള്ളരിങ്ങാട് അമേൽ തൊട്ടിയിലാണ് കാട്ടാനയുടെ ആക്രമണം ഉണ്ടായത്. ഉച്ചക്ക് ശേഷം മൂന്നുമണിയോടെയാണ് സംഭവം. വനമേഖലയോട് ചേർന്ന് താമസിക്കുന്നവരാണ് അമർ ഇലാഹിയും കുടുംബവും. തേക്കിൻ കൂപ്പിൽ പശുവിനെ അഴിക്കാൻ പോയപ്പോഴാണ് യുവാവിനെ കാട്ടാന ആക്രമിച്ചത്. ഇയാൾക്കൊപ്പം കൂടെയുണ്ടായിരുന്നയാൾ ഓടി രക്ഷപ്പെടുകയായിരുന്നു. ആശുപത്രിയിലെത്തിക്കുമ്പോൾ അതീവ ഗുരുതരാവസ്ഥയിലായിരുന്നു യുവാവ്. മിനിറ്റുകൾക്കകം മരണത്തിന് കീഴടങ്ങുകയും ചെയ്തു. മൃതദേഹം ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
വീട്ടിലെ ഏക അത്താണിയായിരുന്നു അമർ എന്ന് അയൽവാസി പറഞ്ഞു. കാടിനോട് ചേർന്നാണ് ഇവരുടെ വീട്. കഴിഞ്ഞ 3 വർഷമായി പ്രദേശത്ത് ആന ശല്യമുണ്ട്. ആദ്യമായാണ് പ്രദേശത്ത് ഒരാൾ കൊല്ലപ്പെടുന്നത്. നിലവിൽ ഭീതിയുള്ള സാഹചര്യമാണെന്നും അയൽവാസി പറഞ്ഞു. പ്രദേശത്ത് ആന ജനങ്ങളെ ആക്രമിക്കാറില്ലായിരുന്നുവെന്നും ഇത് ആദ്യത്തെ സംഭവമാണെന്നും വണ്ണപ്രം പഞ്ചായത്ത് അംഗം ഉല്ലാസ് പറഞ്ഞു. കാടിൻ്റെ അരികിലാണ് ഇവരുടെ വീട്. വളരെ നിർധനരായവരാണ്. ഡിഗ്രിയൊക്കെ കഴിഞ്ഞുള്ള ചെറുപ്പക്കാരനാണ്. പശുവിനെ വളർത്തിയും ആടിനെ വളർത്തിയുമൊക്കെ കഴിഞ്ഞു കൂടിയിരുന്നവരാണെന്നും പഞ്ചായത്തംഗം പറഞ്ഞു.
വധുവിന് മാല ചാര്‍ത്തുന്നതിനിടെ 'ഒറ്റ ചവിട്ടിന്' വരനെ താഴെയിട്ട് മുന്‍ കാമുകി; വീഡിയോ വൈറല്‍
https://www.youtube.com/watch?v=Ko18SgceYX8
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam