കൊവിഡ് കാലത്തും ബാങ്കുകൾ കൊള്ള പലിശ ഈടാക്കിയെന്ന് തോമസ് ഐസക്

By Web TeamFirst Published Apr 8, 2020, 11:58 PM IST
Highlights

ക്ഷേമ പെൻഷൻ സബ്സിഡി വിതരണത്തിനായി സംസ്ഥാനം ആറായിരം കോടി വായ്പയെടുത്തു. 9 % പലിശയ്ക്കാണ് ഈ വായ്പ കേരളത്തിന് ലഭിച്ചതെന്നും കൊവിഡിൽ രാജ്യം വലയുമ്പോഴും കൊള്ള പലിശയാണ് ഇടാക്കുന്നതെന്നും തോമസ് ഐസക് കുറ്റപ്പെടുത്തി.

തിരുവനന്തപുരം: കൊവിഡ് പ്രതിസന്ധിയിലും ബാങ്കുകൾ കൊള്ള പലിശയാണ് ഈടാക്കുന്നത് ധനമന്ത്രി തോമസ് ഐസക്. കേരളത്തിന് ആറായിരം കോടി വായ്പ നൽകിയത് ഒമ്പത് ശതമാനം പലിശക്കാണെന്ന് തോമസ് ഐസക് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. കേന്ദ്ര സാമ്പത്തിക നയത്തിൻ്റെ പാപ്പരത്തമാണ് ഇത് വെളിവാകുന്നതെന്നും ഐസക് കുറ്റപ്പെടുത്തി.

ക്ഷേമ പെൻഷൻ സബ്സിഡി വിതരണത്തിനായി സംസ്ഥാനം ആറായിരം കോടി വായ്പയെടുത്തു. ഈ സാമ്പത്തിക വർഷത്തെ ആദ്യ വായ്പയാണിത്. ഒമ്പത് ശതമാനം പലിശയ്ക്കാണ് ഈ വായ്പ കേരളത്തിന് ലഭിച്ചതെന്നും കൊവിഡിൽ രാജ്യം വലയുമ്പോഴും കൊള്ള പലിശയാണ് ഇടാക്കുന്നതെന്നും തോമസ് ഐസക് കുറ്റപ്പെടുത്തി. കേന്ദ്ര സർക്കാർ സാമ്പത്തിക നയങ്ങളുടെ പാപ്പരത്തമാണ് ഇത് വ്യക്തമാകുന്നത്. ഈ സമയത്ത് റിസർവ്വ് ബാങ്കിൽ നിന്ന് വായ്പയെടുത്ത് കേന്ദ്രം സംസ്ഥാനങ്ങൾക്ക് നൽകുകയാണ് വേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

click me!