'കേരളത്തെ അവർ ശ്വാസം മുട്ടിക്കുകയാണ്'; കേന്ദ്രസർക്കാരിനെതിരെ തോമസ് ഐസക്

By Web TeamFirst Published Jan 9, 2020, 3:31 PM IST
Highlights

സാമ്പത്തിക വർഷത്തിന്റെ അവസാനം കേരളത്തിന് വായ്പയായി  കിട്ടേണ്ടത് 10233 കോടി രൂപയാണ്. എന്നാൽ, ലഭിച്ചത് 1900 കോടി രൂപ മാത്രമാണ്. 

തിരുവനന്തപുരം: കേന്ദ്രസർക്കാരിനെതിരെ വിമർശനവുമായി സംസ്ഥാന ധനവകുപ്പ് മന്ത്രി തോമസ് ഐസക്. സംസ്ഥാന സർക്കാരിനെ കേന്ദ്രം ശ്വാസം മുട്ടിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. കേന്ദ്രസർക്കാർ നയം രാഷ്ട്രീയപ്രേരിതമാണെന്നും തോമസ് ഐസക് കുറ്റപ്പെടുത്തി.

സാമ്പത്തിക വർഷത്തിന്റെ അവസാനം കേരളത്തിന് വായ്പയായി  കിട്ടേണ്ടത് 10233 കോടി രൂപയാണ്. എന്നാൽ, ലഭിച്ചത് 1900 കോടി രൂപ മാത്രമാണ്. കേന്ദ്രസർക്കാർ സംസ്ഥാനത്തിന് കിട്ടേണ്ട ​ഗ്രാന്റുകൾ വെട്ടിക്കുറച്ചു. 2019 ലെ പ്രളയ ദുരിതാശ്വാസത്തിൽ നിന്നും കേരളത്തെ മാറ്റി നിർത്തുകയാണെന്നും തോമസ് ഐസക് പറഞ്ഞു. 

Updating...

click me!