
ആലപ്പുഴ: കിഫ്ബി വിഷയത്തിൽ ഇൻഫോഴ്സ്മെന്റ് ഡയറക്ട്രേറ്റിനെ വെല്ലുവിളിച്ച് ധനമന്ത്രി ഡോ. തോമസ് ഐസക്ക്. കിഫ്ബിയുമായി ബന്ധപ്പെട്ട എല്ലാ ഉത്തരവാദിത്വങ്ങളും താൻ ഏറ്റെടുക്കുന്നു. അന്വേഷണം, തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടുള്ള പ്രഹസനമാണ്. ഭീഷണിക്ക് വഴങ്ങില്ല. തന്നെ അറസ്റ്റ് ചെയ്യാമെങ്കിൽ അറസ്റ്റ് ചെയ്തോളൂ എന്നും തോമസ് ഐസക്ക് പറഞ്ഞു.
കിഫ്ബിക്കെതിരായ അന്വേഷണ പ്രഹസനത്തിന്റെ പേരിൽ ചില ഉന്നത ഉദ്യോഗസ്ഥരെ അറസ്റ്റ് ചെയ്യാൻ ഇ ഡി നീക്കമുണ്ട്. ഈ നീക്കങ്ങളെ നിയമപരമായും ജനങ്ങളെ അണിനിരത്തിയും നേരിടും. കിഫ്ബി മോഡലിൽ കേന്ദ്രസർക്കാർ രൂപീകരിക്കുന്ന ഡവലപ്മെന്റ് ഫിനാൻഷ്യൽ ഇൻസ്റ്റിറ്റ്യൂഷനെ സിബിഐ അടക്കമുള്ള അന്വേഷണ ഏജൻസികളുടെ പരിധിയിൽ നിന്ന് ഒഴിവാക്കുകയാണെന്നും തോമസ് ഐസക്ക് കൂട്ടിച്ചേര്‍ത്തു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam