Latest Videos

സിഎജി അനാദരവ് കാണിച്ചു, വികസനം വേണോയെന്നത് ചോദ്യമെന്നും ധനമന്ത്രി; പ്രതിപക്ഷം ഇറങ്ങിപ്പോയി

By Web TeamFirst Published Jan 20, 2021, 2:22 PM IST
Highlights

ഭരണ ഘടന പറഞ്ഞു പേടിപ്പിക്കാൻ നോക്കേണ്ടെന്നാണ് വിഡി സതീശന്റെ ആരോപണങ്ങൾക്ക് മറുപടി നൽകവേ എം സ്വരാജ് പറഞ്ഞത്

തിരുവനന്തപുരം: സംസ്ഥാന നിയമസഭയോട് സിഎജി അനാദരവ് കാണിച്ചെന്ന് സംസ്ഥാന ധനമന്ത്രി തോമസ് ഐസക്. കിഫ്‌ബി ഓഡിറ്റുമായി ബന്ധപ്പെട്ട സിഎജി റിപ്പോർട്ട് തെരഞ്ഞെടുപ്പിൽ പ്രചാരണ വിഷയമാക്കും. വികസനം വേണോ എന്നുള്ളതാണ് ചോദ്യം. ഭരണഘടന പറയുന്ന സ്റ്റേറ്റ് എന്ന നിർവചനത്തിൽ കിഫ്‌ബി വരില്ലെന്നും ബോഡി കോർപറേറ്റായ കിഫ്ബിക്ക് വിദേശ വായ്പ വാങ്ങാമെന്നും ധനമന്ത്രി പറഞ്ഞു. ധനമന്ത്രിയുടെ മറുപടി തൃപ്തികരമല്ലെന്ന് പറഞ്ഞ പ്രതിപക്ഷ നേതാവ് പ്രതിപക്ഷം നിയമസഭയിൽ നിന്ന് ഇറങ്ങിപ്പോവുകയാണെന്ന് പ്രഖ്യാപിച്ചു. അടിയന്തിര പ്രമേയം ഇതോടെ തള്ളി.

ഭരണ ഘടന പറഞ്ഞു പേടിപ്പിക്കാൻ നോക്കേണ്ടെന്നാണ് വിഡി സതീശന്റെ ആരോപണങ്ങൾക്ക് മറുപടി നൽകവേ എം സ്വരാജ് പറഞ്ഞത്. ഭരണഘടനാ ആർട്ടിക്കിൾ 293 പറയുന്നത് സംസ്ഥാനത്തെ കുറിച്ചാണ്. ഇത് കിഫ്ബിക്ക് ബാധകമല്ല. യുഡിഎഫ് എംഎൽഎമാർ കിഫ്ബി പദ്ധതിയുടെ പുരോഗതി ഫോട്ടോ വെച്ച് പ്രചരിപ്പിക്കുന്നു. എന്നാൽ സംസ്ഥാന സർക്കാരിന്റെ വികസന നേട്ടങ്ങൾ യുഡിഎഫിനും സംഘപരിവാറിനും സഹിക്കുന്നില്ല. കണക്ക് പരിശോധിക്കാൻ വന്നവർ കണക്ക് പരിശോധിച്ച് പോയ്ക്കോളണം. സിഎജിയുടെ നാണംകെട്ട കളിക്ക് ഒപ്പം നിൽക്കുകയാണ് യുഡിഎഫ്. ഭരണഘടന പറഞ്ഞു പേടിപ്പിക്കാൻ നോക്കേണ്ട. ഭരണഘടന ആർട്ടിക്കിൾ 293 പറയുന്നത് സംസ്ഥാനത്തെ കുറിച്ചാണ്. ബോഡി കോർപറേറ്റ് സ്ഥാപനങ്ങൾക്ക് മസാല ബോണ്ട്‌ ഇറക്കാം. കിഫ്‌ബി ബോഡി കോർപറേറ്റാണ്. ഇത് സിഎജിക്ക് മനസ്സിലായില്ലെങ്കിൽ പഠിപ്പിക്കും. സംഘപരിവാർ ഇരിക്കാൻ പറയുമ്പോൾ യുഡിഎഫ് മുട്ടിൽ ഇഴയുന്നു. ദേശീയപാത അതോറിറ്റി നേരത്തെ മസാല ബോണ്ട് ഇറക്കിയിട്ടുണ്ട്. അധികാരത്തിൽ വരാൻ കഴിയാത്തതിന്റെ വിഭ്രാന്തിയാണ് യുഡിഎഫിന്. കേരളത്തിന്റെ ശത്രുക്കളെന്ന് യുഡിഎഫിനെ ജനം വിലയിരുത്തുമെന്നും അദ്ദേഹം പറഞ്ഞു.

സ്വരാജിന്റേത് മൈതാന പ്രസംഗമെന്ന് വിടി ബൽറാം വിമർശിച്ചു. കിഫ്‌ബിയെ എതിർക്കുമ്പോൾ വികസന വിരോധികളെന്ന് വിളിക്കുന്നു. കിഫ്‌ബി ഭരണഘടന പ്രകാരം സ്റ്റേറ്റ് എന്ന പരിധിയിൽ വരും. വിദേശ വായ്പ എടുക്കുന്നതിലെ ഭരണഘടനാ വ്യവസ്ഥ കിഫ്‌ബിക്കും ബാധകമാകും. മസാല ബോണ്ട്‌ ആരൊക്കെ വാങ്ങിയെന്ന കണക്കുപോലും സർക്കാരിനില്ല. 

click me!