കേന്ദ്രത്തെ വെള്ള പൂശി ധവളപത്രം, കേന്ദ്ര വിഹിതം കുറഞ്ഞതിനെതിരെ സമരം ചെയ്യാൻ യുഡിഎഫ് തയ്യാറുണ്ടോ, വിലക്കയറ്റം നിയന്ത്രിക്കാൻ എന്ത് ചെയ്തു: തോമസ് ഐസക്ക്

Published : Jun 04, 2026, 12:30 PM IST
Thomas Issac

Synopsis

യുഡിഎഫ് സർക്കാർ പുറത്തിറക്കിയ ധവളപത്രം കേന്ദ്ര സർക്കാരിനെ വെള്ളപൂശുന്നതാണെന്ന് മുൻ ധനമന്ത്രി തോമസ് ഐസക്ക് ആരോപിച്ചു. സംസ്ഥാനത്തെ വിലക്കയറ്റം നിയന്ത്രിക്കാൻ സർക്കാർ എന്ത് ചെയ്തുവെന്നും, വർധിച്ച പെട്രോൾ നികുതിയിൽ ജനങ്ങൾക്ക് ഇളവ് നൽകാത്തത് എന്തുകൊണ്ടാണെന്നും അദ്ദേഹം ചോദിച്ചു. 

തിരുവനന്തപുരം: കേന്ദ്രത്തെ വെള്ള പൂശുന്ന ധവളപത്രമാണ് യുഡിഎഫ് സർക്കാർ പുറത്തിറക്കിയതെന്ന് മുൻ ധനമന്ത്രി തോമസ് ഐസക്ക്. സംസ്ഥാനത്തെ വിലക്കയറ്റം നിയന്ത്രിക്കാൻ യുഡിഎഫ് സർക്കാർ എന്ത് ചെയ്തുവെന്നും സംസ്ഥാന സർക്കാരിന്റെ നികുതിയിൽ ഇളവ് വരുത്തിയോ എന്നും തോമസ് ഐസക്ക് ചോദിച്ചു. 100 രൂപയിൽ നിന്ന് പെട്രോൾ വില 115 ആയി ഉയർന്നു. അത് 120 രൂപ ആകാൻ പോവുകയാണ്. ആ വകയിൽ 2000 കോടി രൂപയെങ്കിലും സർക്കാരിന് നികുതി കൂടുതൽ കിട്ടും. അതിന്റെ ഒരു ഭാഗം ജനങ്ങൾക്ക് ഇളവ് നൽകണമെന്ന് തോമസ് ഐസക്ക് ആവശ്യപ്പെട്ടു.

നികുതിയിൽ ഇളവ് വേണമെന്ന ആവശ്യം മുന്നോട്ട് വെക്കുമ്പോൾ, ആ മണ്ടത്തരം ഞങ്ങളെ കൊണ്ട് ചെയ്യിക്കേണ്ടെന്നാണ് മുഖ്യമന്ത്രി മറുപടി നൽകിയത്. എൽഡിഎഫ് സർക്കാർ ഭരിച്ച അന്നും യുഡിഎഫ് സർക്കാർ ഭരിക്കുന്ന ഇന്നും തമ്മിൽ വലിയ കാല വ്യത്യാസങ്ങളില്ലെന്ന് മുഖ്യമന്ത്രി ഓർക്കണം. ജനങ്ങൾക്ക് നികുതിയിൽ ഇളവ് നൽകുന്നത് മണ്ടത്തരമല്ല. സാമ്പത്തിക പ്രതിസന്ധിയുണ്ടെന്നാണ് ധവളപത്രം പറയുന്നത്. അതിനോട് യോജിക്കുന്നു. പക്ഷേ എന്താണ് ശരിയായ പ്രശ്നമെന്ന് പറയുന്നില്ല. എന്നുമാത്രമല്ല കേന്ദ്രസർക്കാരിനെ വെള്ളപൂശുകയും ചെയ്യുന്നു. കേന്ദ്ര വിരുദ്ധ സമരത്തിന് യുഡിഎഫ് സർക്കാർ തയ്യാറുണ്ടോ എന്ന് തോമസ് ഐസക്ക് ചോദിച്ചു.

കേന്ദ്രത്തെ വെള്ള പൂശിയ ധവളപത്രമാണ് പുറത്തിറക്കിയത്. സംസ്ഥാനത്തിന്റെ നികുതി വരുമാനം വേണ്ടത്ര വർധിച്ചില്ല. ഇത് കണക്കുകൾ വെച്ചാണ് സമർഥിക്കുന്നത്. സംസ്ഥാനത്തിന്റെ മൊത്ത വരുമാനത്തിൽ കേന്ദ്ര വിഹിതം 25% ആയി കുറഞ്ഞു. മറ്റ് സംസ്ഥാനങ്ങൾക്ക് 50% കേന്ദ്ര വിഹിതമുണ്ട്. പക്ഷേ നയപ്രസംഗത്തിൽ കേന്ദ്ര സർക്കാരിനെതിരെ ഒരു വരിപോലുമില്ല. കേന്ദ്രത്തിനെതിരെ സമരം നടത്താണ യുഡിഎഫ് തയ്യാറുണ്ടോ എന്ന് വ്യക്തമാക്കണമെന്നും യുഡിഎഫ് ആവശ്യപ്പെട്ടു.

 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

'എല്ലാം അവസാനിച്ചെന്ന് കരുതേണ്ട'; പരാജയം അംഗീകരിച്ചാണ് പോകുന്നത്, കൂടുതൽ കരുത്തോടെ തിരിച്ചുവരുമെന്ന് പിണറായി വിജയന്‍
'ഇന്ധനവില കൂടിയത് നമ്മൾ ഏറുപടക്കം എറിഞ്ഞട്ടല്ല, മറ്റ് രാജ്യങ്ങളിലേക്ക് നോക്കൂ...'; കേന്ദ്രമന്ത്രി സുരേഷ് ​ഗോപി