സഹപാഠികളുടെ മോർഫ് ചിത്രം പ്രചരിപ്പിച്ച കേസിൽ എംബിബിഎസ് വിദ്യാർത്ഥി പിടിയിൽ. വയനാട് സ്വദേശി എബൽ ആണ് അറസ്റ്റിലായത്. തിരുവനന്തപുരം മെഡിക്കൽ കോളേജിലാണ് സംഭവം.
തിരുവനന്തപുരം: സഹപാഠികളുടെ മോർഫ് ചിത്രം പ്രചരിപ്പിച്ച കേസിൽ എംബിബിഎസ് വിദ്യാർത്ഥി പിടിയിൽ. വയനാട് സ്വദേശി എബൽ ആണ് അറസ്റ്റിലായത്. തിരുവനന്തപുരം മെഡിക്കൽ കോളേജിലാണ് സംഭവം. അതേസമയം, വിദ്യാർത്ഥികളുടെ പരാതിയിൽ പൊലീസ് കൂടുതൽ നടപടി സ്വീകരിക്കുന്നില്ലെന്ന് ആക്ഷേപം ഉയർന്നു. സംഭവത്തിൽ പ്രതിഷേധവുമായി മെഡിക്കൽ വിദ്യാർഥികൾ പൊലീസ് സ്റ്റേഷനിലെത്തിയിരിക്കുകയാണ്. നിലവിൽ വിദ്യാർത്ഥികൾ സ്റ്റേഷൻ ഉപരോധിക്കുകയാണ്.
വിദ്യാർത്ഥികളുടെ മൊഴി എടുക്കാൻ പൊലീസ് വിമുഖത കാട്ടിയെന്നും പരാതിയുമായി എത്തിയ വിദ്യാർത്ഥികളെ മണിക്കൂറുകൾ കാത്ത് നിർത്തി എന്നുമാണ് വിദ്യാർത്ഥികളുടെ പരാതി. കേസിൽ കോടതിയിൽ ഹാജരാക്കിയ പ്രതിക്ക് ജാമ്യം കിട്ടിയിരുന്നു. എട്ടു വിദ്യാർത്ഥികളാണ് നിലവിൽ പരാതിയുമായി എത്തിയിരിക്കുന്നത്. എല്ലാവരുടെയും പരാതികളിൽ കേസെടുക്കണമെന്നാണ് ആവശ്യം. അതേസമയം, ഒരു കുറ്റകൃത്യമായതിനാൽ പല എഫ്ഐആർ ഇടാൻ സാധിക്കില്ലെന്നാണ് പൊലീസ് നിലപാട്. നിലവിൽ മെഡിക്കൽ വിദ്യാർത്ഥികൾ പൊലീസ് സ്റ്റേഷൻ ഉപരോധിക്കുകയാണ്.


