
തിരുവനന്തപുരം: കെ എം മാണി സ്മാരകം നിർമ്മിക്കുന്നതിന് അഞ്ച് കോടി രൂപ അനുവദിച്ച ബജറ്റ് നടപടിയെ ന്യായീകരിച്ച് ധനമന്ത്രി തോമസ് ഐസക്. സ്മാരകത്തിന് പണം അനുവദിച്ചത് രാഷ്‍ട്രീയ മാന്യത കൊണ്ടെന്ന് തോമസ് ഐസക് പറഞ്ഞു. കെ എം മാണി കേരളത്തിലെ പ്രധാന നേതാവായിരുന്നു. മാണിയെ ആദരിക്കുന്ന ഒരു വലിയ വിഭാഗം കേരളത്തിലുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Also Read: "എന്‍റെ വക 500" വിവാദത്തിൽ കാര്യമില്ല; മാണിക്ക് സ്മാരകം വരുന്നതിൽ തെറ്റില്ലെന്ന് ചെന്നിത്തല
എയിഡഡ് സ്കൂൾ അധ്യാപക നിയമനത്തിൽ നിയന്ത്രണമേർപ്പെടുത്തിയതിൽ മാറ്റമുണ്ടാകില്ലെന്നും ധനമന്ത്രി ആലപ്പുഴയില്‍ പറഞ്ഞു. അധ്യാപക നിയമനങ്ങൾ പരിശോധിക്കാൻ തയ്യാറുണ്ടോയെന്ന് ഐസക് ചോദിച്ചു. ഒരു ക്രമക്കേടുമില്ലെങ്കിൽ പരിശോധന നടത്തുന്നതിന് എന്താണ് തടസ്സം. തോന്നുംപടി ഉണ്ടാക്കുന്ന തസ്തികകൾക്ക് ഇനി പണമില്ല. തീരുമാനവുമായി മുന്നോട്ട് പോകും. എന്തിന്റെ അടിസ്ഥാനത്തിലാണ് പ്രതിപക്ഷം എതിർക്കുന്നതെന്നറിയില്ലെന്നും തോമസ് ഐസക് പറഞ്ഞു.
സ്കൂൾ അധ്യാപക നിയമനം സർക്കാർ അറിഞ്ഞു മതി എന്ന് പറയുന്നത് അഴിമതിക്ക് വകവയ്ക്കുമെന്നാണ് പ്രതിപക്ഷം ആരോപിക്കുന്നത്. ജീവനക്കാരുടെ പുനര്‍വിന്യാസത്തോടെ നിയമനങ്ങൾ പൂര്‍ണ്ണമായും ഇല്ലാതാകുന്ന അവസ്ഥയുണ്ടാകും. രണ്ടായിരം തസ്തിക ഇല്ലാതാക്കിയിട്ട് 1000 തസ്തിക താൽക്കാലികമായി തുടങ്ങുന്ന കൺകെട്ട് വിദ്യയാണ് ബജറ്റെന്നും പ്രതിപക്ഷ നേതാവ് വിമര്‍ശിച്ചു.
Also Read: എയ്‍ഡഡ് സ്കൂള്‍ അധ്യാപകനിയമനത്തില്‍ സര്‍ക്കാര്‍ ഇടപെടും; അന്യായമായി സൃഷ്ടിച്ച തസ്തികകള്‍ റദ്ദാക്കും
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam