'പാക്ക് ഹിന്ദുക്കളെ സഹായിക്കാന്‍ ഇവിടുത്തെ മുസ്ലീങ്ങളെ വേദനിപ്പിക്കരുത്'; നിരാഹാര സമരവുമായി അയ്യപ്പ ധർമ്മ സേന

Web Desk   | Asianet News
Published : Feb 08, 2020, 03:26 PM IST
'പാക്ക് ഹിന്ദുക്കളെ സഹായിക്കാന്‍ ഇവിടുത്തെ മുസ്ലീങ്ങളെ വേദനിപ്പിക്കരുത്'; നിരാഹാര സമരവുമായി അയ്യപ്പ ധർമ്മ സേന

Synopsis

ഈ മാസം പത്താം തീയതി ചങ്ങരംകുളത്ത് ഏകദിന നിരാഹാര സമരം നടത്താനാണ് അയ്യപ്പ ധർമ്മ സേനയുടെ തീരുമാനം

കൊച്ചി: പൗരത്വ നിയമ ഭേഗഗതി വഴി പാകിസ്താനിലെ ഹിന്ദുക്കളെ സഹായിക്കേണ്ടത് ഇവിടുത്തെ മുസ്ലീങ്ങളെ വേദനിപ്പിച്ചു കൊണ്ടാകരുതെന്ന് അയ്യപ്പ ധർമ്മ സേന നേതാവ് രാഹുല്‍ ഈശ്വര്‍. ഇക്കാര്യത്തിൽ മുസ്ലിങ്ങളുടെ അശങ്ക അകറ്റുന്നതിന് അയ്യപ്പ ധർമ സേന നിരാഹാര സമരം നടത്തുമെന്നും രാഹുല്‍ വ്യക്തമാക്കി. ഈ മാസം പത്താം തീയതി ചങ്ങരംകുളത്ത് ഏകദിന നിരാഹാര സമരം നടത്താനാണ് അയ്യപ്പ ധർമ്മ സേനയുടെ തീരുമാനം.

ശബരിമലയിലെ തിരുവാഭരണത്തിന് സുരക്ഷ കൂട്ടിയാലും ഇരിക്കുന്ന സ്ഥലത്തു നിന്നും മാറ്റരുതെന്നും ശബരിമല തന്ത്രി കുടുംബാഗം കൂടിയായ രാഹുൽ ഈശ്വർ ആവശ്യപ്പെട്ടു. ഒരിക്കൽ കൈവിട്ടു പോയാൽ പിന്നീട് തിരികെ കിട്ടില്ലെന്നും അതിനാൽ പന്തളം കൊട്ടിരത്തിലെ ഇരു വിഭാഗവും സമവായത്തിൽ എത്തണമെന്നും രാഹുല്‍ ആവശ്യപ്പെട്ടു.

ശബരിമല തിരുവാഭരണ പരിശോധന ഉടന്‍ നടത്തും

PREV
click me!

Recommended Stories

ഇന്ന് വിധിയെഴുതും: തദ്ദേശപ്പോരിൻ്റെ രണ്ടാം ഘട്ടത്തിൽ ഏഴ് ജില്ലകൾ, ആവേശത്തിൽ മുന്നണികൾ
രാഹുൽ മാങ്കൂട്ടത്തിലിന് ബലാത്സംഗ കേസിൽ മുൻകൂർ ജാമ്യം കിട്ടിയതിന് പിന്നാലെ സർക്കാരിന്റെ നിർണായക നീക്കം, റദ്ദാക്കാൻ ഇന്ന് ഹൈക്കോടതിയെ സമീപിക്കും