87 രൂപക്ക് ചിക്കനെവിടെ? എന്ന് ചോദിച്ച റോജിക്ക് മറുപടി നല്‍കി തോമസ് ഐസക്ക്

Web Desk   | Asianet News
Published : Mar 18, 2022, 01:32 AM IST
87 രൂപക്ക് ചിക്കനെവിടെ? എന്ന് ചോദിച്ച റോജിക്ക് മറുപടി നല്‍കി തോമസ് ഐസക്ക്

Synopsis

 പിന്നില്‍ ചില മൊത്ത കച്ചവടക്കാരുടെ ഒത്തുകളിയായിരുന്നു.'' ഇതിനെതിരായിട്ടാണ് താന്‍ പ്രസ്താവന ഇറക്കിയതെന്നും എന്നാല്‍ എല്ലാ കാലത്തും 87 രൂപക്കു തന്നെ ചിക്കന്‍ നല്‍കണമെന്ന് ആരും പറഞ്ഞിട്ടില്ലെന്നും തോമസ് ഐസക്ക് വ്യക്തമാക്കി"

87 രൂപക്ക് ചിക്കന്‍ എവിടെയെന്ന അങ്കമാലി എംഎല്‍എ റോജി എം ജോണിന്‍റെ ചോദ്യത്തിന് മറുപടിയുമായി മുന്‍ ധനമന്ത്രിയും സിപിഐഎം നേതാവുമായ തോമസ് ഐസക്ക് രംഗത്ത്. ബിജെപിക്കാരുടെയും കോണ്‍ഗ്രസുകാരുടെയും ചോദ്യങ്ങള്‍ റോജി എം ജോണിനെ പോലെയുള്ള വ്യക്തി ഏറ്റെടുത്തത് ശരിയല്ലെന്ന് തോമസ് ഐസക്ക്. 

''ജിഎസ്ടി വന്നപ്പോള്‍ 100 രൂപ വിലയുണ്ടായിരുന്ന ചിക്കന്റെ വില കുറച്ചില്ലെന്നു മാത്രമല്ല വില വര്‍ധിപ്പിക്കുകയും ചെയ്തു. നികുതി കുറഞ്ഞപ്പോള്‍ 87നു നല്‍കേണ്ടത് വര്‍ദ്ധിപ്പിച്ചതിന്റെ അന്യായത്തിലേക്കാണ് വിരല്‍ ചൂണ്ടിയത്. ഇതിന്റെ പിന്നില്‍ ചില മൊത്ത കച്ചവടക്കാരുടെ ഒത്തുകളിയായിരുന്നു.'' ഇതിനെതിരായിട്ടാണ് താന്‍ പ്രസ്താവന ഇറക്കിയതെന്നും എന്നാല്‍ എല്ലാ കാലത്തും 87 രൂപക്കു തന്നെ ചിക്കന്‍ നല്‍കണമെന്ന് ആരും പറഞ്ഞിട്ടില്ലെന്നും തോമസ് ഐസക്ക് വ്യക്തമാക്കി"

Chicken Price Hike : സംസ്ഥാനത്ത് 200 കടന്ന് കോഴിയിറച്ചി വില, കാരണം ഇതാണ്

ഐസക്കിന്‍റെ പോസ്റ്റിന്‍റെ പൂര്‍ണ്ണരൂപം

87 രൂപക്ക് ചിക്കൻ എവിടെയെന്നുള്ളത് ബിജെപി ക്കാരുടെയും കോൺഗ്രസുകാരുടെയും എന്റെ പോസ്റ്റിനു കീഴിലുളള സ്ഥിരം ട്രോളുകളാണ്. ഈ അളിപിളി സംഘത്തോടൊപ്പം റോജിയെപ്പോലൊരാൾ ചേരുന്നത് ശരിയല്ല. അതുകൊണ്ട് Ck വിജയൻ എഴുതിയ പോസ്റ്റ് ഷെയർ ചെയ്യുന്നു. ഒരു ചെറിയ തിരുത്തു മാത്രം. ജി എസ് റ്റി വന്നപ്പോൾ 100 രൂപ വിലയുണ്ടായിരുന്ന ചിക്കന്റെ വില കുറച്ചില്ലെന്നു മാത്രമല്ല വില വർദ്ധിപ്പിക്കുകയും ചെയ്തു. നികുതി കുറഞ്ഞപ്പോൾ 87 നു നൽകേണ്ടത് വർദ്ധിപ്പിച്ചതിന്റെ അന്യായത്തിലേക്കാണ് വിരൽ ചൂണ്ടിയത്. ഇതിന്റെ പിന്നിൽ ചില മൊത്ത കച്ചവടക്കാരുടെ ഒത്തുകളിയായിരുന്നു. ഇതിനെതിരായിട്ടാണ് ഞാൻ പ്രസ്താവന ഇറക്കിയത്. എന്നാൽ എല്ലാ കാലത്തും 87 രൂപക്കു തന്നെ ചിക്കൻ നൽകണമെന്ന് ആരും പറഞ്ഞിട്ടില്ല. നികുതിയിളവിന്റെ ഗുണം കസ്റ്റമർക്കു കിട്ടണം അത്രമാത്രം.

സികെ വിജയന്‍റെ പോസ്റ്റ്

" 85 രൂപക്ക് കെ ചിക്കൻ നൽകുമെന്ന് പറഞ്ഞ ഒരു സാമ്പത്തിക വിദ​ഗ്ധൻ ഉണ്ടായിരുന്നു'; റോജി എം ജോൺ എംഎൽഎ"
  എന്ന വാർത്ത കണ്ടപ്പോൾ  ഓർത്തെന്നേയുള്ളു
.
12  ശതമാനം വാറ്റ് നികുതിയായിരുന്നു കോഴി ഇറച്ചിക്ക് .ജി എസ് ടി വന്നതോടെ നികുതി ഇല്ലാതായി .തലേദിവസം വരെ 100 രൂപ ഉണ്ടായിരുന്ന കോഴി ഇറച്ചി 88 രൂപായ്ക്ക് കിട്ടേണ്ടതായിരുന്നു .എന്നാൽ ഒരു രൂപ പോലും കുറഞ്ഞില്ല .അതിനെതിരെ തോമസ് ഐസക്ക് നിലപാട് എടുത്തു .90 രൂപായ്ക്ക് വിൽക്കണമെന്ന നിലപാട് ധനമന്ത്രി എടുത്തു  കൂടുതൽ ഈടാക്കിയ കച്ചവടക്കാർക്കെതിരെ നടപടിയെന്ന് മന്ത്രി.

കുറഞ്ഞ വിലയ്ക്ക് വിറ്റ കച്ചവടക്കാരെ ഒറ്റപ്പെടുത്തി മറ്റ് കച്ചവടക്കാർ എന്തായാലും പിന്നീട് രണ്ടാഴ്ച കാലമെങ്കിലും അദ്ദേഹത്തെ കോർണർ ചെയ്തുള്ള ക്യാമ്പെയിൻ ആയിരുന്നു .ഒരു വശത്ത് നികുതി കുറഞ്ഞത് കൊണ്ട് വില കുറയില്ല എന്നും തമിഴ്നാട്ടിൽ നിന്ന് ലഭിക്കേണ്ട ഇറച്ചിക്ക് വില കൂട്ടിയെന്നും കച്ചവടക്കാർ . മന്ത്രി ഇടപെട്ടിട്ടിട്ട് എന്ത് നടന്നു എന്ന് മറുവശം . ആ ദിവസങ്ങളിലെ ചർച്ച കണ്ടാൽ കോഴിക്ക് വില കുറയേണ്ടതും കുറക്കേണ്ടതും ധനമന്ത്രി ആണെന്നായിരുന്നു .പക്ഷേ അദ്ദേഹം അതിനെ നേരിട്ടത് കേരളാ ചിക്കൻ എന്ന

പരിപാടിയിലൂടെയാണു.കുടുംബശ്രീ യൂനിറ്റുകളെ കൊണ്ട് കോഴി വളർത്തി കെപ്കോയ്ക്ക് നൽകുന്ന പരിപാടി .അതിനും പാരവെയ്പ്പ് നടന്നു .കോഴികുഞ്ഞുങ്ങളെ വിരിയിക്കാൻ പറ്റിയ മുട്ടകൾ ലഭ്യമല്ലാതാക്കി എന്തായാലും  അത് ക്ലച്ച് പിടിച്ചു .ചില പ്രശ്നങ്ങൾ ഇടയ്ക്കൊക്കെ ഉണ്ടാകുമെങ്കിലും കേരളാ ചിക്കൻ മാർക്കറ്റിന്റെ ഒരു ഭാഗമായി 
 

അദ്ദേഹത്തിന്റെ ആദ്യ മന്ത്രിസഭാകാലത്ത് രണ്ടാം വില്പന സീസൺ എന്ന നിലയിൽ കൊണ്ട് വന്ന ഒരു ഗ്രാൻഡ് കേരളാ ഷോപ്പിങ്ങ് ഫെസ്റ്റിവൽ ഉണ്ടായിരുന്നു . അതിന്റെ ക്രക്സ് കച്ചവടക്കാരുടെ ബില്ല് ഉപഭോക്താക്കൾ വാങ്ങുക ,ആ ബില്ലിനെ ആസ്പദമാക്കി സമ്മാനം നൽകുക എന്നതായിരുന്നു .പൊതുവെ ബില്ല് വാങ്ങാതെ ഉപഭോക്താക്കളും നൽകാതെ കച്ചവടക്കാരും കൂടി അത് പൊളിച്ചു .സ്വർണ്ണക്കടയിൽ അഞ്ച് ലക്ഷം രൂപായ്ക്ക് വാങ്ങിയാലും 50000 രൂപായ്ക്ക്  ബില്ലെഴുതി  അഞ്ചു ലക്ഷം രൂപായ്ക്ക് ഉള്ള കൂപ്പൺ നൽകി അത് പൊളിച്ചു

കഴിഞ്ഞ നവംബര്‍ 26ന് 84 രൂപയായിരുന്നു കേരള ചിക്കന് വില. ചൂടുകാലം തുടങ്ങിയതോടെയാണ് വിലയ്ക്കും ചൂടുകയറി തുടങ്ങിയത്. കോഴിക്കുഞ്ഞിന്‍റെ വില 13ല്‍ നിന്ന് 41 രൂപയായി. കോഴിത്തീറ്റവില ചാക്കിന് 200 രൂപ കൂടി. എങ്കിലും മറ്റു കോഴിക്കടകളെ അപേക്ഷിച്ച് 20 മുതല്‍ 25 വരെ വിലവ്യത്യാസമുള്ളതിനാല്‍ വാങ്ങാന്‍ ആളേറെ. 

കുടുംബശ്രീ അംഗങ്ങളാണ് കേരള ചിക്കന്‍ കടകള്‍ നടത്തുന്നത്. വില രാവിലെ മൊബൈല്‍ ഫോണില്‍ മെസേജായി കടയുടമയ്ക്ക് ലഭിക്കും. 94 കേരള ചിക്കന്‍ കടകള്‍ മുമ്പ് ഉണ്ടായിരുന്നു. ഏഴെണ്ണം പൂട്ടി. 76 കോടിരൂപയാണ് കേരള ചിക്കന്‍ പദ്ധതിയുടെ ഇതുവരെയുള്ള വിറ്റുവരവ്. 

87 രൂപയ്ക്ക് ചിക്കന്‍ ഒരിടത്തും കിട്ടില്ല. പക്ഷേ മറ്റ് കോഴിക്കടകളേക്കാള്‍ 20 രൂപ വിലക്കുറവിലാണ് കേരള ചിക്കന്‍ കിട്ടുന്നത്. സര്‍ക്കാരിന് രണ്ടുകാര്യങ്ങള്‍ ചെയ്യാം. കച്ചവടക്കാര്‍ക്ക് ആനുകൂല്യങ്ങള്‍ നല്‍കി ഇനിയും വില താഴ്ത്താം. കൂടുതല്‍ കേരള ചിക്കന്‍ കടകള്‍ തുടങ്ങുകയും ചെയ്യാം

Read Also '85 രൂപക്ക് കെ ചിക്കൻ നൽകുമെന്ന് പറഞ്ഞ ഒരു സാമ്പത്തിക വിദ​ഗ്ധൻ ഉണ്ടായിരുന്നു'; റോജി എം ജോൺ എംഎൽഎ

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ക്രിസ്മസിന് കേരളത്തിലേക്ക് ടിക്കറ്റ് കിട്ടിയില്ലേ? ഇതാ സന്തോഷ വാർത്ത; 10 സ്പെഷ്യൽ ട്രെയിനുകൾ, 38 അധിക സർവീസുകൾ അനുവദിച്ചു
ആറ് പ്രതികൾ, ജീവപര്യന്തം നൽകണമെന്ന് പ്രോസിക്യൂട്ടർ; നടിയെ ആക്രമിച്ച കേസിൽ എന്താകും ശിക്ഷാവിധി?