കിഫ്ബി ഓഡിറ്റ്: എജിയുടെ ആവശ്യം തള്ളി ധനമന്ത്രി

By Web TeamFirst Published Nov 12, 2019, 2:39 PM IST
Highlights

ഇക്കാര്യം ആവശ്യപ്പെട്ട് ചീഫ് സെക്രട്ടറിക്ക് സി ആന്റ് എജി കത്ത് നൽകിയിട്ടുണ്ടെങ്കിൽ അതിന് മറുപടി നൽകും. 14(1) പ്രകാരമുള്ള ഓഡിറ്റ് മതിയെന്ന് താൻ ഫയലിൽ തന്നെ എഴുതിയതാണ്.

തിരുവനന്തപുരം: കിഫ്ബിയിൽ 20(2) പ്രകാരമുള്ള ഓഡിറ്റ് വേണമെന്ന സി ആന്റ് എ ജിയുടെ ആവശ്യം ധനമന്ത്രി തോമസ് ഐസക്  തള്ളി. ഇക്കാര്യം ആവശ്യപ്പെട്ട് ചീഫ് സെക്രട്ടറിക്ക് സി ആന്റ് എജി കത്ത് നൽകിയിട്ടുണ്ടെങ്കിൽ അതിന് മറുപടി നൽകും. 14(1) പ്രകാരമുള്ള ഓഡിറ്റ് മതിയെന്ന് താൻ ഫയലിൽ തന്നെ എഴുതിയതാണ്. ഇക്കാര്യം എന്ത് കൊണ്ട് ചീഫ് സെക്രട്ടറി സി ആന്റ് എ ജിയെ അറിയിച്ചില്ലെന്ന് പരിശോധിക്കുമെന്നും മന്ത്രി പറഞ്ഞു. 

സെക്ഷൻ 14 പ്രകാരമുള്ള ഓഡിറ്റിന്‍റെ അപര്യാപ്തത ചൂണ്ടിക്കാണിച്ചും സെക്ഷൻ 20 പ്രകാരം ഓഡിറ്റ് ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ടും  എജി സർക്കാരിന് പുതിയ കത്ത് നൽകിയെന്ന വാര്‍ത്ത ഏഷ്യാനെറ്റ് ന്യൂസ് പുറത്തുവിട്ടിരുന്നു. ഇതിനോട് പ്രതികരിക്കുകയായിരുന്നു ധനമന്ത്രി.

Read Also: കിഫ്ബി ഓഡിറ്റ്; സര്‍ക്കാര്‍ വാദം പൊളിയുന്നു, ഓഡിറ്റ് ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ട് വീണ്ടും എജിയുടെ കത്ത്

 സിഎജിയുടെ അധികാരവും ഉത്തരവാദിത്തവും നിർണ്ണയിക്കുന്ന ഡിപിസി നിയമം സെക്ഷൻ 20 പ്രകാരം കിഫ്ബിയുടെ ഓഡിറ്റ് ഉറപ്പാക്കണമെന്നാണ് എജി കത്തിലൂടെ വീണ്ടും ആവശ്യപ്പെട്ടത്. ഇതിനായി സർക്കാരിന് അയച്ച കത്തുകൾക്ക് ഇപ്പോഴും മറുപടി കാത്തിരിക്കുകയാണെന്നും എജി കത്തില്‍ വ്യക്തമാക്കിയിരുന്നു. 

Read Also: 'കിഫ്ബി'യില്‍ പ്രതിഷേധം കടുപ്പിച്ച് പ്രതിപക്ഷം, സ്പീക്കര്‍ക്കെതിരെയും ആരോപണം; നിഷേധിച്ച് സ്പീക്കര്‍


 

click me!