'ആരെയും മൂന്നാറിലേക്ക് ക്ഷണിച്ചിട്ടില്ല', സ്വബോധമുള്ള ഏതെങ്കിലും മന്ത്രി അങ്ങനെ ചെയ്യുമോയെന്ന് തോമസ് ഐസക്ക്

Published : Oct 23, 2022, 04:40 PM ISTUpdated : Oct 23, 2022, 05:10 PM IST
'ആരെയും മൂന്നാറിലേക്ക് ക്ഷണിച്ചിട്ടില്ല', സ്വബോധമുള്ള ഏതെങ്കിലും മന്ത്രി അങ്ങനെ ചെയ്യുമോയെന്ന് തോമസ് ഐസക്ക്

Synopsis

ആരോപണത്തിന് എതിരെ നിയമനടപടി വേണോയെന്ന് പാര്‍ട്ടി തീരുമാനിക്കുമെന്നും തോമസ് ഐസക്ക് പറഞ്ഞു.

കോഴിക്കോട്: സ്വപ്‍ന സുരേഷിന്‍റെ ആരോപണങ്ങളെ തള്ളി മുന്‍ മന്ത്രി തോമസ് ഐസക്ക്. താന്‍ ആരെയും മൂന്നാറിലേക്ക് ക്ഷണിച്ചിട്ടില്ലെന്ന് തോമസ് ഐസക്ക് പറഞ്ഞു. ആരോപണത്തിന് പിന്നില്‍ രാഷ്ട്രീയമുണ്ട്. തന്‍റെ പേര് വെച്ചത് ബോധപൂര്‍വ്വമാണ്. ആരോപണത്തിന് എതിരെ നിയമനടപടി വേണോയെന്ന് പാര്‍ട്ടി തീരുമാനിക്കുമെന്നും തോമസ് ഐസക്ക് പറഞ്ഞു. ആരോപണങ്ങള്‍ക്ക് പിന്നില്‍ ബിജെപിയാണ്. സ്വപ്‍ന ബിജെപിയുടെ ദത്തുപുത്രിയെന്നും തോമസ് ഐസക്ക് കുറ്റപ്പെടുത്തി.

മുൻ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍, പി ശ്രീരാമകൃഷ്ണന്‍, തോമസ് ഐസക്ക് എന്നിവര്‍ക്ക് എതിരെയാണ് സ്വപ്‍ന സുരേഷ്  ആരോപണങ്ങള്‍ ഉന്നയിച്ചത്. മൂന്നാറിലേക്ക് ക്ഷണിക്കുകയും മൂന്നാർ സുന്ദരമായ സ്ഥലമാണെന്ന് തോമസ് ഐസക്ക് പറയുകയും ചെയ്തെന്നായിരുന്നു സ്വപ്‍നയുടെ ആരോപണം. സൂചനകൾ തന്നാണ് തോമസ് ഐസക്ക് പെരുമാറിയതെന്നും സ്വപ്ന വെളിപ്പെടുത്തിയിരുന്നു. ഒരു എംഎൽഎയോ മന്ത്രിയോ ആയിരിക്കാൻ യോഗ്യതയില്ലാത്ത വ്യക്തിയാണ് കടകംപള്ളി സുരേന്ദ്രനെന്നായിരുന്നു സ്വപ്നയുടെ ആരോപണം.

'ഒരു രാഷ്ട്രീയക്കാരനാകാൻ പോലും കടകംപള്ളിക്ക് അർഹതയില്ല. ഒരു കാരണവശാലും വീട്ടിൽ കയറ്റാൻ കൊള്ളാത്തവനാണ് കടകംപള്ളി. ഫോണിൽ കൂടി മോശമായി സംസാരിക്കുകയും ലൈംഗികചുവയോടെ പെരുമാറുകയും ചെയ്തിട്ടുണ്ട്. വീട്ടിലേക്ക് വരാമെന്നും ഹോട്ടലിൽ റൂമെടുക്കാമെന്നും പറ‌ഞ്ഞു. ലൈംഗിക ചുവയുള്ള മെസേജുകൾ അയച്ചു. റൂമിലേക്ക് ചെല്ലാനായി നിർബന്ധിച്ചു. സാധാരണ പല സ്ത്രീകളും  ചെയ്യുന്നത് പോലെ എനിക്കും ആ മെസേജുകൾ ദുരുപയോഗം ചെയ്യാനും ബ്ലാക്ക്മെയില്‍ ചെയ്യാനും കഴിയുമായിരുന്നു. എന്നാൻ താനത് ചെയ്തിട്ടില്ലെന്നും സ്വപ്ന സുരേഷ് പറഞ്ഞിരുന്നു.

പി ശ്രീരാമകൃഷ്ണൻ കോളേജ് വിദ്യാർത്ഥിയെ പോലെയാണ് പെരുമാറിയിട്ടുള്ളതെന്നും സ്വപ്ന പറ‌ഞ്ഞു. കോളേജ് കുട്ടികളെപ്പോലെ ഐ ലവ് യു എന്നെല്ലാമുളള അനാവശ്യ മെസേജുകളയക്കുന്ന ബാലിശ സ്വഭാവക്കാരനാണ് മുൻ സ്പീക്കർ. ഔദ്യോഗിക വസതിയിലെ മദ്യപാന സദസിനിടെ മോശമായി പെരുമാറി. ഒറ്റയ്ക്ക് ഔദ്യോഗിക വസതിയിലെത്താൻ ആവശ്യപ്പെട്ടു. ഇത്തരം ഫസ്ട്രേഷനുകള്‍ ഉള്ളയാളാണ് ശ്രിരാമകൃഷണനുമെന്നും സ്വപ്ന പറ‌ഞ്ഞിരുന്നു. 

PREV
click me!

Recommended Stories

'ശശി തരൂരിനെ അത്താഴത്തിന് വിളിച്ചതിന് പിന്നിൽ രാഷ്ട്രീയ ലക്ഷ്യങ്ങളില്ല, തരൂരിൻ്റെ ലക്ഷ്യങ്ങൾ തിരഞ്ഞെടുപ്പിൽ ബോധ്യമാകും': ജോർജ് കുര്യൻ
പിന്നോട്ടു നീങ്ങിയ ഓട്ടോറിക്ഷ പിടിച്ചു നിർത്താൻ ശ്രമിക്കുന്നതിനിടെ അപകടം; തലയിടിച്ച് വീണ ഓട്ടോ ഡ്രൈവർ മരിച്ചു