രണ്ടാം കൊവിഡ് പാക്കേജ്: 20,000 കോടിയിൽ ആശയകുഴപ്പമില്ലെന്ന് തോമസ് ഐസക്ക്

By Web TeamFirst Published Jun 4, 2021, 4:15 PM IST
Highlights

രണ്ടാം കൊവിഡ് പാക്കേജായി പ്രഖ്യാപിച്ച 20,000 കോടിയിൽ ആശയകുഴപ്പമില്ലെന്ന് മുൻ ധനമന്ത്രി തോമസ് ഐസക്ക്. ഇതിൽ 8500 കോടി രൂപ ചെറുകിട ഇടത്തര സംരഭങ്ങൾക്ക് വായ്പ നൽകുമെന്ന് അദ്ദേഹം ചൂണ്ടികാട്ടി.

തിരുവനന്തപുരം: രണ്ടാം കൊവിഡ് പാക്കേജായി പ്രഖ്യാപിച്ച 20,000 കോടിയിൽ ആശയകുഴപ്പമില്ലെന്ന് മുൻ ധനമന്ത്രി തോമസ് ഐസക്ക്. ഒന്നാം പാക്കേജിന് സമാനമായ പാക്കേജ് ആണ് ഇപ്പോൾ പ്രഖ്യാപിച്ചതെന്നും പണം ബഡ്ജറ്റിൽ വകയിരുത്തേണ്ടതില്ലന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഇതിൽ 8500 കോടി രൂപ ചെറുകിട ഇടത്തര സംരഭങ്ങൾക്ക് വായ്പ നൽകുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

കൊവിഡ് പ്രതിരോധത്തിന് വിപുലമായ പദ്ധതികൾ; ബജറ്റിൽ 20000 കോടിയുടെ പുത്തൻ പാക്കേജ്

ബജറ്റിലെ പ്രധാന പ്രഖ്യാപനമായ 20,000 കോടിയുടെ രണ്ടാം കോവിഡ് പാക്കേജിനെച്ചൊല്ലി തർക്കം തുടരുന്നതിനിടെയാണ് മുൻ ധനമന്ത്രിയുടെ വിശദീകരണം. കുടിശികകളടക്കം കൊടുത്തു തീർക്കാനുള്ള പണമാണ് പാക്കേജിലെ 8900 എന്ന ധനമന്ത്രിയുടെ വിശദീകരണത്തിനെതിരെ പ്രതിപക്ഷം രംഗത്തെത്തിയിരുന്നു. കുടിശ്ശിക തീർക്കൽ സർക്കാറിൻറെ ബാധ്യതയാണെന്നും പ്രതിസന്ധിയിലായവർക്ക് നേരിട്ട് പണമെത്തിക്കാനുള്ള പാക്കേജായി കാണാനാകില്ലെന്നും വിഡി സതീശൻ കുറ്റപ്പെടുത്തി. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

click me!