
തിരുവനന്തപുരം: എന്‍ഫോഴ്സ്മെന്‍റിന് മുന്നില്‍ ഹാജരാകാന്‍ നേരമില്ലെന്ന് സിപിഎം നേതാവും മുൻ ധനമന്ത്രിയുമായ തോമസ് ഐസക്ക്. ഉച്ചയ്ക്ക് ശേഷം ഇ മെയിൽ വഴിയാണ് ഇഡി നോട്ടീസ് ലഭിച്ചത്. ഇഡി എന്ത് അന്വേഷിക്കാനാണ്, എന്താണ് കണ്ടെത്തിയത് എന്ന് മനസിലാകുന്നില്ലെന്നും തോമസ് ഐസക്ക് പറഞ്ഞു. ഇഡിയെ തനിക്ക് പേടിയില്ല. ഇഡിയെ ബിജെപി ആയുധമാക്കുകയാണ്. ബിജെപിക്ക് കേരളത്തിലെ വികസനം ഇഷ്ടപ്പെടുന്നില്ലെന്നും തോമസ് ഐസക്ക് പറഞ്ഞു.
കിഫ്ബിയിലെ സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ടുള്ള ചോദ്യം ചെയ്യലിനായി നാളെ കൊച്ചിയിലെ ഓഫീസിൽ ഹാജരാകണമെന്നാണ് ഐസക്കിനുള്ള ഇഡി നിർദ്ദേശം. കിഫ്ബി വിദേശ നാണയ വിനിമയ ചട്ടം ലംഘിച്ചെന്ന പരാതിയിലാണ് ഇഡി അന്വേഷണം. ധനമന്ത്രിയായിരുന്ന ഐസക് കിഫ്ബി വൈസ് ചെയർമാനായിരുന്നു. നേരത്തെ ഇതുമായി ബന്ധപ്പെട്ട് കിഫ്ബി സിഇഒ അടക്കമുള്ളവരെ ഇഡി ചോദ്യം ചെയ്തിരുന്നു.
GST: ജിഎസ്ടി പരിഷ്‌കാരം; കുത്തക കമ്പനികളെ സഹായിക്കാനെന്ന് തോമസ് ഐസക്
രാജ്യത്തെ പുതിയ ചരക്ക് സേവന നികുതി (GST) നിരക്ക് കുത്തക കമ്പനികളെ സഹായിക്കാൻ വേണ്ടിയുള്ള കേന്ദ്ര സർക്കാരിന്റെ ആസൂത്രിത നീക്കമാണെന്ന് മുൻ ധനമന്ത്രി തോമസ് ഐസക്. ചണ്ഡീഗഡിൽ നടന്ന 47-ാമത് ജിഎസ്ടി കൗൺസിൽ യോഗത്തിൽ രാജ്യത്തെ ജിഎസ്ടി നിരക്ക് ഉയർത്താനുള്ള തീരുമാനം എടുക്കുകയും തിങ്കളാഴ്ച മുതൽ ഇത് പ്രാബല്യത്തിൽ വരുത്തുകയും ചെയ്തിരുന്നു. മുൻകൂട്ടി പായ്ക്ക് ചെയ്തതും ലേബൽ ചെയ്തതുമായ കാർഷിക ഉത്പന്നങ്ങളുടെ മേൽ 5 ശതമാനം ജിഎസ്ടിയാണ് ചുമത്തിയത്. പുതിയ നികുതി വർദ്ധനവ് വൻകിട കുത്തക കമ്പനികളെ സഹായിക്കാനുള്ളതാണെന്ന് തോമസ് ഐസക് ആരോപിച്ചു. ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിലൂടെയാണ് മുൻ ധനമന്ത്രി പ്രതിഷേധം അറിയിച്ചത്.