
തിരുവനന്തപുരം: സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളപരിഷ്‍കരണ ഉത്തരവ്, തെരഞ്ഞെടുപ്പ് പെരുമാറ്റചട്ടം നിലവില്‍ വരുന്നതിന് മുമ്പ് പുറത്തിറക്കുമെന്ന് ധനമന്ത്രി തോമസ് ഐസക്. യുജിസി അധ്യാപകരുടെ ശമ്പള പരിഷ്കരണം ഫെബ്രുവരി 1 ന് നിലവില്‍ വരും. കുടിശ്ശിക പിഎഫില്‍ ലയിപ്പിക്കും. ബജറ്റിലെ നന്ദിപ്രമേയ ചര്‍ച്ചക്കുള്ള മറുപടി പ്രസംഗത്തിലാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. 498 കോടി അധിക ചെലവ് പ്രതീക്ഷിക്കുന്ന പുതിയ പ്രഖ്യാപനങ്ങളും മന്ത്രി നടത്തി.
അംഗന്‍വാടി ടീച്ചര്‍മാരുടെ പെന്‍ഷന്‍ 2500 ആയി ഉയര്‍ത്തി. സര്‍ക്കാര്‍ പ്രീ പ്രൈമറി ജീവനക്കാര്‍ക്ക് 1000 രൂപ പ്രത്യേക സഹായം നല്‍കും. 21 നദികളുടെ ശുചീകരണത്തിനുള്ള പദ്ധതിയും നടപ്പാക്കും. പ്രാദേശിക പത്രപ്രവര്‍ത്തകരെ ക്ഷേമനിധിയില്‍ ഉള്‍പ്പെടുത്തും. ക്യാന്‍സര്‍ രോഗികള്‍ക്കും കെയര്‍ടേക്കര്‍മാര്‍ക്കുമുള്ള ക്ഷേമ പെന്‍ഷന്‍ കൂട്ടുമെന്നും മന്ത്രി അറിയിച്ചു .
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam