
തിരുവനന്തപുരം: രാഹുല്‍ ഗാന്ധിയെ അയോഗ്യനാക്കിയതില്‍ പ്രതിഷേധിക്കുന്ന സിപിഎം ഡിവൈഎഫ്ഐ പ്രവര്‍ത്തകരെ പരിഹസിച്ച് ബിജെപി സംസ്ഥാന പ്രസിഡണ്ട് കെ സുരേന്ദ്രന്‍ രംഗത്ത്.ഉപകാരസ്മരണ പ്രതീക്ഷിച്ചാണ് ഡിഫി കമ്മികൾ തെരുവിലിറങ്ങിയതെങ്കിൽ നിങ്ങൾക്കു തെറ്റുപറ്റി എന്നു മാത്രമല്ല പമ്പരവിഡ്ഡികളെന്നേ നിങ്ങളെക്കുറിച്ചു പറയാനുള്ളൂവെന്ന് അദ്ദേഹം ഫേസ് ബുക്കില്‍ കുറിച്ചു. പിണറായി വിജയൻ പ്രതിയായി വരുന്ന ഒരു കേസ്സിലും യൂത്തന്മാർക്ക് തെരുവിലിറങ്ങാനാവില്ല. കാരണം ഈ കേസ്സുകളിലെല്ലാം കോൺഗ്രസ്സ് നേതാക്കന്മാർ ഒരു നടപടിയും ഉണ്ടാവില്ലെന്നു കരുതി നിരവധി ആരോപണങ്ങൾ ഇതിനോടകം ഉന്നയിച്ചു കഴിഞ്ഞിട്ടുണ്ട്. മുൻകൂർ ജാമ്യം നല്ലതുതന്നെ. എന്നാൽ അതുക്കും മേലെയാണ് നിയമവാഴ്ച. അഴിമതിക്കാർ എല്ലാം ഒരു കുടക്കീഴിൽ. ഉപ്പുതിന്നവരാരും വെള്ളം കുടിക്കാതിരിക്കില്ല. അത് നാഷണൽ ഹെറാൾഡ് ആയാലും ലൈഫ് മിഷനായാലും. ..എന്നും അദ്ദേഹം വ്യക്തമാക്കി.
രാഹുൽ ഗാന്ധിക്കെതിരായ നടപടിയെ അപലപിച്ച് സിപിഎം ജനറല്‍ സെക്രട്ടറി സീതാറം യെച്ചൂരി രംഗത്തെത്തി.2024 ന് മുൻപ് പ്രതിപക്ഷത്തെ ഇല്ലാതാക്കാൻ ആണ് BJP ശ്രമം.ജനാധിപത്യത്തെ അട്ടിമറിക്കുന്ന നടപടിയാണിത്.രാജ്യഞ്ഞെ നിയമവാഴ്ച ഉറപ്പാക്കാൻ പ്രതിപക്ഷ പാർട്ടികൾ ഒന്നിക്കണമെന്നും യെച്ചൂരി ആവശ്യപ്പെട്ടു
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam