രണ്ട് ഡോസ് വാക്സീന്‍ എടുത്തവര്‍ക്ക് ഇളവ്; കേരളത്തിലേക്ക് വരാൻ ആർടിപിസിആര്‍ നെഗറ്റീവ് സർട്ടിഫിക്കറ്റ് വേണ്ട

By Web TeamFirst Published Jul 16, 2021, 10:14 PM IST
Highlights

വാക്സീന്‍ സര്‍ട്ടിഫിക്കറ്റ് ഉള്ളവര്‍ക്ക് കേരളത്തിലേക്ക് വരാം. എന്നാല്‍ കൊവിഡ് ലക്ഷണം ഉള്ളവര്‍ക്ക് ആര്‍ടിപിസിആര്‍ നെഗറ്റീവ് ഫലം നിര്‍ബന്ധമാണ്. 

തിരുവനന്തപുരം: സംസ്ഥാനത്ത് രണ്ട് ഡോസ് കൊവിഡ് വാക്സീൻ സ്വീകരിച്ചവർക്ക് ഇനി  ആർടിപിസിആർ നെഗറ്റീവ് സർട്ടിഫിക്കറ്റ് വേണ്ട. നെഗറ്റീവ് ഫലം നിർബന്ധമായിരുന്ന എല്ലാ കാര്യങ്ങൾക്കും ഇനി മുതൽ  രണ്ട് ഡോസ് വാകീസിനേഷന്‍റെ സർട്ടിഫിക്കറ്റ് മതിയാകും. മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് കേരളത്തിൽ വരുന്നവർക്കും  ഈ ഇളവ് ബാധകമായിരിക്കും. അതേസമയം  രോഗലക്ഷണമുളളവർക്ക് ഇളവുണ്ടാകില്ല . ഇവർ ആർടിപിസിആര്‍ നെഗറ്റീവ് സർട്ടിഫിക്കറ്റും കരുതണം. സംസ്ഥാന ദുരന്ത നിവാരണ വകുപ്പിന്‍റെ ഉത്തരവാണ് പ്രാബല്ല്യത്തില്‍ വന്നത്.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona.

click me!